ഫേസ്ബുക്കിൽ നിന്ന് കാശുണ്ടാക്കാൻ നിങ്ങൾക്കറിയാമോ? വെറുതെ സമയം കളയേണ്ട, കൈ നിറയെ കാശുണ്ടാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓൺലൈൻ പ്ലാറ്റ്ഫോമുകൾ നിരവധി പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഫേസ്ബുക്കിൽ നോക്കി സമയം കളയുന്ന മക്കളെ ഇനി കുറ്റം പറയേണ്ട, ഫേസ്ബുക്കിൽ നിന്ന് കാശുണ്ടാക്കാനും നിരവധി മാർ​ഗങ്ങളുണ്ട്. അതും സ്വന്തം വീട്ടിൽ ഇരുന്ന് തന്നെ കാശുണ്ടാക്കാം.

അധിക വരുമാനം

അധിക വരുമാനം

ജോലിയുള്ളവർക്ക് തന്നെ അധിക വരുമാനം ഉണ്ടാക്കാനായി നിരവധി ഓൺലൈൻ സാധ്യതകൾ ഉപയോ​ഗപ്പെടുത്താം. അവയിൽ ചിലതാണ് ബ്ലോഗുകൾ, വ്ലോ​ഗുകൾ, യൂട്യൂബ് ചാനലുകൾ, ഇൻസ്റ്റ​ഗ്രാം തുടങ്ങിയവ. അതുപോലെ തന്നെ ജോലി സാധ്യതയുള്ള മറ്റൊരു മാർ​ഗമാണ് ഫേസ്ബുക്ക്.

ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ്

ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ്

ഭൂരിഭാ​ഗം ഫേസ്ബുക്ക് ഉപഭോക്താക്കൾക്കും ഫേസ്ബുക്കിന്റെ മാർക്കറ്റ്പ്ലേസ് ഫീച്ചറിനെപ്പറ്റി അറിയില്ല. നിങ്ങളുടെ കൈയിലുള്ള ഉത്പന്നങ്ങൾ വളരെ എളുപ്പത്തിൽ ഫേസ്ബുക്ക് വഴി വിറ്റഴിക്കാനാകും. ഫേസ്ബുക്ക് കമ്മ്യൂണിറ്റികളിൽ നിങ്ങളുടെ ഉത്പന്നങ്ങൾ നേരിട്ട് പ്രെമോട്ടു ചെയ്യാനും സാധിക്കും.

ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പേജ്

ഫേസ്ബുക്ക് പേജുകളിലൂടെ ആരംഭിക്കുന്ന നിരവധി സ്റ്റാർട്ട് അപ് സംരംഭങ്ങളുണ്ട്. ഇവ പിന്നീട് വലിയ ബിസിനസുകളാക്കി മാറ്റാം. മികച്ച വരുമാന മാർ​ഗമാണ് ഫേസ്ബുക്ക് വഴിയുള്ള ബിസിനസുകൾ. എന്നാൽ ഫേസ്ബുക്ക് പേജ് വഴി ഒരു രാത്രി കൊണ്ട് വരുമാനമുണ്ടാക്കാൻ സാധിക്കില്ല. മികച്ച വരുമാനം നേടിയെടുക്കാൻ ചിലപ്പോൾ ദിവസങ്ങളും ആഴ്ച്ചകളും മാസങ്ങളും വർഷങ്ങളും വരെയെടുത്തേക്കാം.

ഫേസ്ബുക്ക് മാർക്കറ്റർ

ഫേസ്ബുക്ക് മാർക്കറ്റർ

ആളുകളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ജോലിയാണ് ഫേസ്ബുക്ക് മാർക്കറ്ററുടേത്. നിങ്ങളുടെ ക്ലൈന്റിന്റെ ഉത്പന്നങ്ങൾ മറ്റാളുകളുമായി ബന്ധിപ്പിക്കുകയാണ് ഫേസ്ബുക്ക് മാർക്കറ്റർ ചെയ്യുന്നത്. നിങ്ങൾക്ക് ഫ്രീലാൻസായും ഫേസ്ബുക്ക് മാർക്കറ്റിം​ഗ് ജോലി ചെയ്യാവുന്നതാണ്.

സോഷ്യൽ മീഡിയ ഇൻഫ്ല്വൻസർ

സോഷ്യൽ മീഡിയ ഇൻഫ്ല്വൻസർ

ധാരാളം ഫോളോവേഴ്സുള്ള ഒരു ഫേസ്ബുക്ക് പേജ് നിങ്ങൾക്കുണ്ടെങ്കിൽ, തീർച്ചയായും നിങ്ങൾക്ക് ഒരു സോഷ്യൽ മീഡിയ ഇൻഫ്ല്വൻസറാകാം. കാരണം ഏതെങ്കിലും ഉത്പന്നമോ സേവനമോ സംബന്ധിച്ച പോസ്റ്റുകൾ നിങ്ങൾ ഷെയർ ചെയ്യുന്നതുവഴി ധാരാളം ആളുകൾ അവ കാണും. ഇത്തരത്തിൽ ആളുകളെ സ്വാധീനിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ തീർച്ചയായും ഫേസ്ബുക്ക് ഒരു വരുമാന മാർ​ഗമാണ്.

മത്സരങ്ങൾ

മത്സരങ്ങൾ

ഫേസ്ബുക്ക് വഴി ചില ബ്രാൻഡുകൾ, കമ്പനികൾ, ബ്ലോഗുകൾ എന്നിവ വിവിധ തരത്തിലുള്ള മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയിക്കുന്നവർക്ക് കാഷ് പ്രൈസുകൾ ലഭിക്കുകയും ചെയ്യും.

malayalam.goodreturns.in

English summary

How to make money on Facebook?

With internet penetration increasing across the globe, online platforms are offering new job opportunities and earning tools to people. Several traditional jobs, in fact, have been replaced by tools and jobs online. From social media platforms to countless websites on the web, one can find ways to earn money online pretty easily.
Story first published: Wednesday, April 17, 2019, 6:15 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X