മാസാവസാനം 1000 രൂപയെങ്കിലും മിച്ചം വയ്ക്കാൻ നിങ്ങൾക്ക് സാധിക്കാറുണ്ടോ? ഈ തുക കൊണ്ട് വേണമെങ്കിൽ ഷോപ്പിംഗ് നടത്തുകയോ യാത്രകൾ ചെയ്യുകയോ ആവാം. എന്നാൽ കൂടുതൽ നേട്ടമുണ്ടാക്കാൻ എങ്ങനെ പണം കൈകാര്യം ചെയ്യാമെന്ന് പരിശോധിക്കാം. താഴെ പറയുന്നവയാണ് 10000 രൂപ നിക്ഷേപം നടത്താൻ പറ്റിയ ചില മികച്ച നിക്ഷേപ മാർഗങ്ങൾ.
ഇക്വിറ്റി മ്യൂച്വൽ ഫണ്ട്
ഈക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ ഒരു മികച്ച ദീർഘകാല നിക്ഷേപമല്ല. എന്നാൽ പണം സമ്പാദിക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്ന് ഇക്വിറ്റി മ്യൂച്വൽ ഫണ്ട്. നിങ്ങൾ ഒരു ഫണ്ട് വാങ്ങുന്നതിനായി ഓരോ മാസവും അല്ലെങ്കിൽ ഓരോ ത്രൈമാസവും സിപ് രീതിയിൽ ഒരു നിശ്ചിത തുക നിക്ഷേപിക്കുകയാണ് വേണ്ടത്. സിപ് വഴി ആകുമ്പോൾ നിങ്ങളുടെ പ്രതിമാസ അടവ് ബാങ്ക് അക്കൗണ്ടിൽ നിന്ന് ഡെബിറ്റ് ചെയ്യുകയും തിരഞ്ഞെടുത്ത മ്യൂച്വൽ ഫണ്ടിലെ നിക്ഷേപത്തിൽ നിക്ഷേപിക്കുകയും ചെയ്യും. 12 മാസത്തിന് ശേഷം നിങ്ങളുടെ ഓഹരി വിൽക്കുകയാണെങ്കിൽ, ലഭിക്കുന്ന ലാഭം നികുതി രഹിതമായിരിക്കും. നിക്ഷേപത്തിന്റെ റിസ്ക്ക് കുറയ്ക്കാൻ 3 മുതൽ 5 വർഷം വരെയുള്ള കാലാവധികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഓഹരികൾ വാങ്ങുക
ഇക്വിറ്റി മാർക്കറ്റ് റിസ്ക്ക് എടുക്കാൻ താത്പര്യമുള്ളവർക്ക് പറ്റിയ നിക്ഷേപ മാർഗമാണ്. പെട്ടെന്ന് കാശുണ്ടാക്കാനും പെട്ടന്ന് കാശ് നഷ്ട്ടപെടാനും സാധ്യതയുള്ള നിക്ഷേപ മാർഗമാണ്. നിക്ഷേപം നടത്തുമ്പോൾ കമ്പനികളുടെ സാമ്പത്തിക ചരിത്രം പരിശോധിക്കുന്നത് നഷ്ട്ട സാധ്യതകൾ കുറയ്ക്കും. തുടക്കക്കാരെ സംബന്ധിച്ച് 5,000 മുതൽ 10,000 വരെയുള്ള നിക്ഷേപം നടത്തുന്നതാണ് ലാഭകരം.
സ്വർണ നിക്ഷേപം
ഇന്ത്യാക്കാർക്കിടയിലെ പരമ്പരാഗത നിക്ഷേപ പദ്ധതികളിലൊന്നാണ് സ്വർണ നിക്ഷേപം. വിപണിയിലെ അസ്ഥിരത വലിയ തോതിൽ ബാധിക്കാത്തതും സുരക്ഷിതവുമായ നിക്ഷേപ മാർഗമാണിത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സ്വർണവില ക്രമാനുഗതമായി വളർന്നു കൊണ്ടിരിക്കുകയാണ്. ഹോൾമാർക്ക് ചെയ്ത ആഭരണങ്ങളായും നാണയങ്ങളായും സ്വർണ ബിസ്ക്കറ്റുകളായും നിക്ഷേപം നടത്താവുന്നതാണ്.
ഫിക്സഡ് ഡിപ്പോസിറ്റ്
നിങ്ങൾ റിസ്ക് എടുക്കാൻ താത്പര്യമില്ലാത്തയാളും പരമ്പരാഗത നിക്ഷേപ മാർഗങ്ങളിൽ വിശ്വസിക്കുന്നയാളുമാണെങ്കിൽ ഫിക്സഡ് ഡിപ്പോസിറ്റാണ് മികച്ച നിക്ഷേപ മാർഗം. മിതമായ വരുമാനം വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. നിലവിലുള്ള വിപണി സാഹചര്യത്തിൽ 7 ശതമാനം വരെ പലിശ ലഭിക്കും. പണം കാലാവധി പൂർത്തിയായാൽ ഉടൻ തിരികെ ലഭിക്കുമെന്നതാണ് ഫിക്സഡ് ഡിപ്പോസിറ്റിന്റെ മറ്റൊരു നേട്ടം. ബാങ്ക് സേവിംഗ്സ് നിക്ഷേപത്തേക്കാൾ പലിശ കൂടുതൽ ലഭിക്കുന്നത് ഫിക്സ്ഡ് ഡിപ്പോസിറ്റിനാണ്.
ടേം ലൈഫ് ഇൻഷുറൻസ്
നിങ്ങൾ ഇതുവരെ ഒരു ലൈഫ് ഇൻഷുറൻസ് പോളിസി എടുത്തിട്ടില്ലെങ്കിൽ അനുയോജ്യമായ ടേം ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. നിങ്ങൾ 25 വയസുള്ള ശമ്പളക്കാരനായ വ്യക്തിയാണെങ്കിൽ, നിങ്ങൾക്ക് 1 കോടി രൂപ വരെയുള്ള ഇൻഷുറൻസ് പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. പ്രതിവർഷം 10000 രൂപ പ്രീമിയം അടച്ചാൽ മതി. കുടുംബാംഗങ്ങൾക്ക് വളരെ ഉപകാരപ്പെടുന്ന നിക്ഷേപ മാർഗങ്ങളിലാന്നാണിത്.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications