പുതിയ സാമ്പത്തിക വർഷം ആരംഭിച്ചു. നിങ്ങളുടെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പ്ലാനുണ്ടാക്കേണ്ട ശരിയായ സമയമാണിത്. വരവും ചെലവും കഴിഞ്ഞ് കൈയിൽ കാശ് നിൽക്കണമെങ്കിൽ നിങ്ങൾ തീർച്ചയായും ഈ അഞ്ച് കാര്യങ്ങൾ ഒഴിവാക്കരുത്.
ശമ്പള വർദ്ധനവ്
ഏപ്രിൽ മിക്ക ജീവനക്കാർക്കും ശമ്പള വർദ്ധനവ് ലഭിക്കുന്ന മാസമാണ്. ഇങ്ങനെ ലഭിക്കുന്ന ശമ്പളത്തിന്റ ഒരു ഭാഗം നിക്ഷേപത്തിനായി മാറ്റി വയ്ക്കണം. സിപ് പോലുള്ള നിക്ഷേപ മാർഗങ്ങളിൽ പണം നിക്ഷേപിക്കാവുന്നതാണ്. 500 രൂപ മുതൽ സിപ്പിൽ നിക്ഷേപിക്കാം. പുതുക്കിയ ശമ്പളത്തിന്റെ 20 ശതമാനമെങ്കിലും നിക്ഷേപത്തിനായി മാറ്റി വയ്ക്കാൻ മറക്കരുത്.
എമർജൻസി ഫണ്ട്
നിക്ഷേപങ്ങൾ കൂടാതെ, അടിയന്തിര ഫണ്ടിനായി ഒരു തുക മാറ്റി വയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജോലി പോകുകയോ, പെട്ടെന്നുള്ള അസുഖങ്ങളോ ഒക്കെ നിങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചേക്കാം. ഇതിന് മുൻ കരുതലെന്നോണം ആറു മുതൽ ഒമ്പത് മാസം വരെ വീട്ടുചെലവുകൾക്ക് ആവശ്യമായ തുക എമർജൻസി ഫണ്ടായി കരുതി വയ്ക്കണം. മറ്റ് നിക്ഷേപങ്ങൾ ഉപയോഗിക്കാതെ തന്നെ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ ഈ തുക സഹായകമാകും.
ഫോം 15H, 15G
നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നുള്ള വരുമാനം 40,000 രൂപയ്ക്കു മുകളിലാണെങ്കിലും മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഫോം 15H അല്ലെങ്കിൽ ഫോം15G ബാങ്കിൽ സമർപ്പിക്കേണ്ടതാണ്. ടിഡിഎസ് ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഓൺലൈൻ ബാങ്കിംഗ് വഴിയും ഈ ഫോമുകൾ സമർപ്പിക്കാവുന്നതാണ്.
ടാക്സ് സേവിംഗ് നിക്ഷേപങ്ങൾ
ഏപ്രിൽ സാമ്പത്തിക ആസൂത്രണം നടത്താനുള്ള മികച്ച മാസം തന്നെയാണ്. എന്നാൽ ഇടക്കാല ബജറ്റിലെ മാറ്റങ്ങൾ മുന്നിൽ കണ്ട് വേണം നികുതി ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങൾ നടത്താൻ. അതുകൊണ്ട് തന്നെ എല്ലാ ടാക്സ് സേവിംഗ് നിക്ഷേപങ്ങളും ഒരുമിച്ച് നടത്തരുത്.
വരവും ചെലവും
നിങ്ങളുടെ വരവ് ചെലവ് കണക്കുകളെ കുറിച്ച് വ്യക്തമായ ധാരണുണ്ടായിരിക്കണം. അനാവശ്യമായ ചെലവുകൾ ഒഴിവാക്കി ഓരോ മാസവും നിക്ഷേപത്തിനായി ഒരു നിശ്ചിത തുക മാറ്റി വയ്ക്കേണ്ടതാണ്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications