ബാങ്കിൽ സേവിംഗ്സ് അക്കൗണ്ട് ഇല്ലാത്തവർ വളരെ വിരളമാണ്. എന്നാൽ സേവിംഗ്സ് അക്കൗണ്ടുകൾക്ക് വിവിധ ബാങ്കുകൾ നൽകുന്ന പലിശ നിരക്കിനെക്കുറിച്ച് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും. വെറും 3.5 മുതൽ 6 ശതമാനം മാത്രമാണ് ബാങ്കുകൾ നൽകുന്ന പലിശ നിരക്ക്. എന്നാൽ ഏപ്രില്‍ നാലിന് ആര്‍ബിഐ റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ചതോടെ പലിശ നിരക്ക് വീണ്ടും കുറക്കാന്‍ തീരുമാനിച്ചു. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകൾ ചുവടെ ചേർക്കുന്നു.
എസ്ബിഐ
എസ്ബിഐ സേവിംഗ്സ് അക്കൗണ്ടിൽ ഒരു ലക്ഷം രൂപ വരെയുണ്ടെങ്കിൽ 3.5ശതമാനം വരെയാണ് പലിശ ലഭിക്കുക. ഒരു ലക്ഷത്തിന് മുകളില്‍ അക്കൗണ്ടില്‍ അവശേഷിച്ചാല്‍ 3.25 ശതമാനമാകും പലിശ. മെയ് ഒന്നു മുതലാണ് ഈ നിരക്ക് പ്രാബല്യത്തിൽ വരിക.
എച്ച്ഡിഎഫ്സി ബാങ്ക്
50 ലക്ഷം രൂപയ്ക്കു താഴെയുള്ള അക്കൗണ്ടിലെ ബാലന്‍സിന് 3.50 ശതമാനമാണ് എച്ച്ഡിഎഫ്സി ബാങ്ക് നല്കുന്ന പലിശ. അതിനു മുകളില്‍ പണം അക്കൗണ്ടിലുണ്ടെങ്കിൽ നാല് ശതമാനം പലിശ ലഭിക്കും. ഇതും പുതുക്കിയ നിരക്കാണ്.
ഐസിഐസിഐ ബാങ്ക്
എച്ച്ഡിഎഫ്സി ബാങ്ക് നല്കുന്ന അതേ പലിശ നിരക്കാണ് ഐസിഐസിഐ ബാങ്കും വാഗ്ദാനം ചെയ്യുന്നത്. അതായത് 50 ലക്ഷം രൂപയ്ക്കു താഴെയുള്ള അക്കൗണ്ടിലെ ബാലന്‍സിന് 3.50 ശതമാനം പലിശയും 50 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നിക്ഷേപത്തിന് 4 ശതമാനം പലിശയുമാണ് വാഗ്ദാനം ചെയ്യുന്നത്.
കൊട്ടക് മഹീന്ദ്ര
ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് സ്വകാര്യ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക് നൽകുന്നത് 4.5 ശതമാനം പലിശയാണ്. മുമ്പ് ഇത് 5 ശതമാനമായിരുന്നു. ഏപ്രിൽ 15 മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്. ഒരു ലക്ഷത്തിനു മുകളില്‍ ഒരു കോടി രൂപ വരെയുള്ല നിക്ഷേപത്തിന് ആറു ശതമാനം പലിശ ലഭിക്കും.
ബാങ്ക് ഓഫ് ബറോഡ
പൊതുമേഖലയില്‍ രണ്ടാമത്തെ വലിയ ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. 3.50 മുതല്‍ 4 ശതമാനം വരെയാണ് സേവിംഗ്സ് അക്കൗണ്ടിലെ നിക്ഷേപത്തിന് ബാങ്ക് നല്കുന്ന പലിശ.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
