12 വർഷം കൊണ്ട് 37 ലക്ഷം നേടാം; സുരക്ഷിതമായി കാശുണ്ടാക്കാൻ ഈ വഴിയാണ് നല്ലത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സാമ്പത്തിക ലക്ഷ്യങ്ങൾ ഇല്ലാത്തവർ വളരെ ചുരുക്കമാണ്. സ്വന്തമായൊരു വീട്, മക്കളുടെ വിദ്യാഭ്യാസം, വിവാഹം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്കായി ഇപ്പോൾ മുതൽ സമ്പാദ്യം ആരംഭിക്കാം. നിങ്ങളുടെ മുന്നിൽ ഈ ലക്ഷ്യങ്ങൾ നേടാൻ 12 വർഷമെങ്കിലും സമയമുണ്ടെങ്കിൽ മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളാണ് ഏറ്റവും ബെസ്റ്റ്. 12 വർഷം കൊണ്ട് 37 ലക്ഷം രൂപ സമ്പാദിക്കുന്നത് എങ്ങനെയെന്ന് പരിശോധിക്കാം.

മികച്ച മ്യൂച്വൽ ഫണ്ടുകൾ

മികച്ച മ്യൂച്വൽ ഫണ്ടുകൾ

നിങ്ങൾക്ക് 10 വർഷത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ താത്പര്യമുണ്ടെങ്കിൽ വിവിധ മ്യൂച്വൽ ഫണ്ടുകളിൽ സിപ് വഴി നിക്ഷേപം നടത്താം. താഴെ പറയുന്നവയാണ് ദീർഘകാല നിക്ഷേപങ്ങൾക്ക് അനുയോ​ജ്യമായ ചില മ്യൂച്വൽ ഫണ്ട് സ്കീമുകൾ.

  • മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട്
  • മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട്
  • മോട്ടിലാൽ ഓസ്വാൾ മൾട്ടികാപ്പ് 35 ഫണ്ട്
  • എൽ ആൻഡ് ടി എമർജിംഗ് ബിസിനസ് ഫണ്ട്
  • ആദിത്യ ബിർള സൺ ലൈഫ് പ്യുവർ വാല്യൂ ഫണ്ട്
  • നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

    നിക്ഷേപം നടത്തേണ്ടത് എങ്ങനെ?

    11,500 രൂപ മാസം നിക്ഷേപിക്കാൻ താത്പര്യമുള്ളവർക്ക് താഴെ പറയുന്ന രീതിയിൽ നിക്ഷേപം നടത്താവുന്നത്.

    • മിറേ അസറ്റ് ലാർജ് ക്യാപ് ഫണ്ട് - 2000 രൂപ
    • മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട് - 3,500 രൂപ
    • മോട്ടിലാൽ ഓസ്വാൾ മൾട്ടികാപ്പ് 35 ഫണ്ട് - 2,000 രൂപ
    • എൽ ആൻഡ് ടി എമർജിംഗ് ബിസിനസ് ഫണ്ട് - 2,000 രൂപ
    • ആദിത്യ ബിർള സൺ ലൈഫ് പ്യുവർ വാല്യൂ ഫണ്ട് - 2000 രൂപ
    • ഈ രീതിയിൽ 12 വർഷത്തേക്ക് നിക്ഷേപം നടത്തിയാൽ 12 ശതമാനം റിട്ടേൺ ലഭിച്ചാൽ 37.17 ലക്ഷം രൂപ നിങ്ങൾക്ക് നേടാൻ കഴിയും.
      റിട്ടയർമെന്റ് കോർപ്പസ്

      റിട്ടയർമെന്റ് കോർപ്പസ്

      നിങ്ങൾക്ക് ഒരു റിട്ടയർമെന്റ് കോർപ്പസ് സൃഷ്ടിക്കുകയാണ് ലക്ഷ്യമെങ്കിൽ ആദ്യം ഒരു മിഡ് ക്യാപ് ഫണ്ടിൽ നിക്ഷേപിക്കുന്നതാണ് നല്ലത്. നാലോ അഞ്ചോ വർഷത്തിനുശേഷം നിങ്ങളുടെ സ്കീമിന്റെ പ്രകടനം അവലോകനം ചെയ്ത് തുടർന്നുള്ള നിക്ഷേപം തിരഞ്ഞെടുക്കുകയോ സമാനമായ മറ്റൊരു ഉപവിഭാഗം തിരഞ്ഞെടുക്കുകയോ ചെയ്യാം.

      വിദേശയാത്രയ്ക്ക് പണം കണ്ടെത്താം

      വിദേശയാത്രയ്ക്ക് പണം കണ്ടെത്താം

      മാസം ഒരു നിശ്ചത തുക മാറ്റി വച്ച് നിങ്ങൾക്ക് വിദേശ യാത്രകളും മറ്റും പ്ലാൻ ചെയ്യാവുന്നതാണ്. ഇതിനായി മൾട്ടി ക്യാപ് ഫണ്ടിൽ നിക്ഷേപം നടത്തുന്നതാണ് നല്ലത്. ആറ് വർഷത്തിന് ശേഷമാണ് നിങ്ങൾ ഒരു വിദേശ യാത്രയ്ക്ക് പോകാൻ ആഗ്രഹിക്കുന്നതെങ്കിൽ, ഈ ഫണ്ടിൽ നിന്ന് നാലോ അഞ്ചോ വർഷത്തിന് ശേഷം നിങ്ങൾ ഒരു ഡെറ്റ് ഫണ്ടിലേക്ക് പണം മാറ്റേണ്ടി വന്നേക്കാം. എന്നിരുന്നാലും മ്യൂച്വൽ ഫണ്ട് നിക്ഷേപം നിങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കാൻ നിങ്ങളെ സഹായിക്കും.

malayalam.goodreturns.in

English summary

Best Mutual Funds For 12 Years Period

Let's take a look at how to earn Rs 37 lakh in 12 years.
Story first published: Wednesday, July 3, 2019, 11:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X