സ്വർണത്തിലുള്ള നിക്ഷേപം എക്കാലത്തും സുരക്ഷിതമാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ കണ്ടെത്തൽ. കാരണം പണപ്പെരുപ്പത്തെ നേരിടാനുള്ള ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്വർണം. അതുകൊണ്ട് തന്നെ സ്വർണ നിക്ഷേപത്തിലൂടെ നിങ്ങൾക്ക് ഒരിയ്ക്കലും നഷ്ടം നേരിടേണ്ടി വരില്ല.
സ്വർണത്തിന് ഡിമാൻഡ് കൂടുന്നത് എപ്പോൾ?
താഴെ പറയുന്ന സാഹചര്യങ്ങളിലൊക്കെ സ്വർണത്തിന് ഡിമാൻഡ് കൂടുകയും നിക്ഷേപകർ കൂട്ടത്തോടെ സ്വർണ നിക്ഷേപത്തിലേയ്ക്ക് കടക്കുന്നതും പതിവാണ്.
- സാമ്പത്തിക മാന്ദ്യം
- ഡോളറിന്റെ വിലയിടിവ്
- പണപ്പെരുപ്പം
- ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ
പണപ്പെരുപ്പവും സ്വർണ വിപണിയും
പണപ്പെരുപ്പ സമയത്തെ ഏറ്റവും നല്ല നിക്ഷേപ മാർഗങ്ങളിലൊന്നാണ് സ്വർണ നിക്ഷേപം. കാരണം ഉയർന്ന പണപ്പെരുപ്പമുണ്ടാകുമ്പോൾ ഓഹരി വിപണിയിൽ വരെ ഇടിവുണ്ടാകാറുണ്ട്. എന്നാൽ ഈ സമയത്തും സ്വർണ നിക്ഷേപത്തിന് കാര്യമായ മങ്ങലേൽക്കാറില്ല.
ഇന്ത്യ മുന്നിൽ
സ്വർണ ഉപഭോഗത്തിന്റെ കാര്യത്തിൽ ലോകത്തിൽ തന്നെ മുൻ നിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. നമ്മുടെ രാജ്യത്ത് ആഭരണം എന്ന നിലയിലാണ് സ്വർണത്തിന് ഏറ്റവുമധികം ഡിമാൻഡുള്ളത്. എന്നാൽ ഇപ്പോൾ നിക്ഷേപം എന്ന നിലയിലേയ്ക്ക് കൂടി ആളുകൾ സ്വർണത്തെ ഉപയോഗിക്കുന്നുണ്ട്.
രാജ്യാന്തര വിപണി
കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ രാജ്യാന്തര വിപണിയിൽ സ്വർണ വില കൂടിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് വില ഉയരാൻ പ്രധാന കാരണം. വ്യാപാരയുദ്ധം ഇതേനിലയില്‍ തുടരുകയാണെങ്കില്‍ സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
സ്വർണ നിക്ഷേപം നടത്തേണ്ടത് എങ്ങനെ?
സ്വർണം ആഭരണങ്ങളായി വാങ്ങി സൂക്ഷിക്കുന്നവരാണ് നമ്മളിൽ അധികവും. എന്നാൽ ലാഭകരമായ മറ്റ് ചില സ്വർണ നിക്ഷേപ പദ്ധതികൾ താഴെ പറയുന്നവയാണ്.
