പോസ്റ്റ് ഓഫീസ് നിക്ഷേപം അത്ര നിസാരമല്ല, പരമാവധി നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടത് എന്ത്?

തപാൽ വകുപ്പ് വാഗ്ദാനം ചെയ്യുന്ന പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി മികച്ച ഒരു നിക്ഷേപ മാർ​ഗമാണ്. സുരക്ഷിതത്വമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത. പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതിയെക്കുറിച്ച് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും എങ്ങനെ നിക്ഷേപം നടത്തിയാൽ കൂടുതൽ നേട്ടമുണ്ടാക്കാം എന്നും നോക്കാം.

നിക്ഷേപം അനുയോ​ജ്യമായത് ആർക്ക്?

നിക്ഷേപം അനുയോ​ജ്യമായത് ആർക്ക്?

പോസ്റ്റ് ഓഫീസ് മാസ വരുമാന പദ്ധതി നിക്ഷേപകരെ അഞ്ച് വർഷത്തേക്ക് ഒരു നിശ്ചിത തുക നീക്കിവെക്കാനും അവർക്ക് സ്ഥിര വരുമാനം നേടാനും പ്രാപ്തരാക്കുന്നു. വിരമിച്ച ആളുകൾക്കോ ​​ബദൽ വരുമാന മാർഗ്ഗം തേടുന്ന വ്യക്തികൾക്കോ ആണ് ​​ഈ സ്കീം ഏറ്റവും അനുയോജ്യം. ഈ സ്കീമിന്റെ പലിശ നിരക്ക് നിശ്ചയിക്കുന്നത് സർക്കാരാണ്. വിവിധ കാലാവധിയുള്ള സർക്കാർ ബോണ്ടുകളിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചാണ് ഓരോ പാദത്തിലും പലിശ നിരക്കുകൾ നിശ്ചയിക്കുന്നത്.

പലിശ നിരക്ക്

പലിശ നിരക്ക്

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ പലിശ നിരക്ക് വാർഷിക അടിസ്ഥാനത്തിലാണ് കണക്കാക്കുന്നത്. നിലവിലെ, അതായത് 2019 ജൂലൈ-സെപ്റ്റംബർ പാദത്തിൽ നിക്ഷേപങ്ങൾക്ക് 7.6% പലിശനിരക്കാണ് ലഭിക്കുക. നിങ്ങൾ രണ്ട് ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കിൽ, നിങ്ങൾക്ക് പ്രതിമാസം 1,267 രൂപ പലിശ ലഭിക്കും. റിട്ടേൺ സുരക്ഷിതമായത് കൊണ്ട് തന്നെ ‌ഈ പദ്ധതി ഗ്രാമീണ, നഗര പ്രദേശങ്ങളിൽ ഒരുപോലെ ജനപ്രിയമാണ്. പദ്ധതി വഴി കൂടുതൽ നേട്ടമുണ്ടാക്കാൻ ചില വഴികൾ ഇതാ.

നിക്ഷേപ തുക

നിക്ഷേപ തുക

ഒരു വ്യക്തിക്ക് 4.5 ലക്ഷം രൂപ വരെയാണ് ഈ പദ്ധതി പ്രകാരം നിക്ഷേപം നടത്താനാകുക. എന്നാൽ ജോയിന്റ് അക്കൗണ്ടിൽ നിക്ഷേപ തുക 9 ലക്ഷം രൂപ വരെയാകാം. എന്നാൽ ഓരോ ഉടമയ്ക്കും തുല്യ വിഹിതം ഉണ്ടായിരിക്കണം എന്നുമാത്രം. ഓരോ വ്യക്തിഗത ഷെയറിനും പരമാവധി പരിധി 4.5 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരിക്കുന്നു. രണ്ടോ മൂന്നോ പേർക്ക് ഒരുമിച്ച് ജോയിന്റ് അക്കൗണ്ട് തുറക്കാവുന്നതാണ്.

പ്രതിമാസ പലിശ എങ്ങനെ പിൻവലിക്കാം?

പ്രതിമാസ പലിശ എങ്ങനെ പിൻവലിക്കാം?

മന്ത്ലി ഇൻകം സ്കീം അനുസരിച്ച് അക്കൗണ്ടിൽ നിന്ന് നേടിയ പലിശ ഓട്ടോ ക്രെഡിറ്റ് വഴി നിങ്ങളുടെ പോസ്റ്റ് സേവിംഗ്സ് അക്കൗണ്ടിലേക്ക് പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ അല്ലെങ്കിൽ ഇസി‌എസ് വഴി ലഭിക്കും. രണ്ട് അക്കൗണ്ടുകളും വ്യത്യസ്ത പോസ്റ്റ് ഓഫീസുകളിലാണെങ്കിലും പലിശ നിരക്ക് സേവിം​ഗ്സ് അക്കൗണ്ടിൽ ലഭിക്കും.

വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം?

വരുമാനം എങ്ങനെ വർദ്ധിപ്പിക്കാം?

മന്ത്ലി ഇൻകം സ്കീം വഴി ലഭിക്കുന്ന പ്രതിമാസ പലിശ ഉപയോഗിച്ച് നിങ്ങൾക്ക് മറ്റൊരു റിക്കറിം​ഗ് ഡിപ്പോസിറ്റ് തുടങ്ങാവുന്നതാണ്. ഇതുവഴി മൊത്തത്തിലുള്ള വരുമാനം പരമാവധി വർദ്ധിപ്പിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങൾ 4 ലക്ഷം രൂപയ്ക്ക് ഒരു എം‌ഐ‌എസ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ, പ്രതിമാസ പലിശ 2,533 രൂപ ലഭിക്കും (നിലവിലെ പലിശനിരക്കായ 7.6% അടിസ്ഥാനമാക്കി). ഈ തുക എല്ലാ മാസവും ഒരു പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റിൽ നിക്ഷേപിക്കുക, അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ 1,83,171 രൂപ ലഭിക്കും. അപ്പോൾ നിങ്ങൾ നിങ്ങൾക്ക് എം‌ഐ‌എസ് അക്കൗണ്ടിൽ നിക്ഷേപിച്ച 4 ലക്ഷം രൂപയ്ക്കൊപ്പം 1,83,171 രൂപ കൂടി ലഭിക്കും.

കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കൽ

കാലാവധി പൂർത്തിയാകുന്നതിന് മുമ്പുള്ള പിൻവലിക്കൽ

നിക്ഷേപം കാലാവധി പൂർത്തിയാകുന്നതിന് മുമ്പും പിൻവലിക്കാം. എന്നാൽ ഒരു വർഷം പൂർത്തിയാക്കിയ ശേഷ മാത്രം തുക പിൻവലിക്കാൻ സാധിക്കൂ. ഒരു വർഷത്തിന് ശേഷം മൂന്ന് വർഷത്തിന് മുമ്പായി നിങ്ങൾ നിങ്ങളുടെ MIS അക്കൗണ്ട് പിൻവലിക്കുകയാണെങ്കിൽ, നിക്ഷേപ തുകയുടെ 2% കുറയ്ക്കും. മൂന്ന് വർഷത്തിന് ശേഷമാണ് പിൻവലിക്കുന്നതെങ്കിൽ ഡിപ്പോസിറ്റിന്റെ 1% പിഴയായി ഈടാക്കും.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X