ശമ്പളം കിട്ടി ഒന്നോ രണ്ടോ ആഴ്ച്ചയ്ക്കുള്ളിൽ തന്നെ പോക്കറ്റ് കാലിയാക്കുന്നവരാണ് പലരും. എന്നാൽ മാസ ശമ്പളം എങ്ങനെ ചെലവാക്കാമെന്നും അനാവശ്യ ചെലവുകൾ എങ്ങനെ കുറയ്ക്കാമെന്നും നോക്കാം. വെറും 30 ദിവസത്തിനുള്ളിൽ നിങ്ങൾക്കും ശീലമാക്കാം ഈ പൊടിക്കൈകൾ.
ചെലവ് ചുരുക്കേണ്ടത് എങ്ങനെ?
ഓരോ മാസത്തെ ചെലവിനും ബഡ്ജറ്റ് തയ്യാറാക്കുക. ഈ ബഡ്ജറ്റിൽ ഒതുങ്ങുന്ന സാധനങ്ങൾ കടകളിൽ നിന്ന് വാങ്ങാൻ ശ്രദ്ധിക്കുക. സാധനങ്ങളും മറ്റും വാങ്ങുമ്പോൾ കൂടുതൽ ലാഭമുണ്ടാക്കാൻ പറ്റുന്ന കടകളോ സൂപ്പർമാർക്കറ്റുകളോ കണ്ടെത്തുക.
ഓൺലൈൻ ഇടപാടുകൾ കുറയ്ക്കുക
ഓൺലൈൻ ഇടപാടുകൾ വഴി പണം ചെലവാക്കുന്നവർ അക്കാര്യത്തിൽ നിയന്ത്രണം കൊണ്ടു വന്നാൽ തന്നെ പോക്കറ്റ് കാലിയാകില്ല. അതുകൊണ്ട് എടിഎമ്മുകളിൽ നിന്ന് ഒരു മാസത്തെ ബഡ്ജറ്റിന് ആവശ്യമായ പണമെടുത്ത് കൈയിൽ കരുതുക. കൈയിലുള്ള തുക കുറയുന്നതിന് അനുസരിച്ച് അനാവശ്യ ചെലവുകളും കുറയും.
ബില്ലുകൾ സൂക്ഷിക്കുക
ഓരോ മാസവും നിങ്ങൾ വാങ്ങുന്ന സാധനങ്ങളുടെ ബില്ലുകൾ സൂക്ഷിക്കുക. ഇത് ഓരോ മാസത്തെയും ചെലവുകൾ കണക്കാക്കാനും അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനും സഹായിക്കും.
ആവശ്യത്തിനുള്ള പണം മാത്രം കരുതുക
കടകളിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ, വാങ്ങാൻ ഉദ്ദേശിക്കുന്ന സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും അതിന് ആവശ്യമായ തുക മാത്രം കൈയിൽ കരുതുകയും ചെയ്യുക. കാരണം കൂടുതൽ പണം കൈയിലുണ്ടെങ്കിൽ സ്വാഭാവികമായും കൂടുതൽ സാധനങ്ങൾ വാങ്ങിക്കാൻ തോന്നും.
30 ദിവസത്തെ പരീക്ഷണം
30 ദിവസം ഇക്കാര്യങ്ങൾ പിന്തുടർന്നാൽ തീർച്ചയായും നിങ്ങളുടെ പോക്കറ്റ് കാലിയാകില്ല. കൂടാതെ ക്രെഡിറ്റ് കാർഡ് ഉപയോഗം കുറയ്ക്കുന്നതും നിങ്ങളുടെ കാശ് ലാഭിക്കാൻ സഹായിക്കും.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
