രാജ്യത്ത് ലഭ്യമായ നിരവധി നിക്ഷേപ ഓപ്ഷനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന നിക്ഷേപ മാർഗമാണ് സ്ഥിര നിക്ഷേപങ്ങൾ അഥവാ ഫിക്സഡ് ഡിപ്പോസിറ്റുകൾ. ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗമാണെങ്കിലും പലരെയും എഫ്ഡികളിൽ നിന്ന് പിന്തിരിപ്പിക്കുന്നത് കുറഞ്ഞു വരുന്ന പലിശ നിരക്കാണ്. എന്നാൽ ഫിക്സഡ് ഡിപ്പോസിറ്റിന് 8.95 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്ന ചില ബാങ്ക് ഇതര സ്ഥാപനങ്ങളുമുണ്ട്.
ബജാജ് ഫിനാൻസ്
ഇന്ത്യയിലെ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ പ്രധാനപ്പെട്ട ഒന്നാണ് ബജാജ് ഫിനാൻസ്. 8.95% വരെയാണ് ബജാജ് ഫിനാൻസ് ഉപഭോക്താക്കൾക്ക് എഫ്ഡിയ്ക്ക് വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക്. ഉയർന്ന പലിശ നിരക്കും മൂലധനത്തിന് സുരക്ഷിതത്വവും ഉള്ളതിനാൽ ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റ് പോലുള്ള നിക്ഷേപ ഓപ്ഷനുകൾ ഇപ്പോൾ കൂടുതൽ ജനപ്രിയമാവുകയാണ്.
നികുതി ഇളവ്
5 ലക്ഷം രൂപ വരെയുള്ള നികുതി വരുമാനത്തിന് ഇളവ് ലഭിക്കുമെന്നാണ് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ ബാങ്കുകളേക്കാൾ ലാഭകരമായ സ്മോൾ ഫിനാൻസ് ബാങ്കുകളിൽ പണം നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാവുന്നതാണ്. എന്നാൽ കൂടുതൽ വരുമാനം നേടുന്നവരിൽ നിന്ന് ഉയർന്ന നികുതി ഈടാക്കുന്നതിനും ബജറ്റിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. 2 മുതൽ 5 കോടി രൂപ സമ്പാദിക്കുന്നവർക്ക് 3% ഉയർന്ന സർചാർജ് നൽകേണ്ടി വരും, 5 കോടിയിൽ കൂടുതൽ സമ്പാദിക്കുന്നവർക്ക് 7% ആണ് അധിക സർചാർജ് നൽകേണ്ടി വരിക.
സ്മോൾ സേവിംഗ്സ് പദ്ധതികളുടെ പലിശ നിരക്ക്
ജനപ്രിയ സേവിംഗ്സ് സ്കീമുകളായ പിപിഎഫ്, എൻഎസ്‌സി എന്നിവ നൽകുന്ന പലിശനിരക്ക് ജൂലൈ - സെപ്റ്റംബർ പാദത്തിൽ റിസർവ് ബാങ്ക് കുറച്ചിരുന്നു. ഈ രണ്ട് നിക്ഷേപങ്ങൾക്കും 8 ശതമാനത്തിന് പകരം 7.9 ശതമാനം പലിശയാണ് സെപ്റ്റംബർ വരെ ലഭിക്കുക 8.5 ശതമാനം പലിശ ലഭിച്ചിരുന്ന സുകന്യ സമൃദ്ധി യോജനയ്ക്ക് 8.4 ശതമാനമാകും പലിശ. അതുപോലെ തന്നെ സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീമിന്റെ പലിശ 8.7 ശതമാനത്തിൽ നിന്ന് 8.6 ശതമാനമായും കുറഞ്ഞിട്ടുണ്ട്. എന്നാൽ ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റ് പുതിയ ഉപഭോക്താക്കൾക്ക് 8.6 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്, മുതിർന്ന പൗരന്മാർക്ക് 8.95 ശതമാനം വരെ പലിശ ലഭിക്കും.
റിപ്പോ നിരക്കും നിക്ഷേപവും
2019 ൽ റിസർവ് ബാങ്ക് റിപ്പോ നിരക്ക് മൂന്നു തവണ കുറച്ചു. മൊത്തം 75 ബേസിസ് പോയിൻറുകളുടെ കുറവാണ് വരുത്തിയിരിക്കുന്നത്. ഭാവിയിൽ നിരക്ക് വീണ്ടും കുറയാൻ സാധ്യതയുണ്ടെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. എന്നാൽ റിപ്പോ നിരക്ക് നിങ്ങളുടെ നിക്ഷേപത്തെ എങ്ങനെ ബാധിക്കുമെന്ന് നോക്കാം. റിപ്പോ നിരക്ക് കുറയുന്നതിനൊപ്പം ബാങ്കുകൾ ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്കും കുറയ്ക്കും. റിപ്പോ നിരക്ക് ഇനിയും കുറയ്ക്കുന്നതിന് മുമ്പ്, ബജാജ് ഫിനാൻസ് ഫിക്സഡ് ഡിപ്പോസിറ്റിന് വാഗ്ദാനം ചെയ്യുന്ന ഉയർന്ന പലിശനിരക്കിൽ പണം നിക്ഷേപിക്കുന്നതാകും ഉപഭോക്താക്കൾക്ക് നേട്ടമുണ്ടാക്കുക.
എൻആർഐ നിക്ഷേപം
ഇന്ത്യൻ വിപണിയിൽ കൂടുതൽ എൻആർഐ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്, എൻആർഐ പോർട്ട്‌ഫോളിയോ നിക്ഷേപ പദ്ധതി റൂട്ട് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപ റൂട്ടുമായി സംയോജിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എൻആർഐകൾക്ക് ഇന്ത്യൻ ഇക്വിറ്റികളിൽ നിക്ഷേപം എളുപ്പമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിനൊപ്പം എൻആർഐകൾക്കായി പോർട്ട്‌ഫോളിയോയിൽ ഉൾപ്പെടുത്താൻ പറ്റിയ മികച്ച നിക്ഷേപങ്ങളിലൊന്നാണ് ബജാജ് ഫിനാൻസ് ഫിക്സഡ് ഡെപ്പോസിറ്റ്. 25,000 രൂപ വരെ നിക്ഷേപിച്ചാൽ 8.95% പലിശ ബജാജ് ഫിനാൻസ് വാഗ്ദാനം ചെയ്യുന്നു.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications