വീട്ടമ്മമാർക്ക് വീട്ടിലിരുന്നും കാശുണ്ടാക്കാം; മാസം നേടാം 50000 മുതൽ ഒരു ലക്ഷം രൂപ വരെ ശമ്പളം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിൽ പല ഘട്ടങ്ങളിലും ജോലി ഉപേക്ഷിക്കേണ്ടി വരുന്ന സ്ത്രീകൾ നിരവധിയാണ്. എന്നാൽ ഇവർക്ക് വീട്ടിലിരുന്ന് തന്നെ വരുമാനം കണ്ടെത്താനുള്ള നിരവധി അവസരങ്ങൾ ഇന്നുണ്ട്. അവയിൽ ചില ജോലികളും ലഭിക്കുന്ന ശമ്പളവും ഇവയാണ്.

 

വീട്ടിൽ ഭക്ഷണം

വീട്ടിൽ ഭക്ഷണം

വീട്ടിൽ ഭക്ഷണം തയ്യാറാക്കി വെബ്സൈറ്റിലൂടെ ആളുകളെ ക്ഷണിക്കുന്ന രീതി ഇന്ന് പ്രചാരം നേടി വരുന്ന ഒന്നാണ്. ഒതെന്റിക് കുക്ക്, ഈറ്റ് വിത്ത് ഇന്ത്യ തുടങ്ങിയ വെബ്സൈറ്റുകൾ ഇത്തരത്തിലുള്ളവയാണ്. പാചകത്തോട് താത്പര്യമുള്ള വീട്ടമ്മമാർക്ക് ഈ ജോലിയുടെ സാധ്യതകൾ പരിശോധിക്കാവുന്നതാണ്. 15000 രൂപ മുതൽ 22000 രൂപ വരെ മാസം വരുമാനം നേടുകയും ചെയ്യാം.

ഫോട്ടോ​ഗ്രഫി

ഫോട്ടോ​ഗ്രഫി

ഫോട്ടോ​ഗ്രഫിയിൽ താത്പര്യമുള്ളവർക്ക് എടുക്കുന്ന ചിത്രങ്ങൾ വിറ്റും കാശുണ്ടാക്കാം. അതായത് Imagesbazaar.com, Shutterstock.com, Gettyimages.com, and Stock.adobe.com തുടങ്ങിയ വെബ്സൈറ്റുകൾക്ക് നിങ്ങൾ എടുത്ത ഫോട്ടോകൾ നൽകുന്നത് വഴി മാസം വരുമാനം നേടാം. തുടക്കകാർക്ക് 2000 മുതൽ 4000 രൂപ വരെ പ്രതിഫലം ലഭിക്കും. എന്നാൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയത്തിലൂടെ മാസം 35000 രൂപ വരെ ഉണ്ടാക്കാം.

വിർച്വൽ അസിസ്റ്റൻസ്

വിർച്വൽ അസിസ്റ്റൻസ്

അപ് വർക്ക് പോലുള്ള ഫ്രീലാൻസ് സൈറ്റുകൾ വഴി വി‍ർച്വൽ അസിസ്റ്റൻസ് ജോലികൾ ലഭിക്കുന്നതാണ്. വിവിധ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലൂടെ ലോകത്തെമ്പാടുമുള്ള ബിസിനസുകളെ സഹായിക്കുകയാണ് വി‍ർച്വൽ അസിസ്റ്റന്റിന്റെ ജോലി. ഇ-മെയിലുകൾ കമ്പോസ് ചെയ്യുകയും മറുപടി നൽകുകയും പവർപോയിന്റ്, എക്സൽ ഷീറ്റ്, ബിസിനസ്സ് അന്വേഷണകരോട് പ്രതികരിക്കൽ, ബ്ലോഗുകൾ, വെബ്സൈറ്റുകൾ തുടങ്ങിയവ നിയന്ത്രിക്കൽ എന്നിവയാണ് വി‍ർച്വൽ അസിസ്റ്റന്റിന്റെ ചുമതലകൾ. തുടക്കകാർക്ക് മണിക്കൂറിന് 250 രൂപ വരെ ലഭിക്കും. എന്നാൽ എക്സ്പീരിയൻസ് കൂടുന്നതിന് അനുസരിച്ച് മണിക്കൂറിന് 800 രൂപ വരെ ലഭിക്കും.

കണ്ടന്റ് റൈറ്റിം​ഗ്

കണ്ടന്റ് റൈറ്റിം​ഗ്

പല വെബ് പോര്‍ട്ടലുകൾക്കും കണ്ടന്റ് റൈറ്റേഴ്സിനെ ആവശ്യമുണ്ട്. ഓരോ വാക്കിനും ഒരു രൂപ വരെ നല്‍കുന്ന സൈറ്റുകളുണ്ട്. 0.25 മുതൽ 50 രൂപ വരെ ഒരു വാക്കിന് ലഭിക്കാം. ചെയ്ത ജോലിക്ക് കാശ് കിട്ടുമോയെന്ന പേടിയും വേണ്ട. എല്ലാ ആഴ്ച്ചയിലും പണം നിങ്ങളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റാവുകയും ചെയ്യും. തുടക്കകാർക്ക് മാസം 5000 രൂപ മുതൽ 8000 രൂപ വരെ ഉണ്ടാക്കാനാകും. പരിചയ സമ്പത്തുള്ളവർക്ക് മാസം 40000 രൂപ വരെ കണ്ടന്റ് റൈറ്റിം​ഗിലൂടെ നേടാം.

ഓണ്‍ലൈന്‍ ട്യൂഷൻ

ഓണ്‍ലൈന്‍ ട്യൂഷൻ

എഡ്യൂക്കേഷനല്‍ വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്താല്‍ ഓണ്‍ലൈനായി നിങ്ങള്‍ക്ക് സൗകര്യമുള്ള സമയത്ത് പഠിപ്പിക്കാം. മത്സരപ്പരീക്ഷക്ക് പഠിക്കാന്‍ സഹായിക്കുന്ന ഒട്ടേറെ സൈറ്റുകളുമുണ്ട്. ഇവയിലെല്ലാം നിങ്ങളുടെ ജോലി കഴിഞ്ഞുള്ള ഒഴിവ് സമയത്ത് പഠിപ്പിക്കാന്‍ സാധിക്കും. തുടക്കകാർക്ക് 20000 രൂപ വരെ മാസ ശമ്പളം ലഭിക്കും എന്നതാണ് ഓണ്‍ലൈന്‍ ട്യൂഷന്റെ ഏറ്റവും വലിയ പ്രത്യേകത. എക്സ്പീരിയൻസിന് അനുസരിച്ച് ശമ്പളം കൂടും. 50000 രൂപ വരെ മാസം ഉണ്ടാക്കാനാകും.

പരിഭാഷ

പരിഭാഷ

നിങ്ങൾക്ക് ഒന്നിലധികം ഭാഷകൾ അറിയാമെങ്കിൽ വെബ്സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ, അക്കാദമിക് പേപ്പറുകൾ തുടങ്ങിവ പരിഭാഷപ്പെടുത്തുന്നതിലൂടെയും മാസ വരുമാനം നേടാം. മാസം 10000 രൂപ മുതൽ 40000 രൂപ വരെ ഇതിലൂടെ നേടാനാകും.

വെബ് ഡെവലപ്മെന്റ്

വെബ് ഡെവലപ്മെന്റ്

നിങ്ങൾക്ക് വെബ് ഡെവലപ്മെന്റിൽ താൽപ്പര്യമുണ്ടെങ്കിൽ ബിസിനസ്സിനും സ്ഥാപനങ്ങൾക്കുമായി വെബ്സൈറ്റുകൾ ഉണ്ടാക്കി നൽകാവുന്നതാണ്. ഉപഭോക്താക്കളെ കണ്ടെത്തുന്നതിനും നിങ്ങളുടെ പോർട്ട്ഫോളിയോ തയ്യാറാക്കുന്നതിനും പറ്റിയ സൈറ്റാണ് അപ് വർക്ക്. മാസം 1.6 ലക്ഷം വരെ ശമ്പളം നേടാൻ കഴിയും

സോഷ്യൽ മീഡിയ പ്രമോഷൻ

സോഷ്യൽ മീഡിയ പ്രമോഷൻ

പല പ്രമുഖ റീട്ടെയിലർമാരും വെബ്സൈറ്റിലൂടെയോ സോഷ്യൽ മീഡിയ പേജുകളിലൂടെയോ തങ്ങളുടെ ബിസിനസുകൾ പ്രോത്സാഹിപ്പിക്കുന്നതിന് നിങ്ങൾക്ക് പണം നൽകും. സോഷ്യൽ മീഡിയ പ്രമോഷനിൽ താത്പര്യമുള്ളവർക്ക് മാസം ഒരു ലക്ഷം രൂപ വരെ നേടാനാകും.

malayalam.goodreturns.in

English summary

Want to work from home? Here are eight options for you

In a perfect work world, you would have the luxury to do what you loved or were good at—and would be paid for it without stepping out of the house. Nearly 15 million people in urban India are living this dream, according to the Freelancer Incomes Around the World Report 2018. They are selfpreneurs, also known as self-employed individuals running one-person businesses. They are a part of the growing tribe that is fuelling India’s gig economy.
Story first published: Thursday, April 11, 2019, 8:05 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X