റിസ്ക്ക് എടുക്കാനുള്ള മടി കൊണ്ട് തന്നെ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ പലരും തിരഞ്ഞെടുക്കാറില്ല. എന്നാൽ മാസം ചെറിയ തുകകൾ വീതം നിക്ഷേപിച്ചും കോടീശ്വരന്മാരാകാൻ സാധ്യതയുള്ള നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എന്നാൽ എവിടെ നിക്ഷേപിക്കുന്നുവെന്നും നിക്ഷേപ കാലാവധി എത്രയെന്നും നിക്ഷേപകൻ റിസ്ക്ക് എടുക്കാൻ തയ്യാറാണോയെന്നുമൊക്കെ കണക്കാക്കി മാത്രമേ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കൂ.
4000 രൂപയുടെ നിക്ഷേപം
മാസം 4000 രൂപ മ്യൂച്വൽ ഫണ്ടിലേയ്ക്ക് മാറ്റി വയ്ക്കാൻ കഴിയുന്നവർക്ക് ഒരു സിംഗിൾ ഫണ്ടിൽ 4000 രൂപ മുഴുവനായോ പല ഫണ്ടുകളിലായി 4000 രൂപ വീതിച്ചോ നിക്ഷേപം നടത്താവുന്നതാണ്. പ്രായം കുറഞ്ഞ നിക്ഷേപകർക്ക് മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട് പോലുള്ള മ്യൂച്വൽ ഫണ്ടുകളിൽ 4000 രൂപ മുഴുവനായും നിക്ഷേപിച്ച് മികച്ച നേട്ടമുണ്ടാക്കാവുന്നതാണ്. ഉയർന്ന റേറ്റിംഗുള്ള ലാർജ് & മിഡ് ക്യാപ് സ്കീമുകളിലൊന്നാണിത്. നിക്ഷേപിക്കുന്നത് അത്യാവശ്യം റിസ്ക്ക് എടുക്കാൻ തയ്യാറാണെങ്കിൽ മാത്രം ഈ ഫണ്ട് തിരഞ്ഞെടുക്കുന്നതാകും നല്ലത്.
കോടികളുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്?
12 ശതമാനമെങ്കിലും വാർഷിക വരുമാനം കണക്കാക്കുന്ന ഫണ്ടുകൾ തിരഞ്ഞെടുത്താൽ ഓരോ മാസവും 15000 രൂപ എങ്കിലും നിക്ഷേപം നടത്തിയാൽ 22 വർഷത്തിനുശേഷം 2 കോടി രൂപ സമ്പാദിക്കാൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്തരുടെ വിലയിരുത്തൽ. 22 വർഷത്തിന് ശേഷം 3 കോടി രൂപ ഉണ്ടാക്കണമെങ്കിൽ നിങ്ങൾ എല്ലാ മാസവും 23000 രൂപ എങ്കിലും നിക്ഷേപിക്കേണ്ടി വരും. മിതമായ തുകയാണ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നതെങ്കിൽ മുഴുവൻ പണവും ഒരു സ്കീമിൽ നിക്ഷേപിക്കുന്നതാണ് നല്ലത്.
എന്താണ് മ്യൂച്വൽ ഫണ്ട്?
സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുന്നത് അൽപ്പം റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. എന്നാൽ ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍. നഷ്ടസാധ്യത തീരെയില്ലാത്ത ഡെറ്റ് ഫണ്ടുകള്‍ മുതൽ റിസ്ക് എടുക്കാൻ താത്പര്യമുള്ളവർക്കുള്ള ബാലന്‍സ്ഡ് ഫണ്ടുകളിലും ഇക്വിറ്റി ഫണ്ടുകളിലും വരെ നിക്ഷേപം നടത്താം.
നിക്ഷേപ രീതി
പ്രധാനമായും രണ്ടു രീതിയില്‍ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം. നിക്ഷേപിക്കാനുദ്ദേശിക്കുന്ന തുക ഒന്നിച്ച് നിക്ഷേപിക്കുന്ന രീതിയാണ് അതിലൊന്ന്. അല്ലെങ്കില്‍ നിശ്ചിത തവണകളായി നിക്ഷേപം കൊടുത്തുതീര്‍ക്കാം. റിട്ടര്‍മെന്റ് കാലം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി ചുരുങ്ങിയത് അഞ്ച് വര്‍ഷത്തേക്കുള്ള ദീര്‍ഘകാല നിക്ഷേപമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ ഇക്വിറ്റി അടിസ്ഥാനമാക്കിയുള്ള മ്യൂച്വല്‍ ഫണ്ടുകളാണ് ഉത്തമം.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications