നികുതിയിൽ നിന്ന് രക്ഷപ്പെടാൻ ചില സുരക്ഷിത നിക്ഷേപ മാർഗങ്ങളിൽ പണം നിക്ഷേപിക്കാവുന്നതാണ്. എന്നാൽ ഇവ വെറും ടാക്സ് സേവിംഗ് നിക്ഷേപങ്ങൾ മാത്രമല്ല, ഭാവിയിൽ നിങ്ങളെ സാമ്പത്തിക ഭദ്രതയുള്ളവരാക്കി തീർക്കാൻ സഹായിക്കുകയും ചെയ്യും. ഏതൊക്കെയാണ് ഈ നിക്ഷേപ മാർഗങ്ങളെന്നും എങ്ങനെയാണ് ഇവ നിങ്ങളെ നികുതിയിൽ നിന്ന് രക്ഷപ്പെടുത്തുന്നതെന്നും പരിശോധിക്കാം.
ഇപിഎഫ്
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ആണ് നികുതി ലാഭിക്കാവുന്ന ആദ്യത്തെ നിക്ഷേപ പദ്ധതി. ഇപിഎഫ് നിക്ഷേപം ഓരോ മാസവും നിങ്ങളുടെ ശമ്പളത്തിൽ നിന്ന് തന്നെ പിടിക്കുന്നതിനാൽ പ്രത്യേകം നിക്ഷേപം നടത്തേണ്ട ആവശ്യമില്ല.
നികുതി രഹിത മ്യൂച്വൽ ഫണ്ടുകൾ
ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ഇഎൽഎസ്എസ്) ഉദ്യോഗസ്ഥർക്കിടയിൽ പ്രശസ്തമായിക്കൊണ്ടിരിക്കുകയാണ്. ആകർഷകമായ വരുമാനത്തിനൊപ്പം നികുതിയും ലാഭിക്കാം എന്നുള്ളതാണ് ഈ നിക്ഷേപതിന്റെ മേന്മ. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ആനുകൂല്യം ലഭിക്കും.
നാഷണൽ പെൻഷൻ സ്കീം
ദേശീയ പെൻഷൻ പദ്ധതി വ്യക്തികളിൽ വിരമിക്കലിന് ശേഷമുള്ള സാമ്പത്തിക ആസൂത്രണത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. സ്വകാര്യമേഖല, പൊതുമേഖല, അസംഘടിത മേഖല എന്നിങ്ങനെ എല്ലാ മേഖലകളിൽ ഉള്ളവർക്കും നാഷണൽ പെൻഷൻ സ്കീമിൽ നിക്ഷേപം നടത്താം. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) ആണ് ഈ നിക്ഷേപത്തെ നിയന്ത്രിക്കുന്നത്. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനും സെക്ഷൻ 80 സിസിഡി (1 ബി) പ്രകാരം 50,000 രൂപയുടെ കൂടി അധിക നിക്ഷേപത്തിനും ഇളവു ലഭിക്കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്)
നിക്ഷേപകർ വളരെ വിശ്വാസപൂർവ്വം നിക്ഷേപിക്കുന്ന ടാക്സ് സേവിംഗ് നിക്ഷേപ പദ്ധതിയാണ് പിപിഎഫ്. എന്നാൽ പിപിഎഫ് നിക്ഷേപത്തിന്റെ കുറഞ്ഞ കാലാവധി 15 വർഷമാണ്.
സീനീയർ സിറ്റിസൺ സേവിംഗ്സ് സ്കീം
മുതിർന്ന പൗരന്മാർക്ക് സ്ഥിരമായി വരുമാനം നേടാൻ സഹായിക്കുന്ന പദ്ധതിയാണ് സീനീയർ സിറ്റിസൺ സേവിംഗ്സ് സ്കീം. ഈ സ്കീമിന്റെ കാലാവധി അഞ്ച് വർഷം ആണ്. 8.7 ശതമാനമാണ് ലഭിക്കുന്ന പലിശ. സെക്ഷൻ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ഇളവ് ലഭിക്കും. പരമാവധി 15 ലക്ഷം രൂപ വരെയാണ് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാനാകുന്നത്. ഉദ്യോഗസ്ഥർക്ക് പ്രായമായ മാതാപിതാക്കളുടെ പേരിൽ തുടങ്ങാനാകുന്ന നിക്ഷേപ പദ്ധതിയാണിത്.
ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം
ഇത് ഒരു നിക്ഷേപ ഓപ്ഷൻ അല്ല, എന്നാൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം. അപ്രതീക്ഷിതമായ മെഡിക്കൽ ചെലവ് വഹിക്കാൻ പലർക്കും ബുദ്ധിമുട്ടാകും. എന്നാൽ ഈ സാഹചര്യങ്ങളിൽ നിങ്ങൾക്കും കുടുംബത്തിനും ഹെൽത്ത് ഇൻഷുറൻസുകൾ ഉപകാരപ്രദമാകും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
