ജോലി കിട്ടിയ ഉടൻ സേവിംഗ്സിനെക്കുറിച്ച് ചിന്തിക്കുന്നവർ വളരെ വിരളമാണ്. കിട്ടുന്ന കാശിന് കുറച്ചു നാളെങ്കിലും അടിച്ചു പൊളിച്ച് നടക്കുന്നവരാണ് യുവാക്കളിൽ അധികവും. എന്നാൽ ജോലി ലഭിച്ച ഉടൻ നിങ്ങൾ ചിന്തിക്കേണ്ടതും ചെയ്യേണ്ടതുമായ ചില കാര്യങ്ങളാണ് ചുവടെ ചേർക്കുന്നത്. ഇക്കാര്യങ്ങൾ മറന്നാൽ പിന്നീട് ദു:ഖിക്കേണ്ടി വരും.
നിക്ഷേപ ലക്ഷ്യം
നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ് നിങ്ങളുടെ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കണം. കൃത്യമായ ഒരു ലക്ഷ്യമുണ്ടെങ്കിൽ പണം സമ്പാദിക്കാനുള്ള ആഗ്രഹവും വർദ്ധിക്കും. നിക്ഷേപ പദ്ധതിയെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ മികച്ച സാമ്പത്തിക ഉപദേഷ്ടാവിൽ നിന്നും മാർഗ നിർദേശം തേടിയ ശേഷം മാത്രം നിക്ഷേപം നടത്തുക.
നേരത്തേ നിക്ഷേപം ആരംഭിക്കുക
ജോലി കിട്ടിയ ഉടൻ തന്നെ നിക്ഷേപത്തെക്കുറിച്ച് ആലോചിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ കാശുണ്ടാക്കാൻ സാധിക്കും. നിങ്ങളുടെ വരുമാനത്തിൽ നിന്ന് കുറഞ്ഞത് 15 മുതൽ 20 ശതമാനം വരെയാണ് നിക്ഷേപം നടത്തേണ്ടത്. കരിയറിന്റെ തുടക്കത്തിൽ ഉയർന്ന ശമ്പളം ലഭിച്ചില്ലെങ്കിൽ പോലും ദീർഘകാല ലക്ഷ്യങ്ങൾക്ക് വേണ്ടി ആ തുകയിൽ നിന്നും നിക്ഷേപത്തിന് പണം കണ്ടെത്തണം.
വരവും ചെലവും അറിയുക
നിങ്ങളുടെ വരുമാനത്തിനും ചെലവുകൾക്കും കൃത്യമായ കണക്ക് സൂക്ഷിക്കുക. ഈ കണക്കുകൾ പരിശോധിച്ചാൽ അനാവശ്യ ചെലവുകൾ ഒഴിവാക്കി മികച്ച രീതിയിൽ സാമ്പത്തിക കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ കഴിയും.
റിസ്ക് എടുക്കാൻ ഭയക്കേണ്ട
നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ പെട്ടെന്ന് നേടുന്നതിന് റിസ്ക് എടുക്കുക തന്നെ വേണം. റിസ്ക് കുറഞ്ഞ നിക്ഷേപ മാർഗങ്ങൾ നിങ്ങളെ പെട്ടെന്ന് കാശുകാരാക്കില്ല. അതുകൊണ്ട് റിസ്ക്കിനെ മികച്ച രീതിയിൽ കൈകാര്യം ചെയ്ത് നിക്ഷേപം നടത്താൻ ശ്രദ്ധിക്കുക.
അനാവശ്യ ചെലവുകൾ ഒഴിവാക്കുക
ഇഎംഐയിലൂടെയും മറ്റും അനാവശ്യമായി സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിന് പകരം മാസം 500 രൂപയെങ്കിലും നിക്ഷേപിക്കാൻ സാധിച്ചാൽ നിങ്ങൾക്ക് ഭാവിയിൽ വലിയൊരു സമ്പാദ്യമുണ്ടാക്കാനാകും.
എമർജൻസി ഫണ്ട്
ജോലി കിട്ടുമ്പോൾ തന്നെ അടിയന്തര ഫണ്ടിനായി പണം മാറ്റി വയ്ക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. ആറു മുതൽ ഒമ്പത് മാസത്തെ വീട്ടുചെലവുകൾക്ക് തുല്യമായ തുക ആയിരിക്കണം എമർജൻസി ഫണ്ട്. ചികിത്സ, തൊഴിൽ നഷ്ടം തുടങ്ങിയ സാമ്പത്തിക പ്രതിസന്ധികളിൽ ഈ തുക നിങ്ങളെ സഹായിക്കും.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications