നിങ്ങൾക്ക് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? അതും കൊച്ചി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ. എങ്കിൽ മറ്റൊന്നും നോക്കേണ്ട, ഈ ഏഴ് ബിസിനസുകൾ ഒരിയ്ക്കലും നിങ്ങളുടെ കാശ് കളയില്ല. പകരം നിങ്ങളെ കാശുകാരാക്കി മാറ്റും.
കാറ്ററിംഗ്
കാറ്ററിംഗ് എന്നാൽ കല്യാണങ്ങൾക്കോ മറ്റു ചടങ്ങുകൾക്കോ ഉള്ള കാറ്ററിംഗ് സർവ്വീസ് അല്ല. പകരം തിരിക്കു പിടിച്ച ജീവിതത്തിനിടയിൽ സ്വന്തമായി ഭക്ഷണമുണ്ടാക്കി കഴിക്കാൻ സമയമില്ലാത്തവർക്ക് ഭക്ഷണമുണ്ടാക്കി വീടുകളിലോ ഓഫീസിലോ എത്തിക്കുന്ന കാറ്ററിംഗ് സർവ്വീസ്. ഈ ബിസിനസ് കൊച്ചി, ബാംഗ്ലൂർ പോലുള്ള നഗരങ്ങളിൽ തീർച്ചയായും ക്ലിക്കാകും. വളരെ കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാവുന്ന ബിസിനസാണിത്.
ഹോം ഡെലിവറി സർവ്വീസ്
പച്ചക്കറി, പലചരക്ക് സാധനങ്ങൾ വീടുകളിൽ എത്തിച്ച് നൽകുന്ന ബിസിനസ് ഒരു മികച്ച ആശയമാണ്. സാധനങ്ങൾ സൂക്ഷിക്കാൻ സ്ഥലം ആവശ്യമാണ്. എന്നാൽ ഓൺലൈൻ വഴി ഓർഡർ സ്വീകരിച്ചായിരിക്കണം സാധനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കേണ്ടത്.
കാർ വാടകയ്ക്ക് കൊടുക്കൽ
നിരവധി ടൂറിസ്റ്റുകൾ വരുന്ന സ്ഥലമാണ് കൊച്ചി. അതുകൊണ്ട് തന്നെ സിറ്റിക്ക് അകത്തും പുറത്തേക്കുമായി കാറുകൾ റെന്റിന് നൽകുന്നത് മികച്ച ലാഭമുണ്ടാക്കുന്ന ബിസിനസാണ്. മറ്റ് ജോലികളുള്ളവർക്ക് ഒരു സൈഡ് ബിസിനസായും ആരംഭിക്കാവുന്നതാണ്.
വീട് വാടകയ്ക്ക് നൽകൽ
നഗരങ്ങളിൽ വീട് വാടകയ്ക്ക് നൽകുന്നത് ഒരു സ്ഥിര വരുമാന മാർഗമാണ്. പേയിംഗ് ഗസ്റ്റായി താമസിക്കാനോ, ഹോസ്റ്റലായോ ഒക്കെ ഒഴിഞ്ഞു കിടക്കുന്ന വീടുകളോ കെട്ടിടങ്ങളോ നൽകാവുന്നതാണ്.
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ്
റിയൽ എസ്റ്റേറ്റ് ബ്രോക്കറേജ് മികച്ച വരുമാനം നേടി തരുന്ന ബിസിനസാണ്. ധാരാളം വ്യക്തി ബന്ധങ്ങളും നഗരത്തെക്കുറിച്ച് ശരിയായ അറിവും ഉള്ളവർക്ക് പറ്റിയ ബിസിനസാണിത്. ഈ ബിസിനസ് ആരംഭിക്കാൻ പണത്തിന്റെ ആവശ്യമില്ല, എന്നാൽ മികച്ച രീതിയിൽ ആശയവിനിമയം നടത്താൻ കഴിവുണ്ടായിരിക്കണം.
ഡേ കെയർ
ജോലിയുള്ള മാതാപിതാക്കൾ എപ്പോഴും തിരയുന്ന ഒന്നാണ് നല്ല ഡേ കെയറുകൾ, സുരക്ഷിതമായ ചുറ്റുപാടും കുട്ടികളോട് ഉള്ള ഇടപെടലും നന്നായാൽ ഡേ കെയർ അന്വേഷിച്ച് ആളുകൾ എത്തി തുടങ്ങും. ഡേ കെയർ സെന്ററുകൾ നടത്താൻ ലൈസൻസ് ആവശ്യമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
