അക്കൗണ്ടിൽ സാലറി ക്രെഡിറ്റായാൽ നിങ്ങൾ ആദ്യം ചെയ്യുന്നതെന്ത്? ഇക്കാര്യങ്ങൾ ചെയ്യാറുണ്ടോ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓരോ മാസവും ശമ്പളം അക്കൗണ്ടിൽ വരുന്ന ദിവസം കാത്തിരിക്കുന്നവരാണ് നമ്മളിൽ പലരും. വാടക നൽകലും വൈദ്യുതി ഫിൽ, വാട്ടർ ബിൽ തുടങ്ങി എല്ലാം സാലറിയെ ആശ്രയിച്ചിരിക്കും. എന്നാൽ ശമ്പളം കിട്ടിയ ഉടൻ അടിച്ചു പൊളിച്ച് പോക്കറ്റ് കാലിയാക്കുന്നവരും കുറവല്ല. അതുകൊണ്ട് കിട്ടുന്ന ശമ്പളത്തെ എങ്ങനെ കാര്യക്ഷമമായി ഉപയോ​ഗിക്കാമെന്നും എന്തൊക്കെ കാര്യങ്ങൾക്കാണ് മുൻ​ഗണന കൊടുക്കേണ്ടതെന്നും പരിശോധിക്കാം.

മാസ ബജറ്റ്

മാസ ബജറ്റ്

ആദ്യം തന്നെ നിങ്ങൾ ചെയ്യേണ്ടത് വരവ്, ചെലവ്, സമ്പാദ്യം എന്നിവ കണക്കാക്കി കൃത്യമായ മാസ ബജറ്റ് തയ്യാറാക്കുക എന്നതാണ്. കൃത്യമായി ബജറ്റ് പിന്തുടരുന്നവർക്കും ഫലപ്രദമായ നിക്ഷേപങ്ങൾ നടത്തുന്നവർക്കും ജീവിതത്തിലെ സാമ്പത്തിക ലക്ഷ്യങ്ങൾ പെട്ടെന്ന് നിറവേറ്റാനാകും. അതുകൊണ്ട് അക്കൗണ്ടിൽ ശമ്പളം എത്തിയാലുടൻ ബജറ്റ് അനുസരിച്ച് തുക മാറ്റി വയ്ക്കുക. തുടർന്ന് ഈ തുക അതത് കാര്യങ്ങൾക്ക് ഉപയോ​ഗിക്കുക.

സമ്പാദ്യവും നിക്ഷേപവും

സമ്പാദ്യവും നിക്ഷേപവും

നിങ്ങളുടെ ശമ്പളത്തിന്റെ ഒരു ഭാ​ഗം തീർച്ചയായും സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി മാറ്റി വയ്ക്കണം. നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കുന്നതിന് ചുരുങ്ങിയത് ശമ്പളത്തിന്റെ 20 ശതമാനം എങ്കിലും നിക്ഷേപത്തിനായി മാറ്റി വയ്ക്കണം. നിങ്ങളുടെ സമ്പാദ്യം ഫലപ്രദമായി വളർത്തുന്നതിന് നിങ്ങളുടെ പ്രായം, വരുമാനം, റിസ്ക് പ്രൊഫൈൽ എന്നിവയുടെ അടിസ്ഥാനത്തിലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. റിക്കറിം​ഗ് ഡിപ്പോസിറ്റ് പോലുള്ള നിക്ഷേപ മാർ​ഗങ്ങൾ തിരഞ്ഞെടുത്താൻ അക്കൗണ്ടിൽ ശമ്പളം എത്തുമ്പോൾ തന്നെ സേവിം​ഗ്സായി മാറും.

കടങ്ങൾ വീട്ടുക

കടങ്ങൾ വീട്ടുക

ശമ്പളം ലഭിക്കുമ്പോൾ നിങ്ങളുടെ കടങ്ങൾക്ക് പ്രാധാന്യം നൽകണം. കടങ്ങൾ എത്രയും വേ​ഗം തീർക്കുന്നതാണ് നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് നല്ലത്. അതുകൊണ്ട് ശമ്പളം ലഭിക്കുമ്പോൾ തന്നെ കടം തീർക്കാൻ കൈകാര്യം ചെയ്യേണ്ടത് നിങ്ങളുടെ മുൻഗണനകളിൽ ഒന്നായിരിക്കണം. മാസത്തിന്റെ ആരംഭത്തിൽ തന്നെ കടം അടച്ചു തീർക്കാൻ പണം മാറ്റി വയ്ക്കണം. നിലവിലെ കടങ്ങളുടെ ലിസ്റ്റ് ആദ്യം തയ്യാറാക്കുക. തുടർന്ന് പലിശ നിരക്കുകൾ കണക്കു കൂട്ടി പ്രാധാന്യം അനുസരിച്ച് കടങ്ങൾ തീർക്കുക.

ഇൻഷുറൻസ് സംരക്ഷണം

ഇൻഷുറൻസ് സംരക്ഷണം

രോഗം, മരണം പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ നിങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന ഘടകമാണ് ഇൻഷുറൻസ്. എന്നാൽ ഇൻഷുറൻസിനെക്കുറിച്ചുള്ള ആളുകളുടെ തെറ്റിദ്ധാരകൾ കാരണം പലരും ഇൻഷുറൻസ് പോളിസി എടുക്കാറില്ല. ശമ്പളത്തിൽ നിന്ന് ഒരു തുക പോളിസിയ്ക്കായി മാറ്റി വയ്ക്കുന്നത് നിങ്ങളെയും കുടുംബത്തെയും അടിയന്തര സാഹചര്യങ്ങളിൽ ഏറെ സഹായിക്കും.

malayalam.goodreturns.in

English summary

What You Will Do When Your Salary Gets Credited To Your Account

Many of us are waiting for the day when the salary is on the account. Rent, electricity bill, and water bill will all depend on salaries. Let us examine how efficiently we can take the salary and how many things we need to give priority.
Story first published: Thursday, June 13, 2019, 17:24 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X