എത്ര ശമ്പളം ലഭിച്ചാലും മാസാവസാനം മിച്ചം വയ്ക്കാൻ ഒന്നുമില്ല എന്നുള്ളതാണ് പലരുടെയും പരാതി. എന്നാൽ ഇതിനുമുണ്ട് ചില മാർഗങ്ങൾ. കൃത്യമായ ആസൂത്രണത്തിലൂടെ ലഭിക്കുന്ന ശമ്പളത്തിനനുസരിച്ച് നിക്ഷേപം നടത്തേണ്ടത് എങ്ങനെയെന്ന് നോക്കാം.
സമ്പാദ്യം
കടങ്ങളോ മറ്റ് ബാങ്ക് വായ്പകളോ ഇല്ലെങ്കിൽ ശമ്പളത്തിന്റെ 40 ശതമാനമെങ്കിലും സേവിംഗ്സിനായി മാറ്റി വയ്ക്കണം. വായ്പകളുണ്ടെങ്കിൽ 30 ശതമാനം സമ്പാദ്യത്തിനായി കരുതിയാലും മതി. ഉയർന്ന ശമ്പളമുള്ള കോർപ്പറേറ്റ് ജീവനക്കാർക്ക് ഇതിൽ കൂടുതലും സമ്പാദ്യത്തിനായി മാറ്റി വയ്ക്കാം.
റിട്ടയർമെന്റിന് തുക കരുതാം
റിട്ടയർമെന്റിനായി ശമ്പളത്തിന്റെ 20 ശതമാനമെങ്കിലും ഓരോ മാസവും കരുതി വയ്ക്കണമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. മുൻ കാലങ്ങളിൽ 10 ശതമാനം ഭാവിയിലേയ്ക്ക് കരുതിയാൽ മതിയായിരുന്നു. എന്നാൽ വരും കാലങ്ങളിലെ ജീവിതരീതി അനുസരിച്ച് റിട്ടയർമെന്റിനുള്ള തുക 20 ശതമാനമാക്കണമത്രേ.
എമർജൻസി ഫണ്ട്
ജോലി നഷ്ട്ടപ്പെടൽ, മെഡിക്കൽ എമർജൻസികൾ, സാമ്പത്തിക പ്രതിസന്ധികൾ എന്നിവ മുന്നിൽ കണ്ട് കരുതി വയ്ക്കുന്ന പണമാണ് എമർജൻസി ഫണ്ട്. ഇത് ഫിക്സഡ് ഡിപ്പോസിറ്റായി കരുതുന്നതിലും നല്ലത് മറ്റ് മാർഗങ്ങളാണ്. കാരണം ഫിക്സഡ് ഡിപ്പോസിറ്റുകൾ അടിയന്തര ആവശ്യങ്ങൾക്ക് വേണ്ടി എടുക്കാൻ ബുദ്ധമുട്ടാകും. 3 മുതൽ 9 മാസം വരെയുള്ള ചെലവിന് ആവശ്യമായ തുക ഇത്തരത്തിൽ കരുതേണ്ടതാണ്.
ലൈഫ് ഇൻഷുറൻസ് പോളിസികൾ
ലൈഫ് ഇൻഷുറൻസ് പോളിസികൾക്കായി വാർഷിക ശമ്പളത്തിന്റെ 15 മുതൽ 20 ശതമാനം വരെ തുക മാറ്റി വയ്ക്കണം. എന്നാൽ 40 വയസ്സിന് മുകളിലുള്ളവർക്ക് വാർഷിക ശമ്പളത്തിന്റെ 10 ശതമാനം ഇൻഷുറൻസ് പോളിസിക്ക് മാറ്റി വച്ചാൽ മതി.
ഒരിയ്ക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ
- നിക്ഷേപം നടത്താനായി ഒരിയ്ക്കലും പണം വായ്പ എടുക്കരുത്.
- തിരിച്ചടയ്ക്കാൻ പറ്റുന്നതിനേക്കാൾ കൂടുതൽ കടം എടുക്കാൻ ശ്രമിക്കരുത്.
- വരുമാനത്തേക്കാൾ കൂടിയ ചെലവ് കുറയ്ക്കുക
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