- സ്വർണ ബോണ്ടുകൾ
- ഗോൾഡ് ഇടിഎഫ്
- ഇ-ഗോൾഡ്
- സ്വര്‍ണ അവധി വ്യാപാരം
- ഗോൾഡ് ബാർ
സ്വർണ ബോണ്ടുകൾ
സ്വർണാഭരണങ്ങൾ കൈവശം വയ്ക്കുന്നതിന് പകരമുള്ള മികച്ച മാർഗമാണ് സ്വർണ ബോണ്ടുകൾ. കൂടാതെ സർക്കാരിന്റെ പിന്തുണയുള്ള പദ്ധതിയാണിത്. ബോണ്ടുകള്‍ ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ മൂല്യത്തിലാണ് പുറത്തിറക്കുക. അതിന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. മിനിമം നിക്ഷേപം രണ്ട് ഗ്രാം ആണ്. പരമാവധി 500 ഗ്രാം വരെ നിക്ഷേപിക്കാം. കാലയളവ് എട്ട് വര്‍ഷമാണ്. ഉപാധികള്‍ക്ക് വിധേയമായി അഞ്ച് വര്‍ഷം മുതല്‍ വിറ്റൊഴിയാം. ബോണ്ടിന് നിശ്ചിത നിരക്കില്‍ പലിശയും ലഭിക്കും. സ്വർണാഭരണത്തേക്കാൾ സുരക്ഷിതമായ ഗോൾഡ് ബോണ്ടുകൾ മികച്ച ഒരു ദീർഘകാല നിക്ഷേപമാണ്.
ഗോൾഡ് ഇടിഎഫ്
വന്‍തോതില്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതിനെക്കാള്‍ ലാഭകരവും സുരക്ഷിതവും ഗോള്‍ഡ് ഇ.ടി.എഫുകളില്‍ നിക്ഷേപിക്കുന്നതാണ്. സ്വര്‍ണത്തില്‍ നിക്ഷേപമിറക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഗോള്‍ഡ് ഇടിഎഫുകള്‍. എക്‌സ്‌ചേഞ്ചുകള്‍ വഴിയാണ് ഇവ വ്യാപാരം നടത്തുന്നത് എന്നതിനാല്‍ ഇവ വിറ്റ് പണമാക്കാന്‍ എളുപ്പമാണ്. ഇത് അത്യാവശ്യ ഘട്ടങ്ങളിൽ ഉപകാരപ്പെടും.
ഇ-ഗോൾഡ്
ഓഹരികൾ പോലെ നിക്ഷേപകർ ഇലക്ട്രോണിക് രൂപത്തിൽ അല്ലെങ്കിൽ ഡീമാറ്റ് രൂപത്തിൽ കൈവശം വയ്ക്കുന്ന സ്വർണത്തെയാണ് ഇ-ഗോൾഡ് എന്നു പറയുന്നത്. ഗോൾഡ് ഇടിഎഫുകളേക്കാൾ വരുമാനം വാഗ്ദാനം ചെയ്യുന്ന ഒന്നാണിത്. ഭാവിയിലേക്ക് സ്വർണം കരുതി വയ്ക്കുന്നതിനുള്ള ഒരു ചെലവ് കുറഞ്ഞ മാർഗം കൂടിയാണിത്.
സ്വര്‍ണ അവധി വ്യാപാരം
ഭാവി ലക്ഷ്യമാക്കി മുന്‍കൂട്ടി നിശ്ചയിച്ച വിലയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കരാറാണ് അവധി വ്യാപാരം. സ്വര്‍ണം, വെള്ളി പോലുള്ള വിലപിടിച്ച ലോഹങ്ങളുടെ അവധി വ്യാപാരം ഇപ്പോള്‍ സാധാരണമാണ്. സ്വര്‍ണത്തിന്റെ മുഴുവന്‍ തുകയും നല്‍കാതെ നിശ്ചിത തുക അഡ്വാന്‍സ് നല്‍കി സ്വര്‍ണം വാങ്ങാം. വില കൂടുകയാണെങ്കില്‍ ലാഭം കിട്ടും. കുറയുകയാണെങ്കില്‍ നഷ്ടവും.
ഗോൾഡ് ബാർ
മകളുടെ വിവാഹത്തിനായി മുൻകൂട്ടി ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരാണ് മിക്ക മാതാപിതാക്കളും. എന്നാൽ ഇങ്ങനെ ചെയ്യുന്നവർ ഒരിയ്ക്കലും ആഭരണങ്ങൾ വാങ്ങി സൂക്ഷിക്കരുത്. പകരം ഗോൾഡ് ബാറുകളോ ഗോൾഡ് കോയിനുകളോ വാങ്ങി സൂക്ഷിക്കുക. അല്ലെങ്കിൽ പിന്നീട് മാറ്റി വാങ്ങുമ്പോൾ നഷ്ടം സംഭവിക്കും.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications