ബാങ്ക് നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറയുന്ന നിലവിലെ സാഹചര്യത്തിൽ ഫിക്സഡ് ഡിപ്പോസിറ്റുകൾക്കും മറ്റും ഏറ്റവും കൂടുതൽ പലിശ ലഭിക്കുന്ന ബാങ്കുകൾ തിരയുന്നവരാണ് നിക്ഷേപകരിൽ അധികവും. അങ്ങനെ ഉള്ളവർക്കായി ഇതാ ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്ന ഒരു സ്വകാര്യ ബാങ്കാണ് ഡിസിബി ബാങ്ക്. ബാങ്കിന്റെ വിവിധ കാലാവധികളിലുള്ള എഫ്ഡികളുടെ പലിശ നിരക്ക് പരിശോധിക്കാം.
മൂന്ന് വർഷത്തെ എഫ്ഡി
ഡിസിബി ബാങ്കിന്റെ മൂന്ന് വർഷ കാലാവധിയിലുള്ള എഫ്ഡിയ്ക്ക് 8.25 ശതമാനം പലിശയാണ് ലഭിക്കുക. മുതിർന്ന പൗരന്മാർക്ക് 8.75 ശതമാനവും. എന്നാൽ ഓരോ മൂന്ന് മാസം കൂടുമ്പോഴും പലിശ മുതലിനോട് ചേർക്കും. അതുകൊണ്ട് തന്നെ വാർഷികാടിസ്ഥാനത്തിൽ കണക്ക് കൂട്ടുമ്പോൾ സാധാരണ നിക്ഷേപകർക്ക് 9.25 ശതമാനവും മുതിർന്ന പൗരന്മാർക്ക് 9.88 ശതമാനവും പലിശ ലഭിക്കും.
ഏറ്റവും കൂടിയ പലിശ നിരക്ക്
മറ്റ് ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ കാലാവധിയിലുള്ള എഫ്ഡി നിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ നൽകുന്ന ബാങ്കാണ് ഡിസിബി ബാങ്ക്. എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, പിഎൻബി, ഐസിഐസിഐ ബാങ്ക് എന്നിവ മൂന്നു വർഷത്തെ കാലാവധിയുള്ള ഫിക്സഡ് ഡെപ്പോസിറ്റിന് വാർഷികാടിസ്ഥാനത്തിൽ പരമാവധി 7 മുതൽ 8 ശതമാനം വരെ പലിശയാണ് നൽകുന്നത്.
നേട്ടം മുതിർന്ന പൗരന്മാർക്ക്
പലിശ നിരക്കിലെ നേട്ടം ഏറ്റവും കൂടുതൽ ലഭിക്കുന്നത് മുതിർന്ന പൗരന്മാർക്കാണ്. പലിശ വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന നിരവധി പേർക്ക് ഇത് മികച്ച ഓപ്ഷനാണ്. ഓഹരികൾ പോലുള്ള റിസ്ക്ക് കൂടിയ നിക്ഷേപങ്ങളിൽ പണമിറക്കാൻ താത്പര്യമില്ലാത്തവർക്കും എഫ്ഡി ആണ് ഏറ്റവും മികച്ച മാർഗം. സുരക്ഷിതത്വം ഉറപ്പു നൽകുന്ന നിക്ഷേപ മാർഗമാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകൾ.
റിസർവ് ബാങ്ക് റിപ്പോ നിരക്ക്
റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതിനെ തുടർന്ന് പല ബാങ്കുകളും എഫിഡി പലിശ നിരക്ക് വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് കൂടിയ പലിശ ലഭിക്കുന്ന ബാങ്കിൽ ഉടൻ തന്നെ നിക്ഷേപം ആരംഭിക്കുന്നതാണ് നല്ലത്.
മറ്റ് ബാങ്കുകൾ
ഫിക്സഡ് ഡിപ്പോസിറ്റിന്റെ മൂന്ന് വർഷ കാലാവധിയിലുള്ള നിക്ഷേപത്തിന് ഏറ്റവും കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നത് ഡിസിബി ബാങ്ക് തന്നെയാണ്. എന്നാൽ ഒരു വർഷം കാലാവധിയിൽ ആർഎൽബി ബാങ്ക് 8 ശതമാനം പലിശ നൽകുന്നുണ്ട്. ലക്ഷ്മി വിലാസ് ബാങ്ക് അഞ്ചു വർഷത്തെ കാലാവധിയിലുള്ള എഫ്ഡിയ്ക്ക് 7.85 ശതമാനം പലിശയും നൽകുന്നുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications