ക്രെഡിറ്റ് കാർഡുകളുടെ നിങ്ങൾക്കറിയാത്ത ചില ഉപയോ​ഗങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് കൊണ്ട് ലഭിക്കുന്ന നേട്ടങ്ങൾ എന്തൊക്കെയാണ്. ഓരോ ക്രെഡിറ്റ് കാർഡിലെയും നിശ്ചിത സമയ പരിധിക്കുള്ളിൽ ഇടപാട് നടത്തി പണം തിരിച്ചടയ്ക്കാനായാൽ പെട്ടെന്നുള്ള കാശിന്റെ ആവശ്യങ്ങൾക്ക് പലിശരഹിത വായ്പ എന്ന നിലയ്ക്ക് ക്രെഡിറ്റ് കാർഡുകൾ ഉപകാരപ്രദമാണ്. ക്രെഡിറ്റ് കാർഡുകളിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന മറ്റ് ചില നേട്ടങ്ങൾ ഇതാ..

ക്രെഡിറ്റ് കാർഡിന്റെ സാധാരണ ഉപയോ​ഗങ്ങൾ

ക്രെഡിറ്റ് കാർഡിന്റെ സാധാരണ ഉപയോ​ഗങ്ങൾ

റിവാർഡ് പോയിന്റുകൾ, ക്യാഷ്ബാക്ക് ഓഫറുകൾ, പ്രീമിയം കാർഡുകളിൽ സൗജന്യ സിനിമാ ടിക്കറ്റുകൾ, എയർപോർട്ടുകളിലെ ചില ഇളവുകൾ തുടങ്ങിയവയാണ് ക്രെഡിറ്റ് കാർഡുകളുടെ സാധാരണ ചില നേട്ടങ്ങൾ. എന്നാൽ ഇവയ്ക്ക് പുറമേ മറ്റ് ചില നേട്ടങ്ങൾ കൂടി ക്രെ‍ഡിറ്റ് കാർഡുകൾ വാ​ഗ്ദാനം ചെയ്യാറുണ്ട്.

ഇൻസ്റ്റന്റ് ലോൺ

ഇൻസ്റ്റന്റ് ലോൺ

ഓരോ ക്രെഡിറ്റ് കാർഡിന്റെയും ക്രെഡിറ്റ് ലിമിറ്റിന് അനുസരിച്ച് ഇൻസ്റ്റന്റ് വായ്പ ലഭിക്കുമെന്നതാണ് ക്രെഡിറ്റ് കാർഡുകളുടെ ഏറ്റവും പ്രത്യേകത. ക്രെഡിറ്റ് കാർഡ് നൽകുന്ന ബാങ്കിന്റെ നിയമങ്ങൾ അനുസരിച്ച് നൂലാമാലകളില്ലാതെ എളുപ്പത്തിൽ ലോൺ ലഭ്യമാകും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ മുൻനിര ബാങ്കുകൾ ക്രെഡിറ്റ് കാർഡിന് വായ്പ നൽകുന്നുണ്ട്.

ഫ്രീ ക്രെഡിറ്റ് സ്കോർ

ഫ്രീ ക്രെഡിറ്റ് സ്കോർ

വിശദമായ ക്രെഡിറ്റ് പ്രൊഫൈൽ അല്ലെങ്കിൽ വ്യക്തിഗത ക്രെഡിറ്റ് സ്കോർ നൽകാൻ ക്രെഡിറ്റ് പ്രൊഫൈലിംഗ് കമ്പനികൾ ഫീസ് ഈടാക്കാറുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ഒരു വ്യക്തിക്ക് സൗജന്യമായി തന്നെ ക്രെഡിറ്റ് സ്കോർ ലഭിക്കും. മിക്ക എല്ലാ ക്രെഡിറ്റ് സ്കോർ കമ്പനികൾക്കും പ്രമുഖ ബാങ്കുകളുമായും, ധനകാര്യ സേവന കമ്പനികളുമായും, മറ്റ് നോൺ ബാങ്കിങ് ധനകാര്യ കോർപ്പറേഷനുകളുമായും ബന്ധമുണ്ട്. ഇതുവഴി ക്രെഡിറ്റ് സ്കോർ കമ്പനികൾ വ്യക്തിയുടെ ക്രെഡിറ്റ് ഹിസ്റ്ററി, നിലവിലെ ബാധ്യതകൾ, ക്രെഡിറ്റ് റീപ്പേയ്മെന്റ് പാറ്റേണുകൾ, നിലവിലുള്ള ഇഎംഐകൾ എന്നിവയുടെ വിശദമായ വിശകലനം നടത്തിയാണ് ക്രെഡിറ്റ് സ്കോർ നിശ്ചയിക്കുന്നത്.

ബാലൻസ് ട്രാൻസ്ഫർ

ബാലൻസ് ട്രാൻസ്ഫർ

മിക്ക ആളുകൾക്കും അറിയാത്ത മറ്റൊരു കാര്യമാണ് നിങ്ങൾക്ക് ഒന്നിലധികം ക്രെഡിറ്റ് കാർഡുണ്ടെങ്കിൽ ഒരു ക്രെഡിറ്റ് കാർഡിൽ നിന്ന് മറ്റൊരു ക്രെഡിറ്റ് കാർ‍ഡിലേയ്ക്ക് നിങ്ങളുടെ ബാലൻസ് ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. എന്നാൽ എല്ലാ ബാങ്കുകളിലും ഈ സേവനം ലഭ്യമല്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്എസ്ബിസി, സ്റ്റാൻഡേർഡ് ചാർട്ടേഡ് എന്നിവയാണ് ക്രെഡിറ്റ് കാർഡ് ബാലൻസ് ട്രാൻസ്ഫർ സൗകര്യം നൽകുന്ന ബാങ്കുകൾ.

malayalam.goodreturns.in

English summary

These Are Some Lesser Known Features Of Credit Cards

What are the benefits you get with a credit card? Credit cards are useful as a non-interest free loan to meet the needs of a quick cash need.
Story first published: Friday, May 31, 2019, 15:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X