"നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് ഒരിയ്ക്കലും നിങ്ങളുടെ തെറ്റല്ല, എന്നാൽ നിങ്ങൾ ദരിദ്രനായാണ് മരിക്കുന്നതെങ്കിൽ അത് നിങ്ങളുടെ തെറ്റാണ്". ലോകത്തിലെ രണ്ടാമത്തെ ധനികനായ ബിൽ ഗേറ്റ്സ് ഒരിയ്ക്കൽ പറഞ്ഞ വാക്കുകളാണിവ. അതായത് കോടികൾ സമ്പത്തുള്ള ഒരാളാണെങ്കിൽ പോലും അത് നിലനിർത്താനും വർദ്ധിപ്പിക്കാനും ഏറെ കഷ്ട്ടപ്പെടേണ്ടി വരും. അങ്ങനെ ചെയ്യുന്നവർ മാത്രമാണ് കോടീശ്വരന്മാരായി നിലനിൽക്കുകയുള്ളൂ. ഇതിനായി കോടീശ്വരന്മാർ ചെയ്യേണ്ടത് എന്തൊക്കെയെന്ന് നോക്കാം.
ബഡ്ജറ്റിന് അനുസരിച്ച് ചെലവാക്കുക
സമ്പന്നരായതിനാൽ കണക്കില്ലാതെ ചെലവാക്കുന്നവരല്ല പണം നിലനിർത്താൻ ആ ഗ്രഹിക്കുന്ന കോടീശ്വരന്മാർ. ബഡ്ജറ്റിന് അനുസരിച്ചാണ് പണം ചെലവാക്കുന്നതെങ്കിൽ സമ്പാദ്യത്തിൽ വലിയ കുറവ് വരില്ല. ആർഭടങ്ങളേക്കാൾ കൂടുതൽ നിക്ഷേപ മാർ ഗങ്ങളെപ്പറ്റി ചിന്തിക്കുന്നവർക്ക് ഉറപ്പായും നേട്ടമുണ്ടാകും.
റിസ്ക്ക് എടുക്കാൻ തയ്യാറാണോ?
പണം കൈയിലുള്ളവർ പൊതുവേ അത് നഷ്ട്ടപ്പെടാതിരിക്കാൻ റിസ്ക്കുകൾ എടുക്കാറില്ല. കുറഞ്ഞ റിസ്ക്കുള്ള നിക്ഷേപ മാർ ഗങ്ങൾ തിരഞ്ഞെടുക്കും. എന്നാൽ ബുദ്ധിമാന്മാരായ സമ്പന്നർ റിസ്ക് എടുക്കാൻ തയ്യാറാണ്. റിസ്ക്ക് കൂടും തോറും നേട്ടം കൂടും എന്നതാണ് ഇതിന് കാരണം.
ഒന്നിലധികം വരുമാന മാർഗങ്ങൾ
കാശുള്ളവർക്ക് പല വരുമാന മാർ ഗങ്ങൾ സൃഷ്ടിക്കാനാകും. ഇത് വഴി ഒന്നിലധികം വരുമാന സ്ത്രോതസ്സുകൾ ഉണ്ടാകുകയും ചെയ്യും. അതായത് ഒരു ബിസിനസിലൂടെ മികച്ച നേട്ടമുണ്ടാക്കുന്ന ഒരാൾക്ക് മറ്റൊരു ബിസിനസിനു കൂടി പണം മുടക്കാവുന്നതാണ്. ഇങ്ങനെ മികച്ച നേട്ടമുണ്ടാക്കുന്ന രണ്ട് സംരംഭങ്ങൾ ഉണ്ടെങ്കിൽ രണ്ടിൽ നിന്നും വരുമാനവും ലഭിക്കും.
നിക്ഷേപങ്ങൾ
കൂടുതൽ പണം സമ്പാദിക്കാൻ പലപ്പോഴും സഹായിക്കുന്നത് മികച്ച നിക്ഷേപ മാർഗങ്ങളാണ്. സമ്പന്നരായ ആളുകൾ ഓഹരി വിപണിയെക്കുറിച്ച് പഠിച്ച് നിക്ഷേപങ്ങൾ നടത്തുവരാണ്. ശ്രദ്ധാപൂർവ്വം നിക്ഷേപം നടത്തിയാൽ കാശ് ഇരട്ടിയാക്കാം.
വിരമിക്കൽ ഇല്ല
ധനികർക്ക് ഒരിയ്ക്കലും വിരമിക്കൽ കാലമില്ല. എന്നും സമ്പത്ത് നിലനിർത്താൻ ആ ഗ്രഹിക്കുന്നവർ വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കില്ല. പല സമ്പന്നരും ബിസിനസ് കൂടുതൽ പുരോഗമിപ്പിക്കുന്നത് കാണുന്നതിനും സമ്പത്ത് വർദ്ധിക്കുന്നതിനുമായി ജീവിതകാലം മുഴുവൻ പ്രയത്നിക്കുന്നവരാണ്.
malayalam.goodreturns.in
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications