പണം ചെലവാക്കുന്ന കാര്യത്തിൽ അൽപ്പം നിയന്ത്രണങ്ങളുള്ളത് എപ്പോഴും നല്ലത് തന്നെ. എന്നാൽ കാശ് ലാഭിക്കാനായി ഒരിയ്ക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുമുണ്ട്. ഇക്കാര്യങ്ങൾ ഒഴിവാക്കിയാൽ നിങ്ങൾക്ക് കൂടുതൽ പണം ചെലവാകുക മാത്രമല്ല, ചിലപ്പോൾ ജീവന് തന്നെ ഭീഷണിയായേക്കാം.
വാഹന മെയിന്റനൻസ്
കാശ് ലാഭിക്കാനായി കാറുകളുടെ ചെറിയ കേടുപാടുകളും മറ്റും കണ്ടില്ലെന്ന് നടിക്കുന്നത് നിങ്ങൾ ചെയ്യുന്ന ഏറ്റവും വലിയ മണ്ടത്തരങ്ങളിൽ ഒന്നാണ്. കാരണം ഇത്തരം ചില കേടുപാടുകൾ പിന്നീട് വലിയ ചെലവിലേയ്ക്ക് മാത്രമല്ല, നിങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അപകടങ്ങളിലേയ്ക്കും നയിച്ചേക്കാം.
ഹെൽത്ത് ചെക്കപ്പുകൾ
അസുഖങ്ങളും മറ്റും വന്നാൽ ആരംഭത്തിൽ തന്നെ ഹെൽത്ത് ചെക്കപ്പുകൾ നടത്താനും ഡോക്ടറെ കാണാനും പലരും തയ്യാറാകില്ല. ജീവിതശൈലി രോഗങ്ങൾ ഇന്ന് പലരെയും അലട്ടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ ഹെൽത്ത് ചെക്കപ്പുകൾ നടത്തുന്നത് ഭാവിയിൽ ഗുണം ചെയ്യും. ചികിത്സാ ചെലവുകൾ ലാഭിക്കാൻ ഇത് ഗുണകരമാണ്.
മെഡിക്കൽ ഇൻഷുറൻസ്
ചികിത്സാ ചെലവുകള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത് ഒഴിവാക്കാനാവാത്ത കാര്യമാണ്. വലിയ തുകകൾ ചികിത്സയ്ക്കും മറ്റും ആവശ്യമായി വരുമ്പോൾ മെഡിക്കൽ ഇൻഷുറൻസുകൾ നിങ്ങളെ തീർച്ചയായും സഹായിക്കും. അതുകൊണ്ട് കാശ് ലാഭിക്കാനായി മെഡിക്കൽ ഇൻഷുറൻസ് ഒരിയ്ക്കലും ഒഴിവാക്കരുത്. നികുതി ലാഭിക്കാനുള്ള ഒരു മാർഗം കൂടിയാണ് മെഡിക്കൽ ഇൻഷുറൻസ്.
ആരോഗ്യകരമായ ഭക്ഷണം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിൽ ഒരിയ്ക്കലും പിശുക്ക് കാണിക്കരുത്. അനാരോഗ്യകരമായ ഫാസ്റ്റ് ഫുഡ് രുചികരമായിരിക്കും. വില കുറവും ഉണ്ടാവും. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യം നശിപ്പിക്കുകയും ചികിത്സയ്ക്കായി കൂടുതൽ പണം ചെലവാക്കേണ്ടിയും വരും.
സംരക്ഷണ ഉപകരങ്ങൾ
നിങ്ങൾ സ്ഥിരമായി വാഹനം ഓടിക്കുന്ന ആളാണെങ്കിൽ ഹെൽമറ്റ്, ഗ്ലൗസ്, നിലവാരമുള്ള ഷൂസ് തുടങ്ങിയ നിങ്ങളെ സുരക്ഷിതരാക്കുന്ന വസ്തുക്കളുടെ കാര്യത്തിൽ ഒരിയ്ക്കലും ലാഭം നോക്കരുത്. നിലവാരമുള്ള സാധനങ്ങൾ മാത്രം വാങ്ങുക. ഇവയ്ക്ക് ചെറിയ ലാഭം നോക്കുമ്പോൾ പിന്നീട് വലിയ ചെലവുകളിലേയ്ക്ക് നയിച്ചേക്കാം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
