അടല്‍ പെന്ഷന് യോജന — ഓരോ മാസവും വെറും 42 രൂപ പ്രീമിയം അടച്ചാല്‍ മതി. വിരമിക്കല്‍ പ്രായമെത്തുമ്പോള്‍ പ്രതിമാസം ആയിരം രൂപ പെന്‍ഷനായി സര്‍ക്കാര്‍ നിങ്ങള്‍ക്ക് തരും. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്ഷന് ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാരും പെന്ഷന് ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറ്റിറ്റിയും അടല്‍ പെന്ഷന് യോജനാ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
അടൽ പെൻഷൻ യോജന
പതിനെട്ടിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ പങ്കുചേരാം. ചെറിയ പ്രായത്തില്‍ത്തന്നെ അടല്‍ പെന്ഷന് യോജനയില്‍ പേരു ചേര്‍ത്താല്‍ ആനുകൂല്യങ്ങള്‍ പരമാവധി ലഭിക്കും; നിക്ഷേപത്തുകയിലും വലിയ ഭാരമനുഭവപ്പെടുകയില്ല. ഈ അവസരത്തില്‍ അടല്‍ പെന്ഷന് യോജന പദ്ധതിയില്‍ പേരു ചേര്‍ക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ പരിശോധിക്കാം.
പെൻഷൻ സ്കീമുകൾ
2015 മുതല്‍ അടല്‍ പെന്ഷന് യോജന രാജ്യത്ത് പ്രാബല്യത്തിലുണ്ട്. പദ്ധതിക്ക് കീഴില്‍ ആയിരം, രണ്ടായിരം, മൂവായിരം, അയ്യായിരം രൂപ വരെയാണ് പെന്ഷന് ലഭിക്കുക. ഇതേസമയം, ഉയര്‍ന്ന പെന്ഷന് സ്കീം തിരഞ്ഞെടുക്കുമ്പോള്‍ പ്രീമിയം അടവ് കൂടും. നിലവില്‍ 42 രൂപ മുതലാണ് പ്രീമിയം അടവ് ആരംഭിക്കുന്നത്.
വരിക്കാരൻ മരിച്ചാൽ
പദ്ധതിയില്‍ പങ്കുചേരുന്ന വ്യക്തിയുടെ പ്രായവും നിക്ഷേപവും പെന്ഷന് തുകയ്ക്ക് ആധാരമാവും. വരിക്കാരന് മരിക്കുന്ന സാഹചര്യങ്ങളില്‍ ഭാര്യയ്ക്കാണ് പെന്ഷന് അവകാശം. ഇതേസമയം, അറുപതു വയസ്സിന് മുന്‍പേ വരിക്കാരന് മരിച്ചാല്‍ പ്രീമിയം അടവ് തുടരാന്‍ ഭാര്യയ്ക്ക് അവസരമുണ്ട്. ഇനി രണ്ടു പേരും മരണപ്പെടുന്ന സാഹചര്യങ്ങളില്‍ പ്രതിനിധിയായി നിര്‍ദ്ദേശിക്കുന്നയാള്‍ക്ക് (നോമിനി) എട്ടരലക്ഷം രൂപ ഒറ്റത്തവണയായി ലഭിക്കും.
അപേക്ഷ
രാജ്യത്തെ ഒട്ടുമിക്ക ദേശസാല്‍കൃത ബാങ്കുകളും അടല്‍ പെന്ഷന് പദ്ധതി ലഭ്യമാക്കുന്നുണ്ട്. പദ്ധതിയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്നവര്‍ ബാങ്കില്‍ നേരിട്ടു ചെന്ന് അടല്‍ പെന്ഷന് യോജന അക്കൗണ്ട് ആരംഭിക്കാം.
ബാങ്കുകളുടെ ഔദ്യോഗിക വെബ്സൈറ്റിലും അടല്‍ പെന്ഷന് യോജനയ്ക്കുള്ള അപേക്ഷാ ഫോം ലഭിക്കും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, ഗുജറാത്തി, മറാഠി, ഒഡിയ, കന്നഡ, തെലുങ്കു തുടങ്ങിയ ഭാഷകളില്‍ അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം.
ആധാർ കാർഡ് വേണം
ഫോം പൂരിപ്പിച്ചതിന് ശേഷം അതത് ബാങ്കില്‍ നേരിട്ടു ചെന്നു സമര്‍പ്പിക്കണം. അപേക്ഷകന്റെ മൊബൈല്‍ നമ്പറും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും അപേക്ഷയ്ക്കൊപ്പം നല്‍കേണ്ടതുണ്ട്. അപേക്ഷ ബാങ്ക് അംഗീകരിച്ചാല്‍ സ്ഥിരീകരണ സന്ദേശം അപേക്ഷകന് മൊബൈല്‍ നമ്പറില്‍ ലഭിക്കും.
പ്രായം
അടല്‍ പെന്ഷന് യോജനയില്‍ പങ്കുചേരാനുള്ള ഏറ്റവും കുറഞ്ഞ പ്രായം പതിനെട്ടു വയസ്സാണ്. നാല്‍പ്പതു വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ വരിക്കാരാവാം. വിരമിക്കല്‍ പ്രായമെത്തിയാല്‍ മാത്രമേ, അതായത് അറുപതു വയസ്സു തികഞ്ഞാല്‍ മാത്രമേ ബന്ധപ്പെട്ട വ്യക്തിക്ക് മുന്‍ നിശ്ചയിച്ച പെന്ഷന് തുക ലഭിച്ചുതുടങ്ങുകയുള്ളൂ.
പ്രീമിയം അടവ്
ആയിരം മുതല്‍ അയ്യായിരം രൂപ വരെയുള്ള പെന്ഷന് സ്കീമുകള്‍ അടല്‍ പെന്ഷന് യോജനയിലുണ്ട്. പ്രായം, പെന്ഷന് സ്കീം എന്നിവ അടിസ്ഥാനപ്പെടുത്തി 42 രൂപ മുതല്‍ 1,454 രൂപ വരെ പ്രതിമാസ പ്രീമിയം ഒരുങ്ങുന്നുണ്ട്. ഉദ്ദാഹരണത്തിന് പ്രതിമാസം ആയിരം രൂപ ലഭിക്കുന്ന പെന്ഷന് സ്കീമില്‍ പതിനെട്ടു വയസ്സുള്ള വ്യക്തി പങ്കെടുത്താല്‍, ഓരോ മാസവും 42 രൂപ പ്രീമിയം അടച്ചാല്‍ മതി. ഇതേസമയം, പ്രതിമാസം മൂവായിരം രൂപ ലഭിക്കുന്ന പെന്ഷന് സ്കീമിന് പ്രീമിയം അടവ് 126 രൂപയായി ഉയരും.
അടിസ്ഥാന യോഗ്യത
ബാങ്കില്‍ സേവിങ്സ് അക്കൗണ്ട് വേണമെന്നതാണ് അടല്‍ പെന്ഷന് യോജന അക്കൗണ്ട് ആരംഭിക്കാനുള്ള അടിസ്ഥാന യോഗ്യത. പെന്ഷന് ഫണ്ട് റെഗുലേറ്ററി ഡവലപ്പ്മെന്റ് അതോറിറ്റി മുന്നോട്ടുവെച്ച ചട്ടങ്ങള്‍ പ്രകാരം മരണം, മാരകമായ രോഗം എന്നീ കാരണങ്ങള്‍ മുന്‍നിര്‍ത്തി മാത്രമേ പെന്ഷന് സ്കീം നിര്‍ത്താന്‍ വരിക്കാര്‍ക്ക് കഴിയുകയുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
