ഈ വർഷത്തെ മറക്കാൻ പാടില്ലാത്ത ദിവസങ്ങൾ; മറന്നാൽ നിങ്ങൾക്ക് ഇരട്ടി പണിയാകും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിച്ചു. ഈ വർഷം നിങ്ങൾ ചെയ്യേണ്ടതും ഓർത്തിരിക്കേണ്ടതുമായ ചില കാര്യങ്ങളും പ്രധാനപ്പെട്ട ദിവസങ്ങളും ചുവടെ ചേർക്കുന്നു. നിങ്ങളുടെ കലണ്ടറിൽ ഈ ദിവസങ്ങൾ അടയാളപ്പെടുത്താൻ മറക്കേണ്ട.

ഏപ്രിൽ

ഏപ്രിൽ

  • ഏപ്രിൽ 30: നിങ്ങളുടെ ഫിക്സഡ് ഡിപ്പോസിറ്റിൽ നിന്നുള്ള വരുമാനം 40,000 രൂപയ്ക്കു മുകളിലാണെങ്കിലും മൊത്തം വരുമാനം 2.5 ലക്ഷം രൂപയിൽ താഴെയാണെങ്കിൽ ഫോം 15H അല്ലെങ്കിൽ ഫോം15G ബാങ്കിൽ സമർപ്പിക്കേണ്ടതാണ്. ഇവ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30 ആണ്.
മേയ്

മേയ്

  • മേയ് 7: അക്ഷയതൃതീയ, സ്വർണ വിപണിയിലെ ഏറ്റവും മികച്ച ദിവസം. സ്വർണം വാങ്ങാൻ പ്ലാനുള്ളവർ ഈ ദിവസം മറക്കരുത്
  • മേയ് 31: എൻആർഐകൾ പാൻ കാർഡ് എടുക്കേണ്ട അവസാന ദിനം. പണം കൈമാറ്റം, നിക്ഷേപം തുടങ്ങിയവയുൾപ്പെടെയുള്ള ഇടപാടുകൾക്ക് എൻആർഐകൾക്കും പാൻ കാർഡ് ഇപ്പോൾ നിർബന്ധമാണ്.
ജൂൺ

ജൂൺ

  • ജൂൺ 15: 15% അഡ്വാൻസ് ടാക്സ് അടയ്ക്കേണ്ട അവസാന ദിനം.
ജൂലൈ

ജൂലൈ

  • ജൂലൈ 31: 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.
ആ​ഗസ്റ്റ്

ആ​ഗസ്റ്റ്

നികുതി ഇളവ് ലഭിക്കുന്നതും ഭാവിയിലേയ്ക്കുള്ള കരുതലുകൾക്കുമായും വിവിധ തരത്തിലുള്ള നിക്ഷേപ മാർ​ഗങ്ങൾ ഈ മാസം മുതൽ നിങ്ങൾക്ക് ആരംഭിക്കാവുന്നതാണ്. സാമ്പത്തിക പ്രതിസന്ധി സമയങ്ങളിൽ ഈ നിക്ഷേപങ്ങൾ നിങ്ങളെ സഹായിക്കും.

സെപ്റ്റംബർ

സെപ്റ്റംബർ

  • സെപ്റ്റംബർ 15: ആദായ നികുതി വരുമാനത്തിന്റെ 15% മുൻകൂർ നികുതിയായി അടയ്ക്കേണ്ട അവസാന ദിനം.
ഒക്ടോബർ

ഒക്ടോബർ

ഈ മാസം നിങ്ങളുടെ പോ‍ർട്ട്ഫോളിയോകളുടെ അർദ്ധ വാർഷിക അവലോകനം നിങ്ങൾക്ക് തന്നെ നടത്താവുന്നതാണ്.

നവംബർ

നവംബർ

  • നവംബർ 30: വിദേശ നികുതി ക്രെഡിറ്റ് ക്ലെയിം ചെയ്യുന്നതിനുള്ള അവസാന ദിവസം. ക്ലെയിമിന് വേണ്ടി, നിങ്ങൾ ഫോം 67 സമർപ്പിക്കേണ്ടതാണ്.
ഡിസംബർ

ഡിസംബർ

  • ഡിസംബർ 15: നിങ്ങൾ ആദായ നികുതി വരുമാനത്തിന്റെ 75% ഡിപ്പോസിറ്റ് നടത്തേണ്ട അവസാന ദിനം.
ജനുവരി

ജനുവരി

പുതിയ വർഷത്തേക്കുള്ള ബഡ്ജറ്റ് ആസൂത്രണം ചെയ്യുക. നിക്ഷേപങ്ങൾ, വീടിന്റെ വാടക രസീതുകൾ എന്നിവ സംബന്ധിച്ച രേഖകൾ ടാക്സ് ഡിഡക്ഷനു വേണ്ടി തൊഴിലുടമയ്ക്ക് സമർപ്പിക്കാൻ തയ്യാറാക്കുക.

ഫെബ്രുവരി

ഫെബ്രുവരി

ബഡ്ജറ്റ് മാസമാണ് ഫെബ്രുവരി. നികുതി സംബന്ധവും, സാധന സാമ​ഗ്രികളുടെ വില സംബന്ധിച്ചും നിങ്ങളെ ബാധിക്കുന്ന നിരവധി പ്രഖ്യാപനങ്ങൾ നടക്കുന്ന മാസം.

മാർച്ച്

മാർച്ച്

  • മാർച്ച് 15: മുൻകൂർ നികുതി അടയ്ക്കേണ്ട നാലാമത്തേതും അവസാനത്തേതുമായ തവണ.
  • മാർച്ച് 31: മുൻ സാമ്പത്തിക വർഷത്തെ പരിഷ്കരിച്ച നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി.

English summary

FY’ 20 Begins: Mark These Important Dates For Better Financial Planning

To facilitate you in easy and diligent financial planning, such that you don't miss on important dates, here's the financial calendar for the new financial year 2019-20 that commences today. Don't forget to mark these dates on your calendar too, to realis tically achieve your financial goals.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X