ഒന്നിലധികം സ്രോതസ്സുകൾ വഴി വരുമാനം കണ്ടെത്തുന്നത് കൂടുതൽ സമ്പാദിക്കാനുള്ള ഒരു മാർഗം കൂടിയാണ്. ജോലിയുള്ളവർക്കും ദിവസവും അൽപ്പം സമയം കണ്ടെത്തി മറ്റ് വരുമാന മാർഗങ്ങളിലൂടെ കൂടുതൽ പണമുണ്ടാക്കാവുന്നതാണ്. താഴെ പറയുന്നവാണ് അത്തരത്തിൽ ചില പാർട്ട് ടൈം ജോലികൾ. കൂടുതൽ സമയം ഇത്തരം ജോലികൾക്കായി കണ്ടെത്തുകയും വേണ്ട. ദിവസവും ഒന്നോ രണ്ടോ മണിക്കൂർ ചെലവാക്കിയാൽ അതിനനുസരിച്ച് നിങ്ങൾക്ക് ശമ്പളവും ലഭിക്കും.
ഓൺലൈൻ പെയ്ഡ് സർവേകൾ പൂരിപ്പിക്കുക
ചുരുങ്ങിയ സമയം കൊണ്ട് കാശുണ്ടാക്കാനാകുന്ന പദ്ധതിയാണ് ഓൺലൈൻ പെയ്ഡ് സർവേകൾ. ഫലപ്രദമായ, കാര്യക്ഷമവുമായ മാർക്കറ്റിംഗ് പ്ലാൻ കണ്ടെത്തുന്നതിന് വിവിധ ബ്രാൻഡുകൾ നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമാണ് സർവേകൾ. ഓൺലൈനായി ഇത്തരം സർവ്വേകളിൽ പങ്കെടുത്ത് നിങ്ങൾക്കും നേട്ടമുണ്ടാക്കാം.
ട്രാൻസ്ക്രൈബിങ്
ഒരു ഓൺലൈൻ വാർത്ത പോർട്ടൽ, മാർക്കറ്റിംഗ് ഏജൻസി അല്ലെങ്കിൽ മറ്റ് പത്രപ്രവർത്തന സംഘടനകൾ എന്നിവകളിൽ ട്രാൻസ്ക്രൈബർമാരുടെ നിരവധി തൊഴിലവസരങ്ങളുണ്ട്. ബഡ്ജറ്റ് അവതരണങ്ങൾ, തെരഞ്ഞെടുപ്പ്, അന്താരാഷ്ട്ര കായിക ഇവന്റുകൾ തുടങ്ങിയ അവസരങ്ങളിൽ ട്രാൻസ്ക്രൈബർമാർക്ക് ഡിമാൻഡ് കൂടുതലാണ്. പാർട്ട് ടൈം ആയി സമയം കണ്ടെത്തി ചെയ്യാവുന്ന ഒരു ജോലിയാണിത്.
ബ്ലോഗ് എഴുത്ത്
ഒരു പ്രത്യേക വിഷയത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ നിങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് എഴുതുകയും അതുവഴി കാശുണ്ടാക്കുകയും ചെയ്യാവുന്ന പാർട്ട് ടൈം ജോലിയാണ് ബ്ലോഗ് എഴുത്ത്. ഒരു ജോലി എന്നതിന് ഉപരി എഴുതാൻ താത്പര്യമുള്ളവർക്ക് ഒരു ഹോബി കൂടിയാണ് ബ്ലോഗ് എഴുത്ത് എന്ന് പറയാം. ഒരു വ്യക്തിഗത ബ്രാൻഡിംഗ് ആണ് ഇത് വഴികൾ നിങ്ങൾ നേടുന്നത്. വളരെ കുറഞ്ഞ ചെലവിൽ ബ്ലോഗിംങ് ആരംഭിക്കാനും സാധിക്കും.
ഓൺലൈൻ ട്യൂഷൻ
ഏതെങ്കിലും വിഷയങ്ങളിൽ മികച്ച അറിവുള്ളവർക്ക് വെബ് പോർട്ടലുകളിലൂടെ ഓൺലൈൻ ട്യൂഷൻ നൽകിയും പണം ഉണ്ടാക്കാം. ഓൺലൈൻ ട്യൂഷൻ നൽകുന്നതിന് ഇന്റർനെറ്റിന്റും ഡിജിറ്റൽ ക്യാമറയുമടങ്ങിയ ഒരു കമ്പ്യൂട്ടർ ആവശ്യമാണ്. നിങ്ങൾ പഠിപ്പിക്കുന്ന വിഷയത്തിൽ നിങ്ങൾക്ക് കാര്യമായ അറിവുണ്ടായിരിക്കണം. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നൽകാവുന്നതാണ്. കണക്ക്, സയൻസ് വിഷയങ്ങൾ പഠിപ്പിക്കുന്ന ഓൺലൈൻ ട്യൂട്ടർമാർക്കാണ് ഡിമാൻഡ് കൂടുതൽ. പഠിപ്പിക്കുന്ന മണിക്കൂറുകൾക്ക് അനുസരിച്ച് കാശുണ്ടാക്കുകയും ചെയ്യാം.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; നാട്ടിലേക്ക് സ്വർണ്ണം കൊണ്ടുപോകുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications