കൈയിൽ കാശില്ലെങ്കിലും ബാങ്ക് ലോണെടുക്കാതെ ബിസിനസ് തുടങ്ങാം, പണം സംഘടിപ്പിക്കാനുള്ള വഴികൾ ഇതാ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരു ബിസിനസ് അല്ലെങ്കിൽ സ്റ്റാർട്ട്അപ് തുടങ്ങുന്നതിന് ഏറ്റവും അത്യാവശ്യമായ ഘടകങ്ങളിലൊന്നാണ് പണം. ബിസിനസ് തുടങ്ങുന്നതിന് മുമ്പും ബിസിനസ് തുടങ്ങി കഴിഞ്ഞും പണം തീർച്ചയായും ആവശ്യം വരും. ബിസിനസ് ആരംഭിച്ച് ക‍ൃത്യമായ വരുമാനം ലഭിച്ചു തുടങ്ങുന്നത് വരെ വിവിധ ചെലവുകൾക്കും പണം കൈയിൽ വേണം. എന്നാൽ പല മികച്ച ബിസിനസ് ആശയങ്ങളും നടപ്പിലാക്കാനാകാതെ പോകുന്നത് ഫണ്ടിന്റെ കുറവ് കൊണ്ട് മാത്രമാണ്. ബാങ്കുകൾ ബിസിനസ് തുടങ്ങാൻ വായ്പകൾ നൽകുമെങ്കിലും, നടപടിക്രമങ്ങൾക്കായി നിരവധി തവണ ബാങ്കുകൾ കയറി ഇറങ്ങേണ്ടി വരുന്നതോടെ പല സംരംഭകരും ആ ശ്രമം ഉപേക്ഷിക്കാറുമുണ്ട്. എന്നാൽ ഇതാ ബാങ്ക് ലോണെടുക്കാതെ തന്നെ ബിസിനസ് ആരംഭിക്കാൻ ചില മാർ​ഗങ്ങൾ.

 

വെഞ്ച്വർ കാപ്പിറ്റലിസ്റ്റ്

വെഞ്ച്വർ കാപ്പിറ്റലിസ്റ്റ്

ബിസിനസിന് ആവശ്യമായ മൂലധനം വാ​ഗ്ദാനം ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങളാണ് വെഞ്ച്വർ കാപ്പിറ്റലിസ്റ്റ്. ബിസിസിന്റെ തുടക്കത്തിലും വളർച്ചയുടെ വിവിധ ഘട്ടങ്ങളിലും പണം നിക്ഷേപിക്കാൻ ഇവർ സന്നദ്ധരാണ്. ബിസിനസ് തുടങ്ങി രണ്ടോ മൂന്നോ വർഷത്തിന് ശേഷം മാത്രം ഇവർക്ക് പണം തിരികെ നൽകിയാൽ മതിയാകും. ഹെലിയോൺ വെഞ്ച്വർ പാർട്നേഴ്സ്, ആക്സൽ പാർട്നേഴ്സ്, സെക്വോയ ക്യാപിറ്റൽ ഇന്ത്യ, ഫിഡിലിറ്റി ഗ്രോത്ത് പാർട്നേർസ്, നാസ്പെർസ്, സ്റ്റേഡ്വ്യൂ ക്യാപിറ്റൽ, വാർബർഗ് പിൻസിസ്, സഈഫ് പാർട്നേർസ്, ബെയ്ൻ കാപിറ്റൽ പ്രൈവറ്റ് ഇക്വിറ്റി, ജനറൽ അറ്റ്ലാന്റിക് എൽ.ഇ.എസ്., ഇന്റൽ ക്യാപിറ്റൽ, കലാരി ക്യാപിറ്റൽ, മെയ്ഫീൽഡ് ഫണ്ട്, സിഐഡിബി വെഞ്ച്വർ ക്യാപ്പിറ്റൽ തുടങ്ങിയവയൊക്കെ പ്രധാനപ്പെട്ട വെഞ്ച്വർ കാപ്പിറ്റലിസ്റ്റ് സ്ഥാപനങ്ങളാണ്.

എയ്ഞ്ചൽ നിക്ഷേപകർ

എയ്ഞ്ചൽ നിക്ഷേപകർ

വെഞ്ച്വർ കാപ്പിറ്റലിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമാണ് എയ്ഞ്ചൽ നിക്ഷേപകർ. വെഞ്ച്വർ കാപ്പിറ്റലിസ്റ്റു പോലെ ഒരു സ്ഥാപനമായല്ല എയ്ഞ്ചൽ നിക്ഷേപകർ പ്രവർത്തിക്കുന്നത്. എയ്ഞ്ചൽ നിക്ഷേപകൻ ഒരു ബിസിനസുകാരനോ, ഒരു നിക്ഷേപകനോ, ഒരു പ്രമുഖ എന്റർപ്രൈസ് ബോർഡ് അംഗമോ ആകാം. രത്തൻ ടാറ്റ, രാജൻ ആനന്ദൻ, വിജയ് ശേഖർ ശർമ്മ, വികാസ് തനേജ, അജീത് ഖുറാന, കുനാൽ ഷാ, നികുഞ്ച് ജെയിൻ, ടി.വി മോഹൻദാസ് പൈ, സച്ചിൻ ബൻസൽ എന്നിവരാണ് ഇന്ത്യയിലെ സജീവ എയ്ഞ്ചൽ നിക്ഷേപകർ.

ക്രൗഡ് ഫണ്ടിം​ഗ്

ക്രൗഡ് ഫണ്ടിം​ഗ്

ബിസിനസ്സ് ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിനുള്ള മറ്റൊരു മാർ​ഗമാണ് ക്രൗഡ് ഫണ്ടിംഗ്. ഒരു ബിസിനസിൽ താല്പര്യമുള്ള നിരവധി നിക്ഷേപകരുടെ ധനസഹായം ഒരുമിച്ച് തേടുന്ന രീതിയാണ് ക്രൗഡ് ഫണ്ടിം​ഗ്. ഒരു സംരംഭകനോ അല്ലെങ്കിൽ ഒരു എന്റർപ്രൈസോ ഒരു കൂട്ടം നിക്ഷേപകരുടെ ആവശ്യകതകൾക്ക് അനുയോജ്യമായ രീതിയിൽ ബിസിനസ് പ്ലാൻ ചെയ്യുന്ന രീതിയാണിത്.

പാർട്നേഴ്സ്

പാർട്നേഴ്സ്

നിശ്ചിത അനുപാതത്തിൽ ഒന്നിലധികം ആളുകൾ നിക്ഷേപം നടത്തി ചെയ്യുന്ന ബിസിനസ് രീതിയാണിത്. നിക്ഷേപത്തിന് അനുസരിച്ചാണ് ബിസിനസിന്റെ ലാഭം വീതിക്കുന്നത്. സ്ട്രാറ്റജിക് പങ്കാളികൾക്ക് ബിസിനസിന്റെ ഓഹരികളിലും പങ്കാളിത്തമുണ്ടാകും.

malayalam.goodreturns.in

English summary

Start A Business Without Taking A Bank Loan

Cash is one of the essential components of starting a business or startup. You will definitely need money before starting the business
Story first published: Tuesday, May 28, 2019, 9:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X