ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കണമെങ്കിൽ പണത്തിന് വളരരെയേറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ പണം സമ്പാദിക്കുന്ന കാര്യത്തിലും കൃത്യമായ ലക്ഷ്യങ്ങളും അജണ്ടകളും ഉണ്ടായിരിക്കണം. 20 വർഷം കൊണ്ട് കാശുകാരനാകാൻ ആഗ്രഹിക്കുന്നവർക്ക് പണം സമ്പാദിക്കാനുള്ള ചില വഴികളിതാ. മാസം വെറും 5000 രൂപ മാറ്റി വയ്ക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ 20 വർഷം കൊണ്ട് നിങ്ങൾക്ക് ധനികനായി മാറാം. എങ്ങനെയെന്ന് പരിശോധിക്കാം.
മ്യൂച്വൽ ഫണ്ട് നിക്ഷേപം
ദീർഘകാല നിക്ഷേപവും മികച്ച നേട്ടവും ആഗ്രഹിക്കുന്നവർക്ക് പറ്റിയ നിക്ഷേപ മാർഗങ്ങളിലൊന്നാണ് മ്യൂച്വൽ ഫണ്ടുകൾ. നിക്ഷേപകരിൽ നിന്ന് ചെറിയ നിക്ഷേപങ്ങൾ സ്വീകരിച്ച് അവ സമാഹരിച്ച് അവർക്കു വേണ്ടി പലതരത്തിലുള്ള ഓഹരികളിൽ നിക്ഷേപിച്ച് ലാഭം ഉണ്ടാക്കുന്ന രീതിയാണ് മ്യൂച്വൽ ഫണ്ടുകളുടേത്. മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താൻ നിശ്ചിത പ്രായപരിധിയില്ല. എപ്പോൾ വേണമെങ്കിലും നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്തി തുടങ്ങാം.
മികച്ച നിക്ഷേപം ഏത്?
മ്യൂച്വൽ ഫണ്ടുകൾ വഴി ഇക്വിറ്റികളിലാണ് നിങ്ങൾ പണം നിക്ഷേപിക്കുന്നത്. ഇക്വിറ്റി ഉയർന്ന അപകടസാധ്യതയുള്ളതും എന്നാൽ ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്നതുമായ വിഭാഗത്തിന് കീഴിലാണ്. എന്നാൽ 20 വർഷമോ അതിന് മുകളിലോ കാലാവധികൾ തിരഞ്ഞെടുക്കുന്നവർക്ക് മികച്ച ലാഭമുണ്ടാകാൻ സാധ്യത കൂടുതലാണ്. മാസം 5000 രൂപ നിക്ഷേപിക്കാൻ കഴിയുന്നവരും 20 വർഷം വരെ റിട്ടേണിനായി കാത്തിരിക്കാൻ തയ്യാറുള്ളവരും മൾട്ടി ക്യാപ് ഫണ്ടുകളിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്.
മൾട്ടി ക്യാപ് ഫണ്ടുകൾ
വൈവിദ്ധ്യമുള്ളത് ഇക്വിറ്റി ഫണ്ടുകളാണ് മൾട്ടി-ക്യാപ് അല്ലെങ്കിൽ ഫ്ലെക്സി ക്യാപ് ഫണ്ടുകൾ എന്നും അറിയപ്പെടുന്നത്. ആദിത്യ ബിർള സൺ ലൈഫ് ഇക്വിറ്റി ഫണ്ട്, കൊട്ടക് സ്റ്റാൻഡേർഡ് മൾട്ടികാപ്പ് ഫണ്ട്, എസ്‌ബിഐ മാഗ്നം മൾട്ടികാപ്പ് ഫണ്ട് എന്നിവയൊക്കെ മികച്ച നിക്ഷേപ ഓപ്ഷനായി നിങ്ങൾക്ക് പരിഗണിക്കാവുന്നതാണ്. ചുരുങ്ങിയത് മൂന്നുവർഷമെങ്കിലും നിക്ഷേപ കാലയളവ് ഉണ്ടെങ്കിലാണ് ഇക്വിറ്റി ഫണ്ടുകൾ ഇണങ്ങുക.
ഡിവിന്റ് ഓപ്ഷൻ ഒഴിവാക്കുക
നിക്ഷേപകർ വളർച്ചാ ഓപ്ഷനിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിവിഡന്റ് ഓപ്ഷൻ ഒഴിവാക്കുന്നതാണ് നല്ലത് ദീഘകാല നിക്ഷേങ്ങൾ നടത്തുമ്പോൾ ഇക്വിറ്റി നിക്ഷേപങ്ങളുടെ വാർഷിക അവലോകനം പ്രധാനമാണ്. നിങ്ങളുടെ ലക്ഷ്യത്തിലെത്താൻ ചുരുങ്ങിയത് ഒരു വർഷമേ ബാക്കിയുള്ളൂ എങ്കിൽ ഹ്രസ്വകാല നിക്ഷേപമാർഗങ്ങളാണ് ഉചിതം. മൂന്നുവർഷമെങ്കിലും ഇനി അവശേഷിക്കുന്നുണ്ടെങ്കിൽ ‘മിഡ് ടേം' നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കാം. മൂന്നുവർഷത്തിൽ കൂടുതൽ കാലയളവ് ഉണ്ടെങ്കിൽ ദീർഘകാല നിക്ഷേപ മാർഗങ്ങളാണ് ഉചിതം.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്‌ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്‌ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications