ഈ വർഷം ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ളത് ഈ മേഖലയിലുള്ളവർക്കാണ്. 2019ലെ ഇന്ത്യ സ്കിൽ റിപ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളാണ് താഴെ പറയുന്നത്.
ജോലി തിരയുന്ന ചെറുപ്പക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഈ വർഷം ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതകളുള്ളത് ഈ മേഖലയിലുള്ളവർക്കാണ്. 2019ലെ ഇന്ത്യ സ്കിൽ റിപ്പോർട്ട് അനുസരിച്ചുള്ള വിവരങ്ങളാണ് താഴെ പറയുന്നത്.
ജോലി കിട്ടാൻ എളുപ്പം ഈ സ്ഥലങ്ങളിൽ
ജോലി അന്വേഷിക്കുന്ന ചെറുപ്പക്കാർ ധാരാളമുള്ള സംസ്ഥാനമാണ് നമ്മുടേത്. എന്നാൽ ഏറ്റവും കൂടുതൽ തൊഴിൽ സാധ്യതയുള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റിൽ കേരളം അത്ര മുന്നിnല്ല. അതുകൊണ്ട് തന്നെ ജോലി തേടുന്നവർ അന്യ സംസ്ഥാനങ്ങൾ കൂടി പരിഗണിക്കേണ്ടതാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള മൂന്ന് സ്ഥലങ്ങൾ ഡൽഹി, കർണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളാണ്.
നിങ്ങളുടെ യോഗ്യത ഇവയാണോ?
നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യത താഴെ പറയുന്നവയാണോ? എങ്കിൽ ജോലി ലഭിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ബി.ഇ/ബി.ടെക് ബിരുദക്കാർക്ക് 57.1% ജോലി സാധ്യതയാണ് സർവ്വേ റിപ്പോർട്ടിൽ പറയുന്നത്. ബിഎസ്.സിക്കാർക്ക് 47.4 ശതമാനവവും എംസിഎക്കാർക്ക് 43.2 ശതമാനവുമാണ് ജോലി സാധ്യത. എം.ബി.എ ബിരുദക്കാർക്ക് 36.4 ശതമാനവും ബി.ഫാർമ പഠിച്ചവർക്ക് 36.3 ശതമാനവും ജോലി ലഭിക്കും. ബി.കോം ബിരുദക്കാർക്ക് 30.1 ശതമാനം തൊഴിൽ സാധ്യതയും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ഈ വർഷത്തെ നേട്ടങ്ങൾ
2018നെ അപേക്ഷിച്ച് ഈ വർഷമാണ് ജോലി കിട്ടാൻ സാധ്യതകളേറെയുള്ളത്. 2018ൽ 10 ശതമാനം പേരെയാണ് കമ്പനികൾ പുതുതായി തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഈ വർഷം അത് 15 ശതനമാനമായി ഉയർന്നു. അതുപോലെ കഴിഞ്ഞ വർഷം ബാങ്കിംഗ്, ഫിനാൻസ്, ഇൻഷുറൻസ്, റീട്ടെയിൽ മേഖലകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഈ മേഖലകൾ കൂടാതെ സോഫ്റ്റ്‍വെയർ, ഹാർഡ്‍വെയർ, നിർമ്മാണ മേഖലകളിലും തൊഴിൽ സാധ്യതകളുണ്ട്.
സ്ത്രീകൾക്കും നേട്ടം
2018ൽ 46.8 ശതമാനം പുരുഷന്മാർക്കും 38.1 ശതമാനം സ്ത്രീകൾക്കുമാണ് ജോലി ലഭിച്ചിരുന്നത്. എന്നാൽ വർഷം ജോലി സാധ്യത പുരുഷന്മാർക്ക് 47.4 ശതമാനമായും സ്ത്രീകൾ 45.6 ശതമാനമായും ഉയർന്നിട്ടുണ്ട്. സ്ത്രീകളെ സംബന്ധിച്ച് ഇത് ഒരു മികച്ച നേട്ടം തന്നെയാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
