2018-19 സാമ്പത്തിക വർഷത്തിലെ അവസാന ആഴ്ചയിലേയ്ക്ക് കടന്നതോടെ ആളുകൾ നികുതി ലാഭിക്കുന്ന നിക്ഷേപം നടത്താനുള്ള തിരക്കിലാണ്. ഇത്തരത്തിൽ ഒരു മികച്ച നിക്ഷേപ മാർഗമാണ് അഞ്ച് വർഷം കാലാവധിയിലുള്ള ഫിക്സഡ് ഡിപ്പോസിറ്റ്. ഈ ഫിക്സഡ് ഡിപ്പോസിറ്റിന്റെ നേട്ടങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നികുതി ലാഭിക്കാം
അഞ്ച് വർഷത്തേയ്ക്ക് നിങ്ങളുടെ കൈയിലുള്ള തുക ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കുന്നത് വഴി നികുതി ലാഭിക്കാം എന്നതാണ് പ്രധാന നേട്ടം. 1,50,000 രൂപ വരെയുള്ള നിക്ഷേപത്തിനാണ് ഇളവ് ലഭിക്കുക. നികുതി ലാഭിക്കാനുള്ള ഏറ്റവും എളുപ്പ നിക്ഷേപമാർഗമാണിത്.
റിസ്ക് കുറവ്
റിസ്ക് വളരെ കുറഞ്ഞ നിക്ഷേപ മാർഗമാണ് എഫ്ഡി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മിക്ക ആളുകളും ധൈര്യമായി നിക്ഷേപം നടത്തുന്നത് എഫ്ഡിയിലാണ്. കാരണം നിക്ഷേപിക്കുന്ന പണത്തിന് ഗ്യാരണ്ടി ഉറപ്പാണ്.
സീനിയർ സിറ്റിസൺ
മുതിർന്ന പൌരന്മാർക്ക് ഏറ്റവും ലാഭകരമായ നിക്ഷേപങ്ങളിലൊന്നാണ് ഫിക്സഡ് ഡിപ്പോസിറ്റുകൾ. നികുതി ഇളവ് മാത്രമല്ല മറ്റുള്ളവരേക്കാൾ വിവിധ നിരക്കുകളിൽ ഉയർന്ന പലിശയും ലഭിക്കും.
പലിശയ്ക്ക് നികുതി
എഫ്ഡിയിൽ നിന്ന് ലഭിക്കുന്ന പലിശ മുഴുവനായും നികുതി ബാധകമാണ്. 10,000 രൂപയിൽ കൂടുതൽ പലിശ ലഭിക്കുമെങ്കിൽ ബാങ്ക് തന്നെ നികുതി ഈടാക്കും. എന്നാൽ സീനിയർ സിറ്റിസൺസിന് 50000 രൂപ വരെയുള്ള പലിശയ്ക്കും നികുതി ബാധകമല്ല.
ബാങ്ക് പലിശ നിരക്ക്
വിവിധ ബാങ്കുകളുടെ 5 വർഷം കാലാവധിയുള്ള എഫ്ഡി പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു (ബാങ്ക്, പലിശ നിരക്ക്, സീനിയർ സിറ്റിസൺസിന് ലഭിക്കുന്ന പലിശ നിരക്ക് എന്നീ ക്രമത്തിൽ).
- ഐഡിഎഫ്സി ബാങ്ക് - 8.25% - 8.75%
- ഡച്ച് ബാങ്ക് - 8.25% - 8.25%
- ലക്ഷ്മി വിലാസ് ബാങ്ക് - 7.85% - 8.45%
- രത്നാകർ ബാങ്ക് - 7.60% - 8.10%
- ഡിസിബി ബാങ്ക് - 7.50% - 7.95%
- ആക്സിസ് ബാങ്ക് - 7.25% - 7.75%
- ഐസിഐസിഐ ബാങ്ക് - 7.25% - 7.75%
- എസ്ബിഐ - 6.85% - 7.35%
- എച്ച്ഡിഎഫ്സി ബാങ്ക് - 6.50% - 7.00%
പോസ്റ്റ് ഓഫീസ് എഫ്ഡി
ബാങ്കുകളിൽ മാത്രമല്ല പോസ്റ്റ് ഓഫീസിലും 5 വർഷത്തെ കാലാവധിയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുണ്ട്. ഇവിടെ ലഭിക്കുന്ന പലിശ നിരക്ക് 7.8 ശതമാനവും സീനിയർ സിറ്റിസൺസിന് ലഭിക്കുന്ന പലിശ നിരക്ക് 8.7 ശതമാനവുമാണ്.
malayalam.goodreturns.in
More From GoodReturns

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ



Click it and Unblock the Notifications