സാമൂഹ്യ സുരക്ഷ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന വഴി നിങ്ങൾക്കും 60 വയസ്സിന് ശേഷം പെൻഷൻ വാങ്ങാം. അതിനായി ഇപ്പോൾ തന്നെ നിക്ഷേപം ആരംഭിക്കാവുന്നതാണ്. മാസം വെറും 42 രൂപ മുതൽ നിങ്ങൾക്കും നിക്ഷേപിക്കാം.
പെൻഷൻ സ്ലാബുകൾ
നിലവിൽ, പദ്ധതിയ്ക്ക് അഞ്ച് പെൻഷൻ സ്ലാബുകളാണ് ഉള്ളത്. ഇതുവഴി ആയിരം രൂപ മുതൽ 5,0000 രൂപ വരെ നിങ്ങൾക്ക് പെൻഷൻ ലഭിക്കും. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ് ഈ പദ്ധതി.
പ്രായപരിധി
18 വയസ്സ് മുതൽ പദ്ധതിയിൽ അംഗങ്ങളാകാം. ഉയർന്ന പ്രായപരിധി 40 വയസ്സാണ്. കുറഞ്ഞത് 20 വർഷം ഈ പദ്ധതിയിൽ നിക്ഷേപം നടത്തണം. 60 വയസു മുതലാണ് പെൻഷൻ ലഭിച്ച് തുടങ്ങുക.
നിക്ഷേപ തുക
1000നും 50000നും ഇടയ്ക്ക് പെൻഷൻ കിട്ടണമെങ്കിൽ മാസം 42 രൂപ മുതൽ 210 രൂപ വരെ നിക്ഷേപം നടത്തണം. 18 വയസ്സിൽ നിക്ഷേപം തുടങ്ങുന്നവർക്കാണ് ഇത് ബാധകമാകുന്നത്. 40-ാമത്തെ വയസ്സിലാണ് നിങ്ങൾ നിക്ഷേപം തുടങ്ങുന്നതെങ്കിൽ മാസം 291 രൂപ മുതൽ 1454 രൂപ വരെ നിക്ഷേപം നടത്തേണ്ടി വരും.
ഓട്ടോ ഡെബിറ്റ്
പ്രതിമാസ നിക്ഷേപ തുക സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ഓട്ടോ ഡെബിറ്റ് ആയി പെൻഷൻ യോജനയിൽ ചേരും. ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിൽ ആവശ്യത്തിനുള്ള ബാലൻസ് ഇല്ലെങ്കിൽ പ്രതിമാസ പിഴ നൽകിയാൽ മാത്രമേ പദ്ധതിയിൽ തുടരാൻ സാധിക്കൂ.
അടൽ പെൻഷൻ യോജന അപേക്ഷാഫോം
അടൽ പെൻഷൻ യോജനയിലേക്കുള്ള അപേക്ഷാഫാറം http://www.jansuraksha.gov.in എന്ന വെബ് പേജിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഈ ഫോം ഇംഗ്ലീഷ്, ഹിന്ദി, ഗുജറാത്തി, ബംഗാളി, കന്നഡ, മലയാളം, ഒറിയ, മറാത്തി, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ലഭ്യമാണ്.
നിങ്ങൾ ചെയ്യേണ്ടത്
- എസ് ബി / ജൻ ധൻ അക്കൗണ്ട് ഉള്ള ബാങ്കിൽ നിന്ന് അപേക്ഷാ ഫോറം വാങ്ങുക
- അത് പൂരിപ്പിച്ച് നൽകുക
- മൊബൈൽ / ആധാർ നമ്പർ ചേർക്കുക (ആധാർ നിർബന്ധമല്ല)
malayalam.goodreturns.in
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications