സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ വീട് വാങ്ങേണ്ട ശരിയായ സമയമെപ്പോൾ? ശരിയായ സമയത്ത് നിങ്ങളുടെ സമ്പാദ്യത്തിന് അനുസരിച്ച് വീട് വാങ്ങിയില്ലെങ്കിൽ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. വീട് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്.
സാമ്പത്തിക വിലയിരുത്തൽ
ശരിയായ സാമ്പത്തിക വിലയിരുത്തലിന് ശേഷമായിരിക്കണം വീട് വാങ്ങേണ്ടത്. അതായത് കൈയിലുള്ള സമ്പാദ്യവും, തിരിച്ചടവ് ശേഷിക്ക് അനുസരിച്ച് എടുക്കാൻ പറ്റുന്ന ഹോം ലോണുകളെക്കുറിച്ചുമൊക്കെ വ്യക്തമായ ധാരണയുണ്ടായതിന് ശേഷമായിരിക്കണം നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കേണ്ടത്.
ശരിയായ പ്രായം
ചെറിയ പ്രായത്തിൽ നിങ്ങൾക്ക് ജോലി ലഭിച്ചുവെന്ന് കരുതുക, ജോലി ലഭിച്ച ഉടൻ വീട് വാങ്ങുന്നത് നിങ്ങളെ വളരെ വലിയ സാമ്പത്തിക പ്രശ്നങ്ങളിൽ കുരുക്കും. അതുപോലെ കരിയറിന്റെ അവസാന കാലഘട്ടത്തിൽ വീട് വാങ്ങുന്നതും വീട് വയ്ക്കുന്നതും നിങ്ങളുടെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും.
വരുമാനത്തിന് അനുസരിച്ച്
നിങ്ങളുടെ നിലവിലെ വരുമാനത്തിന് അനുസരിച്ചായിരിക്കണം, വാങ്ങുന്ന വീടിന്റെ വില നിശ്ചയിക്കേണ്ടത്. കരിയറിന്റെ തുടക്കത്തിൽ വായ്പ എടുത്ത് വീട് വാങ്ങുന്നവർ നിരവധിയാണ്. എന്നാൽ ദീർഘകാല വായ്പയും തിരിച്ചടവുകളും നിങ്ങളിൽ കൂടുതൽ മാനസിക സമ്മർദ്ധം ഉണ്ടാക്കിയേക്കാം. കൂടാതെ മെയിൻറനൻസ് ചാർജുകൾ, സൊസൈറ്റി ചാർജുകൾ, മറ്റ് ചെലവുകൾ എന്നിങ്ങനെ വരുന്ന അധിക ബാധ്യതതളും നിരവധിയാണ്.
വലിയ കടങ്ങൾ
ഭവന വായ്പകൾ പോലുള്ള വലിയ കടങ്ങൾ ഭാവിയിൽ മറ്റ് ലോണുകളെടുക്കുന്നതിന് തടസ്സമാകും. കരിയറിന്റെ ആദ്യഘട്ടത്തിൽ വീടു വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ നിങ്ങളുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കേണ്ടതും ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തിക ബാധ്യതകൾ സുഗമമായി നേരിടാൻ സാധിക്കുമെന്നും ഉറപ്പു വരുത്തേണ്ടതാണ്.
വാടക എന്ന നഷ്ടം
മാസ വാടക നൽകി താമസിക്കുന്നതിനേക്കാൾ എന്തുകൊണ്ടും ലാഭം സ്വന്തം വീട് വാങ്ങുന്നതാണ്. നഗരങ്ങളിലും മറ്റും സൗകര്യങ്ങൾ കുറഞ്ഞ വീടുകൾക്കും പോലും വലിയ വാടകയാണ് നൽകേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ വീട് ബാങ്ക് ലോൺ എടുത്ത് വാങ്ങുന്നതും നഷ്ടമല്ല.
കാരണം വാടകയായി നൽകുന്ന തുക ഭവന വായ്പാ തിരിച്ചടവായി നൽകിയാൽ മതി.
കരിയറിന്റെ അവസാനം
കരിയറിന്റെ അവസാന കാലഘട്ടത്തിൽ വീട് വാങ്ങുന്നതും വലിയ നഷ്ടം തന്നെയാണ്. കാരണം വാടകയ്ക്ക് താമസിച്ചുകൊണ്ടാണ് നിങ്ങൾ അത്ര കാലം ജീവിച്ചതെങ്കിൽ, വാടക ഇനത്തിൽ നൽകി കൊണ്ടിരുന്ന തുക വലിയ നഷ്ടം തന്നെയാണ്. ആ തുക വീട് വാങ്ങുന്നതിനായി ഉപയോഗിക്കാമായിരുന്നു.
വായ്പയെടുക്കാൻ പറ്റിയ പ്രായം
30 വയസ്സിൽ താഴെയുള്ള ഉപഭോക്താക്കൾ ഭവന വായ്പയ്ക്ക് അപേക്ഷിച്ചാൽ ബാങ്കുകൾ 30 വർഷം വരെ തിരിച്ചടവ് കാലാവധി അനുവദിക്കും. അതായത് വായ്പ എടുക്കുന്നയാൾ 60 വയസ്സിന് മുമ്പ് വായ്പ തിരിച്ചടവ് പൂർത്തിയാക്കുന്നമെന്ന പ്രതീക്ഷയിലാണിത്. എന്നാൽ 45 വയസ്സിലാണ് നിങ്ങൾ ലോണിന് അപേക്ഷിക്കുന്നതെങ്കിൽ ബാങ്കുകൾ തിരിച്ചടവ് കാലാവധി 15 വർഷമായി ചുരുക്കും. ഇങ്ങനെ കാലാവധി കുറയ്ക്കുമ്പോൾ അടയ്ക്കേണ്ടി വരുന്ന മാസത്തവണ കൂടുകയും ചെയ്യും.
malayalam.goodreturns.in
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
