വിവാഹം കഴിയുന്നതോടെ പലരും പറയുന്ന കാര്യങ്ങളാണ്, പണം തികയുന്നില്ല, ചെലവ് കൂടി എന്നൊക്കെ. എന്നാൽ പല പുരുഷന്മാരും ഭാര്യമാരോട് ഇക്കാര്യങ്ങൾ പങ്കു വയ്ക്കുകയുമില്ല. ഇത് പലപ്പോഴും കുടുംബ കലഹങ്ങളിലേയ്ക്ക് വരെ നയിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ വിവാഹം കഴിയുന്ന ഉടൻ പങ്കാളികൾ തീർച്ചയായും ചർച്ച ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് സാമ്പത്തിക കാര്യങ്ങൾ. എന്തൊക്കെയാണ് നിങ്ങൾ ചർച്ച ചെയ്യേണ്ടതെന്ന് നോക്കാം.
പണത്തോടുള്ള മനോഭാവം
പണത്തോടുള്ള ഇരുവരുടെയും മനോഭാവമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതായത് ഭാവിയിൽ നിങ്ങളുടെ സാമ്പത്തിക അടിത്തറ സംബന്ധിച്ച കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്ത് തീരുമാനിക്കുക. കൂടാതെ ഓരോ മാസവും ബഡ്ജറ്റ് തയ്യാറാക്കാൻ തുടങ്ങിയാൽ നിങ്ങളുടെ വരവും ചെലവും കൃത്യമായി കണ്ടെത്താൻ സാധിക്കും.
സാമ്പത്തിക ലക്ഷ്യങ്ങൾ
ഇരുവരുടെയും ഹൃസ്വ, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ പരസ്പരം പങ്കുവയ്ക്കുക. ഉന്നത പഠനം, ജോലിയിൽ നിന്നുള്ള മാറ്റം ഇവയൊക്കെ ഇതിൽപ്പെടും.
എമർജൻസി ഫണ്ട്
ജോലി നഷ്ടപ്പെടൽ, അസുഖം അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമ്പത്തിക പ്രതിസന്ധികൾ വരുമ്പോൾ എമർജൻസി ഫണ്ട് ഉപയോഗപ്പെടും. ആറു മുതൽ ഒമ്പത് മാസം വരെയുള്ള നിങ്ങളുടെ ശമ്പളത്തിന് തുല്യമായ തുകയായിരിക്കണം എമർജൻസി ഫണ്ടായി മാറ്റി വയ്ക്കേണ്ടത്.
ലൈഫ് ഇൻഷുറൻസ് പോളിസി
നിങ്ങളുടെ ലൈഫ് ഇൻഷുറൻസ് പോളിസി അവലോകനം ചെയ്ത് കുടുംബത്തിന് മതിയായ പരിരക്ഷ ഉറപ്പാക്കുക. ഇതിനു പുറമേ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും പരിഗണിക്കുക.
കടങ്ങൾ വേണ്ട
വിവാഹജീവിതം ആരംഭിക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ പേഴ്സണൽ ലോം, ക്രെഡിറ്റ് കാർഡ് കടങ്ങൾ തുടങ്ങിയവ അടച്ചു തീർക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ സ്വത്ത് സമ്പാദിക്കൽ രീതി ആസൂത്രണം ചെയ്യുക. അതായത് ഇരുവരും ഓരോ മാസവും എത്ര തുക സമ്പാദിക്കുന്നുണ്ട്. എത്ര തുക സമ്പാദ്യത്തിനായി മാറ്റി വയ്ക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ പരസ്പരം പങ്കുവയ്ക്കണം.
malaylam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
