ഏപ്രിൽ മാസം മിക്ക കമ്പനികളിലും വാർഷിക വിലയിരുത്തലിന്റെയും ശമ്പള വർദ്ധനവിന്റെയും മാസമാണ്. കഴിഞ്ഞ ഒരു വർഷത്തെ നിങ്ങളുടെ പ്രകടനത്തെ വിലയിരുത്തിയാകും നിങ്ങൾക്ക് ശമ്പളം കൂട്ടി നൽകുന്നത്. എന്നാൽ ഈ വിലയിരുത്തലിൽ തിളങ്ങാൻ നിങ്ങൾ സ്വയം ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
രീതി മനസ്സിലാക്കുക
നിങ്ങളുടെ തൊഴിലുടമയുടെ വാർഷിക പ്രകടന വിലയിരുത്തൽ രീതി മനസ്സിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. എന്തൊക്കെയാണ് വിശകലനം ചെയ്യുന്നതെന്നും അത് എങ്ങനെ നിങ്ങളുടെ ശമ്പളത്തെയും പ്രെമോഷനെയും ബാധിക്കുമെന്നും വ്യക്തമായ ധാരണയുണ്ടായിരിക്കണം. വിശകലനം നടത്തുന്ന മാനദണ്ഡങ്ങൾക്ക് കൃത്യമായ ശതമാനം അല്ലെങ്കിൽ ഗ്രേഡ് നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
സ്വയം വിലയിരുത്തൽ
കമ്പനി നിങ്ങളെ വിലയിരുത്തുന്നതിന് മുമ്പ് നിങ്ങൾ സ്വയം വിലയിരുത്തൽ നടത്തണം. കഴിഞ്ഞ ഒരു വർഷത്തെ നിങ്ങളുടെ പ്രകടനം മാനേജരെ മനസ്സിലാക്കി കൊടുക്കുന്നതിന് കൂടിയാണ് ഈ വിലയിരുത്തൽ നടത്തുന്നത്. അതായത് നിങ്ങളുടെ നേട്ടങ്ങളും ഉത്തരവാദിത്തങ്ങളും മാനേജരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന രീതിയിലായിരിക്കണം സ്വയം വിലയിരുത്തൽ നടത്തേണ്ടത്.
റിവ്യൂ മീറ്റിംഗ്
റിവ്യൂ മീറ്റിംഗിൽ തുറന്ന മനസ്സോടെ വേണം പങ്കെടുക്കാൻ. നിങ്ങളെക്കുറിച്ചുള്ള മാനേജരുടെ വിശകലത്തിനിടെ ഒരിയ്ക്കലും എതിർപ്പ് പ്രകടിപ്പിക്കുകയോ, പറയുന്നതിന് ഇടയിൽ കയറി നിങ്ങളുടെ അഭിപ്രായം പറയുകയോ ചെയ്യരുത്. എന്നാൽ മാനേജർ പറഞ്ഞു കഴിഞ്ഞതിന് ശേഷം നിങ്ങൾക്ക് പറയാനുള്ള വസ്തുതകളും അഭിപ്രായങ്ങളും വ്യക്തമാക്കാവുന്നതാണ്.
കുറവുകൾ മനസ്സിലാക്കുക
റിവ്യൂ മീറ്റിംഗിൽ നിങ്ങളുടെ കുറവുകളെക്കുറിച്ചും തീർച്ചയായും ചർച്ച ചെയ്യും. അതുകൊണ്ട് തന്നെ നിങ്ങളുടെ വീക്ക് പോയിന്റിനെക്കുറിച്ചുള്ള അവബോധം ഉണ്ടായിരിക്കുകയും എങ്ങനെ ആ കുറവ് മറികടക്കാമെന്ന് ചിന്തിക്കുകയും വേണം.
അടുത്ത വർഷത്തേയ്ക്കുള്ള സംഭാവന
അടുത്ത വർഷം നിങ്ങൾ കമ്പനിയ്ക്ക് വേണ്ടി എന്ത് സംഭാവന ചെയ്യുമെന്നും അപ്രൈസൽ ഫോമിൽ വ്യക്തമാക്കണം. നിങ്ങളുടെ പദ്ധതികളും ലക്ഷ്യങ്ങളും മാനേജരുമായി പങ്കിടുകയും വേണം.
വൈകാരികത പാടില്ല
വസ്തുനിഷ്ഠവും പ്രൊഫഷണൽ ഭാഷയിലുമായിരിക്കണം റിവ്യൂ മീറ്റിംഗിൽ സംസാരിക്കേണ്ടത്. വൈകാരികമായ വാക്കുകൾ ഒരിയ്ക്കലും ഉപയോഗിക്കരുത്. കൂടാതെ നിങ്ങളുടെ സഹപ്രവർത്തകരെക്കുറിച്ച് പരാതി പറയാലുള്ള പ്ലാറ്റ്ഫോമായി റിവ്യൂ മീറ്റിംഗ് ഉപയോഗിക്കരുത്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications