റെഗുലർ സേവിംഗ് ബാങ്ക് അക്കൌണ്ടുകളിൽ ഓരോ മാസവും ഒരു ശരാശരി പ്രതിമാസ ബാലൻസ് നിലനിർത്തേണ്ടത് ആവശ്യമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കുകളിലെ മിനിമം ബാലൻസ് എത്രയെന്ന് പരിശോധിക്കാം. അർബൻ, മെട്രോ, സെമി അർബൻ, റൂറൽ എന്നിങ്ങനെ ബാങ്ക് ശാഖ ഇരിക്കുന്ന പ്രദേശത്തെ അനുസരിച്ച് മിനിമം ബാലൻസ് തുകകളിൽ വ്യത്യാസം വരും.
പ്രതിമാസ ബാലൻസ് നിലനിർത്തുന്നതിൽ പരാജയപ്പെടുന്ന ഉപഭോക്താക്കളിൽ നിന്ന് ബാങ്കുകൾ പിഴയും ഈടാക്കുന്നതാണ്. പ്രദേശത്തെ അനുസരിച്ച് പിഴയിലും വ്യത്യാസമുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)
മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള എസ്ബിഐ ബ്രാഞ്ചുകളിൽ റെഗുലർ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുള്ള ഉപഭോക്താക്കൾ പ്രതിമാസം ശരാശരി 3,000 രൂപ ബാലൻസ് നിലനിർത്തേണ്ടതുണ്ട്. സെമി അർബൻ പ്രദേശത്തുള്ള ശാഖയിലാണ് അക്കൗണ്ടെങ്കിൽ 2000 രൂപയും റൂറൽ ഏരിയയിലാണെങ്കിൽ 1000 രൂപയും അക്കൗണ്ടിൽ നിലനിർത്തണം.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി)
പഞ്ചാബ് നാഷണൽ ബാങ്കിൽ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള മെട്രോ, നഗര, അർധനഗര മേഖലകളിൽ സ്ഥിതി ചെയ്യുന്നവർ അക്കൗണ്ടിൽ 2,000 രൂപ മിനിമം നിലനിർത്തണം. ഗ്രാമീണ ശാഖകളിൽ സേവിംഗ്സ് അക്കൌണ്ടുള്ള ഉപഭോക്താക്കൾ കുറഞ്ഞത് 1000 രൂപ ബാലൻസ് നിലനിർത്തിയാൽ മതി.
ഐസിഐസിഐ ബാങ്ക്
മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള ഐസിഐസിഐ ബാങ്ക് ബ്രാഞ്ചുകളിൽ റെഗുലർ സേവിംഗ്സ് അക്കൌണ്ടുള്ള ഉപഭോക്താക്കൾക്ക് പ്രതിമാസം 10,000 രൂപ ബാലൻസ് നിലനിർത്തണം. അർധനഗര, റൂറൽ, ഗ്രാമീണ മേഖലകളിലെ ശാഖകളിൽ യഥാക്രമം പ്രതിമാസം 5,000 രൂപ, 2,000 രൂപ, 1,000 രൂപ എന്നിങ്ങനെയാണ് നിലനിർത്തേണ്ടത്.
എച്ച്ഡിഎഫ്സി ബാങ്ക്
മെട്രോ നഗരങ്ങളിലും നഗര പ്രദേശങ്ങളിലുമുള്ള എച്ച്ഡിഎഫ്സി ബാങ്ക് ബ്രാഞ്ചുകളിൽ റെഗുലർ സേവിംഗ്സ് അക്കൌണ്ടുള്ള ഉപഭോക്താക്കൾക്ക് 10,000 രൂപയും അർദ്ധ നഗര പ്രദേശങ്ങളിലെ ശാഖകളിൽ 5,000 രൂപയും പ്രതിമാസ ബാലൻസ് നിലനിർത്തണം. ഗ്രാമീണ ശാഖകളിൽ ഉപഭോക്താക്കൾ ശരാശരി ത്രൈമാസ ബാലൻസ് 2,500 രൂപ നിലനിർത്തേണ്ടതുണ്ട്. അല്ലെങ്കിൽ ഒരു വർഷത്തേയ്ക്ക് ചുരുങ്ങിയത് 10000 രൂപയുടെ എങ്കിലും സ്ഥിര നിക്ഷേപം ആരംഭിക്കണം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications