ഭവന വായ്പകൾ സമയത്തിന് അടച്ചു തീർക്കുന്നത് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന മികച്ച തീരുമാനം തന്നെയാണ്. എന്നാൽ കാലാവധിയ്ക്ക് മുമ്പ് അടച്ചു തീർക്കാൻ പ്ലാനുണ്ടെങ്കിൽ ചില കാര്യങ്ങൾ ഓർക്കുക. ഭവന വായ്പ കൊണ്ട് നിങ്ങൾക്ക് ചില സാമ്പത്തിക നേട്ടങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
നികുതി ഇളവ്
ഭവന വായ്പ എടുത്തിട്ടുള്ളവർക്ക് നികുതി ഇളവ് ലഭിക്കും. കാലാവധിയ്ക്ക് മുമ്പ് ലോൺ തിരിച്ചടച്ചാൽ നിങ്ങൾക്ക് ലഭിക്കുന്ന നികുതി ഇളവ് ഇല്ലാതാകും.
മറ്റ് ലക്ഷ്യങ്ങൾ
നിങ്ങളുടെ പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങൾക്കും, എമർജൻസി ഫണ്ടിലേയ്ക്കും തുക മാറ്റി വച്ചതിന് ശേഷമാകണം കാലാവധി പൂർത്തിയാകാത്ത ലോണിന്റെ തുക മുഴുവനായും അടച്ചു തീർക്കാൻ. എന്നാൽ രണ്ട് വായ്പകൾ എടുത്തിട്ടുള്ളവർ ഉയർന്ന തുക ആദ്യം അടച്ചു തീർക്കാൻ ശ്രമിക്കുക.
നിക്ഷേപങ്ങൾ
കൈയിൽ പണം അധികം വരുമ്പോൾ കൂടുതൽ കാലാവധിയുള്ള ലോൺ തിരിച്ചടയ്ക്കുന്നതിനേക്കാൾ നല്ലത് കൂടുതൽ ലാഭം ലഭിക്കുന്ന നിക്ഷേപം നടത്തുന്നതാണ്. എന്നാൽ പണം നഷ്ട്ടമാകില്ലെന്ന് ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ മാത്രമേ നിക്ഷേപം നടത്താവൂ.
പ്രീപേയ്മെന്റ് ചാർജ്
കാലാവധിയ്ക്ക് മുമ്പ് വായ്പ മുഴുവൻ തിരിച്ചടച്ചാൽ ചില ബാങ്കുകൾ പ്രീപേയ്മെന്റ് ചാർജ് ഈടാക്കും. ഇത്തരത്തിൽ അധിക തുക ബാങ്കുകൾക്ക് നൽകുന്നതിനേക്കാൾ ലാഭം പണം മറ്റ് നിക്ഷേപ പദ്ധതികളിലേയ്ക്ക് മാറ്റുന്നതാണ്. എന്നാൽ വായ്പ കുടിശ്ശിക വരുത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.
കാലാവധി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക
മിക്കപ്പോഴും ഭവനവായ്പ പരാമവധി കൂടിയ കാലയളവിലേക്ക് എടുക്കാന്‍ പലരും ശ്രമിക്കാറുണ്ട്. കാരണം മാസ ഗഡു (EMI) ഏറ്റവും കുറവായിരിക്കും എന്നതു തന്നെ. എന്നാൽ കഴിയുമെങ്കില്‍ 15 മുതല്‍ 20 വര്‍ഷത്തേക്ക് ഉള്ള കാലാവധി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. പരമാവധി കാലയളവായ 30 വര്‍ഷത്തേക്ക് വായ്പ എടുത്താൻ ഈ 30 വർഷവും നമ്മൾ പലിശയും നൽകേണ്ടി വരും.
ഭവന വായ്പ ലഭിക്കുന്നത് ആർക്കൊക്കെ?
സ്ഥിര വരുമാനക്കാര്‍ക്കാണ് ഭവനവായ്പ ലഭ്യമാകുക. ശമ്പളമുള്ള ജോലി, സ്ഥിരവരുമാനം, പെന്‍ഷന്‍ തുടങ്ങിയ ഉള്ളവര്‍ക്ക് വായ്പ ലഭിക്കും. സ്ഥിരവരുമാനമില്ലെങ്കിലും ആദായനികുതി നല്‍കുന്നത്ര വരുമാനമുള്ളവര്‍ക്കും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നവര്‍ക്കും ഭവന വായ്പ ലഭിക്കും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications