2019 ഫെബ്രുവരി മുതൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറാണ് കുറച്ചിരിക്കുന്നത്. ഇതോടെ വിവിധ ബാങ്കുകളും നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ കുറയ്ക്കാൻ തുടങ്ങി. പ്രത്യേകിച്ച് സ്ഥിര നിക്ഷേപങ്ങളുടെ (എഫ്ഡി) പലിശ നിരക്ക്. അതുകൊണ്ട് തന്നെ ബാങ്കിൽ സ്ഥിര നിക്ഷേപങ്ങൾ നടത്തിയിട്ടുള്ളവർ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ ചേർക്കുന്നു. കൂടാതെ വിവിധ ബാങ്കുകൾ പലിശ നിരക്ക് കുറച്ചിരിക്കുന്നത് എങ്ങനെയെന്നും അറിയേണ്ടേ?
റിപ്പോ നിരക്കും നിക്ഷേപ പലിശയും
യഥാർത്ഥത്തിൽ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്കുകൾ ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് കുറയ്ക്കണമെന്ന് യാതൊരു നിബന്ധനകളുമില്ല. എന്നാൽ കാലാകാലങ്ങളായി റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് കുറയ്ക്കുന്ന രീതിയാണ് പിന്തുടരുന്നത്. എന്നാൽ റിപ്പോ നിരക്ക് കൂട്ടുന്നതിന് അനുസരിച്ച് ബാങ്കുകൾ എല്ലായ്പ്പോഴും പലിശ കൂട്ടാറില്ലെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എഫ്ഡി പലിശ നിരക്ക് കുറച്ചിരുന്നു. രണ്ട് കോടിക്ക് താഴെയുള്ള അഞ്ച് വർഷവും അതിനു മുകളിലും കാലാവധികളിൽ നിക്ഷേപിക്കുന്ന ഫിക്സഡ് ഡിപ്പോസിറ്റ് പലിശ നിരക്ക് 6.85 ശതമാനത്തിൽ നിന്ന് 6.60 ശതമാനമായാണ് കുറച്ചിരിക്കുന്നത്.
വായ്പാ വളർച്ച
നിക്ഷേപം വഴി ബാങ്കുകൾ ശേഖരിക്കുന്ന പണം വായ്പ നൽകാനാണ് ഉപയോഗിക്കുന്നത്. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി നിക്ഷേപങ്ങളുടെ വളർച്ചയേക്കാൾ വേഗത്തിലാണ് വായ്പകളുടെ വളർച്ച. വായ്പ കൊടുക്കാൻ ആവശ്യമായ പണത്തിന് ബാങ്കുകൾക്ക് നിക്ഷേപകരിൽ നിന്നുള്ള പണം ആവശ്യമാണ്. അതുകൊണ്ട് തന്നെ റിപ്പോ നിരക്കിന്റെ ഇടിവിന് അനുസൃതമായി നിലവിൽ നിക്ഷേപ നിരക്ക് കുറയ്ക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. എന്നിരുന്നാലും, ബാങ്കുകളുടെ പണലഭ്യത പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് അധിക നടപടികൾ കൈക്കൊള്ളുന്നതോടെ നിരക്കുകൾ ക്രമേണ കുറയാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദ്ഗധർ പറയുന്നു.
നിക്ഷേപകർ ചെയ്യേണ്ടത് എന്ത്?
നിരവധിയാളുകൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗങ്ങളിലൊന്നാണ് എഫ്ഡി. സുരക്ഷിതത്വമാണ് ആളുകളെ എഫ്ഡി തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നതും. എന്നാൽ പലിശ നിരക്ക് കുറയുന്നത് നിക്ഷേപകർക്ക് തിരിച്ചടിയാണ്. അതുകൊണ്ട് തന്നെ പലിശ കുറയാനുള്ള സാധ്യത മുന്നിൽ കണ്ട് നിലവിലെ നിക്ഷേപം ദീർഘകാലയളവിലേയ്ക്ക് മാറ്റി നിക്ഷേപിക്കുന്നതാണ് നല്ലത്. കാരണം റിസർവ് ബാങ്ക് നിലപാട് ഉൾപ്പെടെയുള്ള എല്ലാ സൂചകങ്ങളും എഫ്ഡി നിരക്കുകൾ ഇനിയും കുറയുമെന്നാണ് സൂചിപ്പിക്കുന്നത്.
വിഭജിച്ച് നിക്ഷേപിക്കുക
നിങ്ങളുടെ സമ്പാദ്യം മുഴുവനും എഫ്ഡികളിൽ നിക്ഷേപിക്കാതെ സുരക്ഷിതമായ മറ്റ് നിക്ഷേപ മാർഗങ്ങളും തിരഞ്ഞെടുക്കുക. അതായത് എഫ്ഡിയിൽ പണം നിക്ഷേപിക്കുന്ന നിക്ഷേപകൻ കുറച്ച് പണം ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ഒരു നിക്ഷേപത്തിൽ നിന്നുള്ള റിട്ടേൺ കുറയുന്നത് നിങ്ങളെ കാര്യമായി ബാധിക്കില്ല. ഒരു വർഷത്തിനുള്ളിൽ ആവശ്യമായ പണം മിഡ്-ടേം പിൻവലിക്കൽ അനുവദിക്കുന്ന ഫ്ലെക്സി എഫ്ഡികളിലും മറ്റും നിക്ഷേപിക്കാവുന്നതാണ്.
സ്മോൾ ഫിനാൻസ് ബാങ്കുകൾ
സ്മോൾ ഫിനാൻസ് ബാങ്കുകളിലെ സ്ഥിര നിക്ഷേപം കൂടുതൽ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ നിക്ഷേപത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി മാത്രം സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുക. ചില ചെറുകിട ധനകാര്യ ബാങ്കുകളുടെ മുതിർന്ന പൗരന്മാരുടെ എഫ്ഡി നിരക്ക് 9% വരെയാണ്. അഞ്ച് വർഷത്തെ എഫ്ഡിക്ക് എസ്‌ബിഐ നൽകുന്ന പലിശ നിരക്കിനേക്കാൾ 2% കൂടുതലാണ് ഇത്. അംഗീകൃത ചെറുകിട ധനകാര്യ ബാങ്കുകളെ നിയന്ത്രിക്കുന്നതും റിസർവ് ബാങ്ക് തന്നെയാണ്.
malayalam.goodreturns.in
More From GoodReturns

തിങ്കളാഴ്ച മുതൽ പുതിയ മ്യൂച്വൽ ഫണ്ട് NFO-കൾ; നിക്ഷേപത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications