നിക്ഷേപ തുക ഇരട്ടിയാക്കുക എന്നതാണ് ഏതൊരു നിക്ഷേപകനെ സംബന്ധിച്ചും പ്രധാനപ്പെട്ട കാര്യം. ഇത് കുറഞ്ഞ സമയത്തിനുള്ളിലായാൽ അത്രയും സന്തോഷം. എങ്കിൽ ഇതാ നിങ്ങളുടെ നിക്ഷേപത്തിന്റെ വാർഷിക പലിശ നിരക്ക് ഉപയോ ഗിച്ച് എത്ര വർഷത്തിനുള്ളിൽ നിക്ഷേപ തുകയുടെ ഇരട്ടി നേടാനാകും എന്ന് കണ്ടെത്താം.
റൂൾ 72
റൂൾ 72 ഉപയോഗിച്ചാണ് ഇരട്ടി നേട്ടാം എപ്പോൾ ലഭിക്കുമെന്ന് കണ്ടെത്തേണ്ടത്. അതായത് 72നെ നിക്ഷേപത്തിന്റെ വാർഷിക പലിശ നിരക്ക് കൊണ്ട് ഹരിച്ചാൽ നിങ്ങളുടെ നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന സമയം കണ്ടെത്താം. നിങ്ങൾ 50000 രൂപ 8 ശതമാനം പലിശയ്ക്ക് നിക്ഷേപിച്ചുവെന്ന് കരുതുക. നിക്ഷേപം ഇരട്ടിയാകാനെടുക്കുന്ന കാലാവധി 9 വർഷമാകും ( 72നെ 8 കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നത് 9 ആണ്). 9 വർഷം പൂർത്തിയാകുമ്പോൾ നിങ്ങൾ നിക്ഷേപിച്ച തുക ഒരു ലക്ഷമായിട്ടുണ്ടാകും.
ഓഹരി വിപണി
സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപം നിങ്ങളുടെ സമ്പത്ത് വേ ഗത്തിൽ വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. 5 വർഷത്തിനുള്ളിൽ മികച്ച നേട്ടമുണ്ടാക്കാൻ പറ്റുന്ന നിക്ഷേപ മാർ ഗമാണ് ലാർജ് ക്യാപ് ഫണ്ട്സ്.
കിസാൻ വികാസ് പത്ര
ധനകാര്യ മന്ത്രാലയത്തിന്റെ പ്രഖ്യാപനങ്ങളെ അടിസ്ഥാനമാക്കി പലിശ നിരക്കിന് മാറ്റം വരുത്തുന്ന നിക്ഷേപ മാർ ഗമാണ് കിസാൻ വികാസ് പത്ര. 7.7 ശതമാനമാണ് നിലവിലെ പലിശ നിരക്ക്. 72 റൂൾ അനുസരിച്ച് നിലവിലെ പലിശ നിരക്ക് അനുസരിച്ച് 9 വർഷവും 3 മാസവുമാണ് കിസാൻ വികാസ് പത്രയിൽ നിക്ഷേപിക്കുന്ന തുക ഇരട്ടിയാകാനെടുക്കുന്ന കാലയളവ്.
ഫിക്സഡ് ഡിപ്പോസിറ്റ്
സുരക്ഷിതത്വം ഉറപ്പുള്ള നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ. ഓരോ ബാങ്കുകളുടെയും പലിശ നിരക്കിനും കാലാവധിയ്ക്കുമനുസരിച്ച് എഫ്ഡിയുടെ നേട്ടങ്ങളിൽ വ്യത്യാസം വരാം. 7 ശതമാനം പലിശ ലഭിക്കുന്ന എഫ്ഡിയിലാണ് നിങ്ങൾ പണം നിക്ഷേപിച്ചതെങ്കിൽ 10 വർഷവും മൂന്ന് മാസവും (72/7 = 10.3) കൊണ്ടാകും നിക്ഷേപ തുക ഇരട്ടിയാകുക.
malayalam.goodreturns.in
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications