നിങ്ങൾക്ക് ഒന്നിലധികം കാർഡുണ്ടോ? കാശ് ലാഭിക്കാൻ ഏറ്റവും മികച്ച അവസരങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്നത്തെ കാലത്ത് ഭൂരിഭാഗം പേരും ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ഉപയോ​ഗിക്കുന്നവരാണ്. ഇത് പലരെയും വലിയ കാടക്കാരുമാക്കാറുണ്ട്. എന്നാൽ ഒന്നിലധികം ക്രെഡിറ്റ് കാർഡുകൾ ബുദ്ധിപൂർവ്വം ഉപയോഗിച്ചാൽ നിങ്ങൾക്ക് പണം ലാഭിക്കാനും സാധിക്കും.

 

ക്രെഡിറ്റ് കാർഡ് ലിമിറ്റ്

ക്രെഡിറ്റ് കാർഡ് ലിമിറ്റ്

ഓരോരുത്തരുടെയും വരുമാനത്തിനും തിരിച്ചടവ് ശേഷിക്കും അനുസരിച്ചായിരിക്കും അനുവദിക്കുന്ന ക്രെഡിറ്റ് കാർഡ് ലിമിറ്റ്. അക്കൗണ്ടിൽ പണം ഇല്ലെങ്കിൽ പോലും ഇടപാടുകാരന് ഈ കാർഡ് ഉപയോഗിച്ച് ബാങ്ക് അനുവദിച്ചിരിക്കുന്ന പരിധിക്കുള്ളിൽ ഇടപാട് നടത്താനാകും.

പണമായും പിൻവലിക്കാം

പണമായും പിൻവലിക്കാം

ഓൺലൈൻ ഇടപാടുകൾക്ക് മാത്രമല്ല, ആവശ്യം വന്നാൽ പണമായും എ.ടി.എമ്മിൽ നിന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പിൻവലിക്കാനാകും. എന്നാൽ, ബാങ്ക് അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് ലിമിറ്റ് മുഴുവനും എ.ടി.എമ്മിലൂടെ പണമായി പിൻവലിക്കാനാകില്ല. സാധാരണ ഗതിയിൽ ക്രെഡിറ്റ് ലിമിറ്റിന്റെ 20 മുതൽ 40 ശതമാനം വരെയാണ് ഇത്തരത്തിൽ കാഷ്‌ ലിമിറ്റ് ആയി ലഭിക്കുക.

പലിശരഹിത കാലയളവ്

പലിശരഹിത കാലയളവ്

ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് ഒരു പലിശ രഹിത കാലാവധി കാർഡ് കമ്പനികൾ അല്ലെങ്കിൽ ബാങ്കുകൾ അനുവദിക്കുന്നുണ്ട്. ഈ കാലാവധിയ്ക്ക് ഇടയിൽ സാധനങ്ങൾ വാങ്ങി, കാലാവധി അവസാനിക്കുന്നതിന് മുമ്പ് പണം തിരികെ അടച്ചാൽ പലിശ നൽകേണ്ടതില്ല.

ബില്ലിം​ഗ് തീയതി ഓർത്തിരിക്കുക

ബില്ലിം​ഗ് തീയതി ഓർത്തിരിക്കുക

കാർഡിന്റെ ബില്ലിങ് തീയതി കൃത്യമായി ഓർത്തിരുന്നാൽ പലിശ നൽകാതെ തന്നെ ക്രെഡിറ്റ് കാർഡ് വഴി ഇടപാടുകൾ നടത്താം. സാധാരണ​ഗതിയിൽ 20 മുതൽ 50 ദിവസം വരെയാണ് പലിശ രഹിത കാലാവധി ലഭിക്കുക. ഡ്യൂ ഡേറ്റിൽ ചെലവായ മുഴുവൻ തുകയും ക്രെഡിറ്റ് കാർഡ് കമ്പനിക്ക് തിരിച്ചടയ്ക്കാനായാൽ ഒരു രൂപ പോലും പലിശ നൽകേണ്ടതില്ല.

മിനിമം തുക

മിനിമം തുക

തിരിച്ചടയ്ക്കുന്നത് മിനിമം തുകയാണെങ്കിൽ ഓരാ വാങ്ങലിനും പ്രതിമാസം പലിശ നൽകേണ്ടി വരും. കൂടാതെ ഡ്യൂ ഡേറ്റിൽ മുഴവൻ തുകയും അടയ്ക്കാതിരുന്നാൽ തുടർന്നുള്ള വാങ്ങലുകൾക്ക് പലിശരഹിത കാലാവധി ലഭിക്കുകയുമില്ല.

ക്രെഡിറ്റ് കാർഡുകൾ ട്രാക്ക് ചെയ്യാം

ക്രെഡിറ്റ് കാർഡുകൾ ട്രാക്ക് ചെയ്യാം

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ലഭ്യമാകുന്ന പ്രതിമാസ സ്റ്റേറ്റ്‌മെന്റിലൂടെ ചെലവിന്റെ കൃത്യമായ കണക്ക് ലഭ്യമാകും. കണക്കുകൾ എഴുതി സൂക്ഷിക്കാതെ തന്നെ ചെലവുകൾ കണക്കാക്കാം.

ഓഫറുകൾ

ഓഫറുകൾ

ഓൺലൈൻ ഷോപ്പിങ്ങുകൾക്കും മറ്റും ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുമ്പോൾ ഡിസ്കൗണ്ടുകളും കാഷ് ബാക്ക് ഓഫറുകളും ലഭിക്കാറുണ്ട്. കൂടാതെ ഓരോ വാങ്ങലുകൾക്കും കമ്പനികൾ റിവാർഡ് പോയിന്റ് നൽകും. ഇതുവഴി ഗിഫ്‌റ്റ്‌ വൗച്ചറുകളും കാഷ് ബാക്കും ലഭിക്കുകയും ചെയ്യും. സൗജന്യ അപകട ഇൻഷുറൻസ് പരിരക്ഷ, എയർപോർട്ട് ലോഞ്ച് ഫ്രീ ആക്സസ് മുതലായവ സൗകര്യങ്ങളും ക്രെഡിറ്റ് കാർഡ് വഴി ലഭിക്കും.

malayalam.goodreturns.in

English summary

Using more than one credit card? Here's how can save money

These days most of the people have multiple credit cards which lead to splurging. People then often find themselves into a debt trap. But if the multiple credit cards are used wisely then they can help you save money.
Story first published: Tuesday, April 16, 2019, 9:44 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X