ഇപിഎഫ് അല്ലെങ്കിൽ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, ശമ്പളക്കാരായ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഗവൺമെന്റിന്റെ പെൻഷൻ പദ്ധതിയാണ്. കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് പിഎഫിൽ നിന്ന് പണം പിൻവലിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ പിഎഫിലുള്ള മുഴുവൻ തുകയും പിൻവലിക്കാനുള്ള അവസരവും ഇപിഎഫ്ഒ നൽകും. അവ എന്തൊക്കെയാണെന്ന് നോക്കാം.
വിവാഹം
ചില വ്യവസ്ഥകൾ പ്രകാരം സ്വന്തം വിവാഹം, മകൻ അല്ലെങ്കിൽ മകളുടെ വിവാഹം, സഹോദരൻ അല്ലെങ്കിൽ സഹോദരിയുടെ വിവാഹ ആവശ്യങ്ങൾക്ക് ഇപിഎഫ് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാം. ജീവനക്കാരുടെ വിഹിതത്തിൽ നിന്ന് അമ്പത് ശതമാനം വരെ തുകയാണ് ഇത്തരത്തിൽ പിൻവലിക്കാൻ സാധിക്കുക. ഏഴു വർഷത്തെ സേവനം പൂർത്തിയാക്കിയ ഇപിഎഫ് വരിക്കാരന് മാത്രമേ ഈ അവസരം ലഭിക്കുകയുള്ളൂ. അർഹരായവർക്ക് മൂന്ന് തവണ പണം പിൻവലിക്കുകയും ചെയ്യാം.
വിദ്യാഭ്യാസം
ഇപിഎഫ്ഒയുടെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരം അനുസരിച്ച് മക്കളുടെ പോസ്റ്റ് മെട്രിക്കുലേഷൻ വിദ്യാഭ്യാസത്തിന് വേണ്ടിയും വരിക്കാർക്ക് പരമാവധി മൂന്ന് തവണ പണം പിൻവലിക്കാം. ഏഴു വർഷത്തെ സേവനം പൂർത്തിയാക്കിയ ഇപിഎഫ് വരിക്കാരന് 50 ശതമാനം തുകയാണ് പിൻവലിക്കാനാകുക.
വീട് വാങ്ങാൻ
അഞ്ചു വർഷത്തെ സേവനം പൂർത്തിയാക്കിയ ഇപിഎഫ് അംഗങ്ങൾക്ക് ചില വ്യവസ്ഥകൾ പ്രകാരം വീടോ ഫ്ലാറ്റോ വാങ്ങുന്നതിനോ പിഎഫിൽ നിന്ന് പണം പിൻവലിക്കാം. 24 മാസത്തെ അടിസ്ഥാന വേതനവും ഡിയർനെസ് അലവൻസും, ജീവനക്കാരും തൊഴിലുടമയുടേയും ഷെയറുകളുമാണ് ഇത്തരത്തിൽ പിൻവലിക്കാനാകുന്നത്.
ഭവന വായ്പ തിരിച്ചടയ്ക്കാൻ
10 വർഷത്തെ സേവനം പൂർത്തിയാക്കിയ പ്രൊവിഡന്റ് ഫണ്ട് വരിക്കാർക്ക് ഭവന വായ്പ തിരിച്ചടയ്ക്കാൻ പിഎഫിൽ നിന്ന് പണം പിൻവലിക്കാവുന്നതാണ്. ഇത്തരം കേസുകളിൽ കുറഞ്ഞത് 36 മാസത്തെ അടിസ്ഥാന വേതനവും ഡിയർനെസ് അലവൻസും, ജീവനക്കാരുടെയും തൊഴിലുടമയുടെയും ഷെയറുമാണ് പിൻവലിക്കാനാകുന്നത്.
പലിശ നിരക്ക്
2019 മാർച്ചിൽ അവസാനിക്കുന്ന ഈ സാമ്പത്തിക വർഷത്തിൽ, ഇപിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം 8.55 ശതമാനമായിരുന്നു പലിശ നിരക്ക്.
malayalam.goodreturns.in
More From GoodReturns

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ഗ്ലാൻഡ് ഫാർമ, ഭാരത് ഫോർജ്: ബ്രോക്കറേജ് റേറ്റിംഗിലെ വമ്പൻ മാറ്റങ്ങൾ നിക്ഷേപകരെ ഞെട്ടിക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications