സർക്കാരിന് കീഴിലുള്ള പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുറഞ്ഞ വരുമാനക്കാർക്കിടയിലെ മികച്ച നിക്ഷേപ പദ്ധതികളിലൊന്നാണ്. ഇന്ത്യാ പോസ്റ്റ് നിയമങ്ങൾ അനുസരിച്ച്, പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് ക്യാഷ് ഉപയോഗിച്ച് മാത്രമേ തുറക്കാനാകൂ. ചെക്ക് ഫെസിലിറ്റി ഇല്ലാത്ത അക്കൗണ്ടിനായി ഉടമകൾ കുറഞ്ഞത് 50 രൂപ എങ്കിലുമായിരുന്നു മിനിമം ബാലൻസ് നിലനിർത്തേണ്ടത്. എന്നാൽ ഈ നിയമത്തിൽ ചില ഇളവുകൾ വരുത്തിയിരിക്കുകയാണ് പോസ്റ്റ് ഓഫീസ്
മിനിമം ബാലൻസ് 20
ആളുകൾക്ക് കുറഞ്ഞത് 20 രൂപ നിക്ഷേപിച്ചും ഇനി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ കഴിയും. നിക്ഷേപത്തിന് സാധാരണ അക്കൗണ്ട് ഉടമകൾക്കും ജോയിന്റ് അക്കൗണ്ട് ഉടമകൾക്കും 4 ശതമാനം പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. സേവിംഗ്സ് അക്കൗണ്ടിൽ ചെക്ക് സൗകര്യം ലഭിക്കാൻ ആഗ്രഹിക്കുന്നവർ സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ തന്നെ 500 രൂപ നിക്ഷേപിക്കുകയും 500 രൂപ മിനിമം അക്കൗണ്ടിൽ മെയിന്റെയിൽ ചെയ്യുകയും വേണം.
എടിഎം സേവനം
പോസ്റ്റ് ഓഫീസിലുള്ള നിലവിലുള്ള സേവിംഗ്സ് അക്കൗണ്ടിലും ചെക്ക് സൗകര്യം എടുക്കാം. നിക്ഷേപങ്ങളും പിൻവലിക്കലുകളും ഇലക്ട്രോണിക് മോഡിലൂടെയും ചെയ്യാം. എല്ലാ സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്കും എടിഎം വഴി നിക്ഷേപവും പിൻവലിക്കലുകളും നടത്താനുള്ള സൗകര്യവും ഇന്ത്യ പോസ്റ്റ് നൽകുന്നുണ്ട്. ഒരാളുടെ മാത്രം പേരിലുള്ള ഇന്ത്യ പോസ്റ്റ് സേവിംഗ്സ് അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായും ജോയിൻറ് അക്കൗണ്ട് സിംഗിൾ ഉടമസ്ഥതയിലുള്ള സേവിംഗ്സ് അക്കൗണ്ട് ആക്കി മാറ്റാനുനുള്ള സൗകര്യമുണ്ട്.
മൈനർ അക്കൗണ്ട്
ജോയിന്റ് സേവിംഗ്സ് അക്കൗണ്ട് ഒരു സമയം രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ച് തുടങ്ങാവുന്ന അക്കൗണ്ടാണ്. പ്രായപൂർത്തിയാകാത്ത 10 വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഇന്ത്യ പോസ്റ്റിൽ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാനും പ്രവർത്തിപ്പിക്കാനും അനുമതിയുണ്ട്. അതേസമയം, മാതാപിതാക്കൾക്കോ രക്ഷാകർത്താക്കൾക്കോ 10 വയസ്സിൽ കുറവുള്ള കുട്ടികളുടെ പേരിൽ സേവിംഗ്സ് അക്കൗണ്ട് തുറക്കാവുന്നതാണ്. പ്രായപൂർത്തിയായ ശേഷം കുട്ടികളുടെ സ്വന്തം പേരിലേയ്ക്ക് അക്കൗണ്ട് മാറ്റുകയും ചെയ്യാം.
നോമിനേഷൻ സൗകര്യം
അക്കൗണ്ട് തുറക്കുന്ന സമയത്തും അക്കൗണ്ട് തുറന്നതിനു ശേഷവും നോമിനേഷൻ സൗകര്യം ലഭ്യമാണ്. ഇന്ത്യ പോസ്റ്റ് ഒരു പോസ്റ്റോഫീസിൽ ഒരു സേവിംഗ്സ് അക്കൗണ്ട് മാത്രമേ അനുവദിക്കൂ. എന്നാൽ, സേവിംഗ്സ് അക്കൗണ്ട് ഒരു പോസ്റ്റോഫീസിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ കഴിയും. സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് ലഭിക്കുന്ന പലിശ പ്രതിവർഷം 10,000 രൂപ വരെ നികുതി രഹിതമാണെന്നും ഇന്ത്യ പോസ്റ്റ് വ്യക്തമാക്കുന്നു.
അക്കൗണ്ട് സജീവമാക്കാൻ
സേവിംഗ്സ് അക്കൗണ്ട് സജീവമായി നിലനിർത്തുന്നതിന് ഒരു അക്കൗണ്ട് ഉടമ മൂന്ന് സാമ്പത്തിക വർഷത്തിനിടയ്ക്ക് കുറഞ്ഞത് ഒരു ഇടപാട് അല്ലെങ്കിൽ ഒരു പിൻവലിക്കലെങ്കിലും നടത്തേണ്ടതുണ്ട്. പോസ്റ്റ് ഓഫീസിൽ പോകാതെ തന്നെ വീട്ടിലിരുന്ന് ഇന്റർനെറ്റ് ബാങ്കിംഗ് വഴിയും നിക്ഷേപം നടത്താം. ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൌണ്ടിലേക്ക് ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്യാനും സാധിക്കും.
malayalam.goodreturns.in
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!



Click it and Unblock the Notifications