ഓസ്ട്രേലിയയിൽ വൻ തൊഴിലവസരങ്ങൾ; ഏറ്റവും മികച്ച ജോലി ഈ കമ്പനികളിലേത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓസ്ട്രേലിയയിൽ വിവിധ തൊഴിൽ മേഖലകളിലായി നിരവധി തൊഴിലവസരങ്ങളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 10 മില്യണിലധികം ലിങ്ക്ഡ്ഇൻ ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച കമ്പനികൾ താഴെ പറയുന്നവയാണ്. വിവിധ കമ്പനികളിലായി നിരവധി ഒഴിവുകളുമുണ്ട്.

 

വെസ്റ്റ്പാക് ​ഗ്രൂപ്പ്

വെസ്റ്റ്പാക് ​ഗ്രൂപ്പ്

ഓസ്ട്രേലിയയിലെ ഏറ്റവും പഴയ കമ്പനിയും ആദ്യത്തെ ബാങ്കുമാണ് വെസ്റ്റ്പാക് ഗ്രൂപ്പ്. 2019ലെ ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച കമ്പനിയും വെസ്റ്റ്പാക്കാണ്. 202 വർഷത്തെ പാരമ്പര്യമുള്ള കമ്പനിയാണിത്.

നാഷണൽ ഓസ്ട്രേലിയ ബാങ്ക്

നാഷണൽ ഓസ്ട്രേലിയ ബാങ്ക്

മെൽബൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഓസ്ട്രേലിയ ബാങ്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയായിരുന്നു. എന്നാൽ ഈ വർഷം മുതൽ 2,000ഓളം പുതിയ റിക്രൂട്ട്മെൻറുകൾ ഉണ്ടാകുമെന്നാണ് വിവരം.

ആൻസ്

ആൻസ്

ഓസ്ട്രേലിയ ആൻഡ് ന്യൂസിലാന്റ് ബാങ്ക് അഥവാ ANZ ഓസ്ട്രേലിയയിലെ മൂന്നാമത്തെ വലിയ ബാങ്കാണ്. 50,000ഓളം ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ വരും വർഷങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം.

കോമൺവെൽത്ത് ബാങ്ക്

കോമൺവെൽത്ത് ബാങ്ക്

2018ലെ ലിങ്ക്ഡ്ഇൻ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തായിരുന്നു കോമൺവെൽത്ത് ബാങ്ക്. ജീവനക്കാരുടെ എണ്ണത്തിൽ 58 ശതമാനം സ്ത്രീകളുള്ള സ്ഥാപനമാണിത്.

ലെൻഡ്ലീസ്

ലെൻഡ്ലീസ്

സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആസ്ട്രേലിയൻ നിർമ്മാണ കമ്പനിയാണ് ലെൻഡ്ലീസ്. രാജ്യത്തെ മറ്റ് ഏഴ് പ്രധാന നഗരങ്ങളിലും ലെൻഡ്ലീസിന്റെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. ആഗോള കമ്പനിയായ ലെൻഡ്ലീസ് ഏഷ്യ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നും റിക്രൂട്ട്മെന്റുകൾ നടത്താറുണ്ട്.

പിഡബ്ല്യുസി ഓസ്ട്രേലിയ

പിഡബ്ല്യുസി ഓസ്ട്രേലിയ

മാനേജ്മെന്റ് കൺസൾട്ടിം​ഗ് കമ്പനിയായ പിഡബ്ല്യുസി ഓസ്ട്രേലിയയിൽ 8000ത്തിലധികം ജീവനക്കാരാണുള്ളത്. നിരവധി പുതിയ റിക്രൂട്ട്മെന്റുകളും വരും വർഷങ്ങളിൽ നടക്കുമെന്നാണ് വിവരം.

സിമിക്

സിമിക്

120 വർഷത്തിലേറെ പഴക്കമുള്ള ഓസ്ട്രേലിയൻ സിവിൽ എൻജിനീയറിം​ഗ് സ്ഥാപനമാണ് സിമിക്. സിഡ്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിമിക്കിന് ബ്രിസ്ബേൻ, പെർത്ത്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലും പ്രൊജക്ടുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാർക്ക് പല രാജ്യങ്ങളിൽ ജോലി ചെയ്യാനുള്ള അവസരവുമുണ്ട്.

ഡെലോയിറ്റ് ഓസ്ട്രേലിയ

ഡെലോയിറ്റ് ഓസ്ട്രേലിയ

ആഗോള മാനേജ്മെന്റ് കൺസൾട്ടൻസി സ്ഥാപനമായ ഡെലോയിറ്റിന്റെ ഒരു ഭാഗമാണ് ഡെലോയിറ്റ് ഓസ്ട്രേലിയ. 6000ഓളം ജീവനക്കാരാണ് ഓസ്ട്രേലിയയിൽ ഡെലോയിറ്റിനുള്ളത്.

സെയിൽസ്ഫോൾസ്

സെയിൽസ്ഫോൾസ്

ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്വെയർ കമ്പനിയായ സെൽസെൽഫോഴ്സിന് ഓസ്ട്രേലിയൻ, മെൽബൺ, സിഡ്നി എന്നീ നഗരങ്ങളിൽ ശാഖകളുണ്ട്. വിൽപ്പന, കസ്റ്റമർ സർവീസ്, ഫിനാൻസ്, ലീഗൽ, എച്ച്ആർ എന്നീ മേഖലകളിൽ നിരവധി ജീവനക്കാരും കമ്പനിയ്ക്കുണ്ട്.

ആമസോൺ

ആമസോൺ

ആമസോണാണ് പട്ടികയിൽ 10-ാം സ്ഥാനത്തുള്ള കമ്പനി. സിഡ്നിയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

malayalam.goodreturns.in

English summary

These are the best companies to work for in Australia in 2019

In Australia, it’s not just what you do for a living that matters, but who you work for, according to LinkedIn’s latest list of the country’s top employers.
Story first published: Tuesday, April 23, 2019, 7:28 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X