ഇന്ത്യയിലെ സ്വകാര്യ ബാങ്കിംഗ് രംഗത്തെ ഭീമനായ എച്ച്ഡിഎഫ്സി ബാങ്ക്, നോൺ റസിഡന്റ് ഇൻഡ്യൻസിന് (എൻആർഐ) നൽകുന്ന എൻആർഒ ഫിക്സഡ് ഡിപ്പോസിന്റെ പ്രത്യേകതകളും നേട്ടങ്ങളും ഇതാ..
അക്കൗണ്ട് തുറക്കാവുന്നത് ആർക്കൊക്കെ?
ഇന്ത്യൻ പൗരത്വമോ ഇന്ത്യൻ വംശജരോ ആയ എല്ലാ എൻആർഐകൾക്കും എച്ച്ഡിഎഫ്സി ബാങ്കിൽ എൻ.ആർ.ഒ ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.
പലിശ
എൻ.ആർ.ഒ ഫിക്സഡ് ഡിപ്പോസിറ്റ് ഇന്ത്യൻ രൂപയിലാണ് നിലനിർത്തുന്നത്. നിക്ഷേപത്തിന്റെ പലിശ ഓരോ ത്രൈമാലത്തിലും എൻആർഒ സേവിംഗ്സ് അക്കൗണ്ടിൽ ക്രെഡിറ്റ് ആകും.
നാട്ടിൽ സ്ഥിരതാമസമാക്കിയാൽ
എൻആർഒ എഫ്ഡി ഉള്ള പ്രവാസികൾ നാട്ടിൽ സ്ഥിരതാമസമാക്കിയാലുടൻ ബാങ്കുമായി ബന്ധപ്പെടണം. റെസിഡന്റ്, നോൺ റെസിഡന്റിലേയ്ക്ക് മാറുകയാണെങ്കിൽ നിങ്ങളുടെ നിലവിലുള്ള റെസിഡന്റ് ഫിക്സഡ് ഡിപ്പോസിറ്റ് എൻആർഒ ഫിക്സഡ് ഡിപ്പോസിറ്റായി മാറും.
നിക്ഷേപിക്കേണ്ട മിനിമം തുക
ഒരു വ്യക്തി എൻആർഒ സ്ഥിര നിക്ഷേപം നടത്താൻ മിനിമം 25,000 രൂപയെങ്കിലും നിക്ഷേപിക്കണം. നിലവിലുള്ള നിക്ഷേപത്തിലേയ്ക്ക് ആഡ് ഓൺ ചെയ്യണമെങ്കിൽ 10000 രൂപ നിക്ഷേപിക്കണം.
ഓവർഡ്രാഫ്റ്റ് സേവനം
എച്ച്ഡിഎഫ്സി ബാങ്കിന്റെ എൻആർഒ ഫിക്സഡ് ഡിപ്പോസിറ്റ് ഉപയോഗിച്ച് വ്യക്തികൾക്കോ അല്ലെങ്കിൽ മറ്റുള്ളവർക്കോ വേണ്ടി 90 ശതമാനം വരെ ഓവർ ഡ്രാഫ്റ്റായി ഉപയോഗിക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, സീനിയർ സിറ്റിസൺസിന് വേണ്ടിയുള്ള റേറ്റുകൾ എൻആർഐകൾക്ക് ബാധകമല്ല.
പലിശ നിരക്കും കാലാവധിയും
എൻആർഒ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ കാലാവധി 7 ദിവസം മുതൽ 10 വർഷം വരെയാണ്. നിക്ഷേപത്തിന് 3.5 ശതമാനം മുതൽ 7.4 ശതമാനം വരെ പലിശ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
