ദിവസവും ഓഫീസിലേക്ക് പോകാതെ വീട്ടിലിരുന്നു വിശ്രമിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ജോലിയുടെ പ്രഷർ കൂടുമ്പോൾ നമ്മൾ പലപ്പോഴും ചിന്തിക്കാറുണ്ട്. ജോലിയിൽ നിന്നും മാറി നിന്ന് ഒരുപാടു യാത്രകൾ പ്ലാൻ ചെയ്യുന്നവരെ കാണുമ്പോൾ നമുക്ക് പലപ്പോഴും വിഷമം തോന്നാറുണ്ട്. ഒരു ബ്രേക്ക് എടുത്തു വീട്ടിലുള്ള കുഞ്ഞിനെ നന്നായി നോക്കാനോ , പ്രായമായ അച്ഛനെയും അമ്മയെയും പരിപാലിക്കാനോ, ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് യാത്ര തിരിക്കാനോ പലപ്പോഴും നമ്മുടെ സാമ്പത്തിക നില അനുവദിക്കാറില്ല. ഇത്തരം സന്ദർഭങ്ങൾ പലപ്പോഴും സ്ത്രീകൾക്ക് ആണ്എ നേരിടേണ്ടി വരാറുള്ളത്. എന്നാൽ കൃത്യമായ പ്ലാനോട് കൂടി ജോലിയിൽ നിന്നും ഒരു ബ്രേക്ക് എടുത്താൽ ഇതെല്ലം സാധിക്കുന്നതാണ്.

നന്നായി പ്ലാൻ ചെയ്തില്ലെങ്കിൽ ഒരു ബ്രേക്ക് എടുത്തു കഴിഞ്ഞാൽ ചിലപ്പോൾ നിങ്ങൾ ആശയ കുഴപ്പത്തിലായേക്കാം .. , ഒന്നും പ്രത്യേകിച്ച് ചെയ്യാനില്ലാതെ, വീട്ടിൽ ഒറ്റയ്ക്കിരിക്കുക എന്നത് നിങ്ങളെ വിഷമിപ്പിച്ചേക്കാം . ഉദാഹരണത്തിന് നിങ്ങൾ നിങ്ങളുടെ കുഞ്ഞിനെ പരിപാലിക്കാനാണ് ജോലിയിൽ നിന്നും ബ്രേക്ക് എടുക്കുന്നതെങ്കിൽ, പെട്ടന്നൊരു മാസം മുതൽ നിങ്ങളുടെ അക്കൗണ്ടിലേക്കു കൃത്യമായി വന്നു കൊണ്ടിരുന്ന വരുമാനം നിന്ന് പോവുകയാണ് . സാമ്പത്തികമായി വർഷങ്ങളായി ആരെയും ആശ്രയിക്കാതെ കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ആളെ സംബന്ധിച്ചെടുത്തോളം ഈ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ ഏറെ ബുദ്ധിമുട്ടായിരിക്കും . അത് നിങ്ങൾക്ക് നിങ്ങളുടെ പങ്കാളിയുടെ പണം ചിലവാക്കുന്നതിൽ ദുരഭിമാനം ഉള്ളത് കൊണ്ടല്ല. ഒരാളെ സാമ്പത്തികാവശ്യങ്ങൾക്കായി ആശ്രയിക്കുക എന്നത് നിങ്ങൾക്കു കാലങ്ങളായി പരിചയം ഇലാത്തത് കൊണ്ടാണ് . അത് കൊണ്ട് തന്നെ ഇത്തരം വിഷമങ്ങൾ ഒഴുവാക്കാനായി ബ്രേക്ക് എടുക്കുന്നതിനു മുൻപ് പ്ലാൻ ചെയ്യേണ്ട ചില കാര്യങ്ങൾ നോക്കാം
ശമ്പളത്തിൽ നിന്നും അവധിക്കാല ഫണ്ട് മാറ്റി വെക്കുക
ഒരു അവധിക്കാല ഫണ്ട് നീക്കുമ്പോൾ, മാതാപിതാക്കളുടെയും, നിങ്ങളുടെയും ഇൻഷുറൻസ് പ്രീമിയങ്ങൾ, വായ്പ ഇഎംഐകൾ എന്നിവ പരിഗണിക്കേണ്ടതാണ്. ബ്രേക്ക് എടുക്കാൻ ഉദ്ദേശിക്കുന്ന മാസത്തിനു മുൻപുള്ള 6 മാസങ്ങൾ അധിക ചിലവുകൾ എല്ലാം ഒഴിവാക്കുക. ഒരു വലിയ തുക മാറ്റി വെക്കാനായി വിവേകമില്ലാത്ത വീണ്ടു വിചാരമില്ലാതെ ചിലവാക്കാതിരിക്കുക.ചെറിയ നിക്ഷേപങ്ങൾ ആരംഭിക്കാം . കൂടാതെ, നിങ്ങൾക്ക് വേണ്ടത്ര മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് ഉണ്ടെന്ന് ഉറപ്പാക്കുക.
നിങ്ങളുടെ പ്രിയപ്പെട്ട അവധി / കോഴ്സിനുള്ള ഏകദേശ തുക മാറ്റി വെക്കുക.
വീട്ടിൽ വെറുതെ ഇരിക്കുക എന്ന ഉദ്ദേശത്തോടു കൂടി ജോലിയിൽ നിന്നും ബ്രേക്ക് എടുക്കാതെ ഇരിക്കുക, ജോലിയുമായി ബന്ധപ്പെട്ട കോഴ്സുകളോ, ചെറിയ യാത്രകൾക്കോ ആയി സമയം കണ്ടെത്താം . അതിനായി പണം ആവശ്യമാണ് . ശമ്പളത്തിൽ നിന്നും പണം മാറ്റി വെക്കുമ്പോൾ അത് കൂടി മനസ്സിൽ കരുതുക.
കഴിവുകൾ മെച്ചപ്പെടുത്താം
നിങ്ങൾ ജോലിയിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിൽ , ആ സാമ്യം നിങ്ങളിൽ ഉള്ള കഴിവുകളെ മെച്ചപ്പെടുത്താൻ സരസമയം കണ്ടെത്തുക. അതിനായി അത് അക്കാദമിക് തലത്തിലുള്ള കോഴ്സുകളോ, മറ്റു കലാപരമായ കഴിവുകൾ വളർത്തുന്നതിനുള്ള ക്ലാസ്സുകളിലൂ ചേരാം . അതിനേയും പണം മാറ്റി വെക്കേണ്ടതാണ് .
നിങ്ങളുടെ പ്രൊഫഷണൽ സർക്കിളുമായി നെറ്റ് വർക്കിങ്ങ് നടത്തുകയും ബന്ധം നിലനിർത്തുകയും ചെയ്യുക
ജോലിയിൽ നിന്നും ഇടവേള എടുത്തു എന്നത് നിങ്ങൾ എന്നന്നേക്കുമായി പ്രോഫാഷനാൽ ജീവിതം അവസാനിപ്പിച്ചു എന്ന രീതിയിൽ ആകരുത്. LinkedIn പോലുള്ള സോഷ്യൽ മീഡിയയിൽ നിങ്ങളുടെ പ്രവർത്തനം തുടരുക. ജോലിയിൽ നിന്നും ബ്രേക്ക് എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. എങ്കിലും മനസിനെ ഒന്ന് ശാന്തമാക്കാൻ ഇത് പലപ്പോഴും സഹായകമാണ് . എന്നാൽ സാമ്പത്തിക ഭദ്രത ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്കു ശാന്തമാക്കാൻ കഴിയുകയുള്ളൂ
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
