ജോലി നഷ്ട്ടപ്പെട്ടോ? കാശിന്റെ കാര്യം ഓർത്ത് ടെൻഷൻ വേണ്ട; ചെയ്യേണ്ടത് ഇത്രമാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലി നഷ്ട്ടപ്പെട്ട് കാശിന് വേണ്ടി കഷ്ട്ടപ്പെടുന്നവർ ശ്രദ്ധിക്കുക. മറ്റൊരു ജോലി ലഭിക്കുന്നത് വരെ നിങ്ങൾക്ക് പിടിച്ചു നിൽക്കാൻ ചില വഴികളുണ്ട്. അതുകൊണ്ട് ഇനി ടെൻഷൻ വേണ്ട.

 

ഇപിഎഫ്ഒ നിങ്ങളെ സഹായിക്കും

ഇപിഎഫ്ഒ നിങ്ങളെ സഹായിക്കും

ജോലി നഷ്ട്ടപ്പെട്ട് ഒരു മാസമായാൽ റിട്ടയർമെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ നിങ്ങളെ സഹായിക്കും. ഒരു മാസം ജോലിയില്ലാതിരുന്നാൽ പിഎഫ് തുകയിൽ നിന്ന് ഫണ്ടിന്റെ 75 ശതമാനം പിൻവലിക്കാനാകും.

75 ശതമാനം തുക

75 ശതമാനം തുക

ജോലി ലഭിച്ചതു മുതൽ നിങ്ങളുടെ അക്കൗണ്ടിൽ ക്രെഡിറ്റായി കൊണ്ടിരിക്കുന്ന തുകയിൽ നിന്നാണ് പണം പിൻവലിക്കാനാകുന്നത്. ആകെ തുകയുടെ 75 ശതമാനം ജോലി നഷ്ട്ടപ്പെട്ട് ഒരു മാസത്തിന് ശേഷമാണ് പിൻവലിക്കാൻ സാധിക്കുന്നത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ് സ്കീം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ് സ്കീം

1952ലെ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്സ് സ്കീം അനുസരിച്ച് ഒരു സ്ഥാപനത്തിലെ ജോലി നഷ്ട്ടപ്പെട്ട് രണ്ട് മാസം പൂർത്തിയായാൽ മുഴുവൻ തുകയും പിഎഫ് അക്കൗണ്ടിൽ നിന്ന് പിൻവലിക്കാം. അപേക്ഷ സമർപ്പിക്കുന്ന ഉടൻ ഈ തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ പുതിയ നിയമം അനുസരിച്ച് തുക പൂർണ്ണമായും ഒരുമിച്ച് പിൻവലിക്കാൻ സാധിക്കില്ല.

പുതിയ വ്യവസ്ഥ

പുതിയ വ്യവസ്ഥ

പുതിയ വ്യവസ്ഥ അനുസരിച്ച് ജോലി നഷ്ട്ടപ്പെട്ട് ഒരു മാസം പൂർത്തിയായാൽ 75 ശതമാനം തുകയും രണ്ട് മാസം പൂർത്തിയായാൽ ബാക്കി 25 ശതമാനം തുകയും പിൻവലിക്കാം. പണം ഒരുമിച്ച് പിൻവലിക്കുന്ന രീതിയ്ക്കാണ് മാറ്റം വരുത്തിയിരിക്കുന്നത്.

പിഎഫ് പിൻവലിക്കൽ

പിഎഫ് പിൻവലിക്കൽ

വിരമിക്കലിനു ശേഷം സാമ്പത്തിക സുരക്ഷിതത്വം നൽകുക എന്നതാണ് ഇപിഎഫിന്റെ മുഖ്യ ലക്ഷ്യം. അതുകൊണ്ട് നിക്ഷേപം ഇടയ്ക്ക് വച്ച് പിൻവലിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുക. കാരണം ദീർഘ കാല നിക്ഷേപമായതിനാൽ പിഎഫിന് ഉയർന്ന ആനുകൂല്യങ്ങൾ ലഭിക്കും.

malayalam.goodreturns.in

English summary

No job and short on cash? This plan can help

Retirement fund body EPFO decided to give its members an option to withdraw 75 per cent of their funds after one month of unemployment and keep their PF account with the body.
Story first published: Tuesday, April 9, 2019, 10:59 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X