ഓഫീസിനുള്ളിൽ ഇരുന്ന് ജോലി ചെയ്യുന്നത് പലർക്കും മടുപ്പുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഓഫീസ് ജോലി ഇഷ്ട്ടമില്ലാത്തവർക്ക് പറ്റിയ ഏറ്റവും മികച്ച ജോലികൾ താഴെ പറയുന്നവയാണ്. ഈ ജോലി നേടുന്നതിന് വേണ്ടിയുള്ള പഠനം നിങ്ങൾ ഉടൻ ആരംഭിച്ചോളൂ.
എൻവയോൺമെന്റൽ എൻജിനീയറിഗ്
പരിസ്ഥിതി പ്രശ്നങ്ങൾ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം കാണുന്നതുമാണ് എൻവയോൺമെന്റൽ എൻജിനീയേഴ്സിന്റെ പ്രധാന ജോലി. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സുസ്ഥിരത എന്നിവ പോലുള്ള ആഗോള പ്രശ്നങ്ങളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.
അഗ്രികൾച്ചറൽ എൻജിനീയറിഗ്
കാർഷിക പ്രശ്നങ്ങൾ കണ്ടെത്തുകയും അവയ്ക്ക് പരിഹാരം കാണുകയും ചെയ്യുന്നവരാണ് അഗ്രികൾച്ചറൽ എൻജിനീയേഴ്സ്. ഓഫീസ് ജോലി ചെയ്യാൻ മടിയുള്ളവർക്ക് പറ്റിയ ഏറ്റവും മികച്ച ജോലിയാണിത്. കൃഷി, വനവത്കരണം, ഭക്ഷ്യ സംസ്കരണം തുടങ്ങിയവയാണ് ഇവരുടെ പ്രധാന പ്രവർത്തന മേഖലകൾ. അഗ്രികൾച്ചറൽ എൻജിനീയറിംഗിലോ ബയോളജിക്കൽ എൻജിനീയറിംഗിലോ ബിരുദമുള്ളവർക്കാണ് ഈ ജോലി ലഭിക്കുന്നത്.
ജ്യോതിശാസ്ത്രജ്ഞർ
ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ഗാലക്സികൾ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നവരാണ് ജ്യോതിശാസ്ത്രജ്ഞർ. ഒപ്റ്റിക്കൽ ടെലസ്ക്കോപ്പുകൾ പോലെയുള്ള ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഇവർ പഠനങ്ങൾ നടത്തുന്നത്.
പിഎച്ച്ഡിയാണ് ഈ ജോലി ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത.
സർവ്വേയർ
വസ്തു വകകൾ കൃത്യമായി അളന്നു തിരിക്കുന്നവരാണ് സർവ്വേയർമാർ. ഓഫീസ് ജോലിയുടെ മടുപ്പ് തീരെ ഉണ്ടാകില്ല ഇവർക്ക്. കാരണം
വൈൽഡ് ലൈഫ് ബയോളജിസ്റ്റ്
മൃഗങ്ങളുടെയും മറ്റു ജീവജാലങ്ങളുടെയും അവയുടെ ആവാസ വ്യവസ്ഥയെക്കുറിച്ചുമൊക്കെ പഠിക്കുന്നവരാണ് വൈൽഡ് ലൈഫ് ബയോളജിസ്റ്റുകൾ. മൃഗങ്ങളുടെയും ജന്തുക്കളുടെയും ശാരീരിക സ്വഭാവ സവിശേഷതകൾ നിരീക്ഷിക്കുകയും മനുഷ്യർ വന്യ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ വരുത്തുന്ന ആഘാതങ്ങൾ കണ്ടെത്തുകയും ചെയ്യുന്നവരാണ് ഇവർ. ബയോളജിയിൽ ഡോക്ടറേറ്റാണ് ഈ ജോലിയ്ക്ക് വേണ്ട യോഗ്യത.
ഹൈഡ്രോളജിസ്റ്റ്
ഭൂമിയുടെ അടിയിലും ഉപരിതലത്തിലുമുള്ള ജലസ്രോതസ്സുകളെക്കുറിച്ചും അവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും മറ്റും പഠിക്കുന്നവരാണ് ഹൈഡ്രോളജിസ്റ്റുകൾ. ബിരുദാന്തര ബിരുദമാണ് ഈ ജോലി ലഭിക്കുന്നതിന് ആവശ്യമായ യോഗ്യത.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!



Click it and Unblock the Notifications