പതിവ് ഓഫീസ് ജോലികളിൽ അസംതൃപ്തി തോന്നുകയും ചെയ്യുന്ന ജോലിയിൽ സന്തോഷം കണ്ടെത്താനാകാതെയും വരുമ്പോഴാണ് പലരും ജോലി ഉപേക്ഷിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ ആ തീരുമാനതത്തിലേയ്ക്ക് എത്തിച്ചേരുക എന്നത് കടുത്ത മാനസിക സമ്മർദ്ദം നൽകുന്ന കാര്യവുമാണ്. എങ്കിൽപ്പോലും ജോലിയിൽ അസംത്യപ്തി തോന്നി തുടങ്ങിയാൽ പുതിയ മേഖലകളെക്കുറിച്ച് ചിന്തിക്കുന്നതും അതിനായി സമയം ചെലവഴിച്ച് മികച്ച ജോലി കണ്ടെത്തുന്നതുമാണ് പ്രധാനം. നിങ്ങളുടെ അടുത്ത കരിയർ നീക്കത്തെക്കുറിച്ച് ചിന്തിക്കുന്നതിന് മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് ഗുണകരമായേക്കും.
സമയപരിധി വേണ്ട
നിലവിലെ ജോലി ഉപേക്ഷിച്ച് നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട മറ്റൊരു ജോലി കണ്ടെത്തുന്നതിന് മുൻകൂട്ടി സമയപരിധി നിശ്ചയിക്കേണ്ട. കാരണം ഇനി നിങ്ങൾ തിരഞ്ഞെടുക്കേണ്ടത് ആദ്യത്തേതിനേക്കാൾ മികച്ചതും നിങ്ങൾക്കും സന്തോഷം നൽകുന്നതുമായ ഒരു കരിയറായിരിക്കണം. അതുകൊണ്ട് തന്നെ തിടുക്കത്തിൽ മറ്റൊരു ജോലിയിൽ പ്രവേശിച്ച് സേഫായി എന്നു കരുതേണ്ട ആവശ്യമില്ല.
ഇടവേള എടുക്കാം
തിരക്കുപിടിച്ച ജോലിയിൽ നിന്ന് ആശ്വാസം കണ്ടെത്താനാണ് നിങ്ങൾ ജോലി ഉപേക്ഷിച്ചതെങ്കിൽ ഒരു ഇടവേള എടുക്കുന്നതാണ് ഏറ്റവും നല്ലത്. ആ ഇടവേളയ്ക്ക് ശേഷം പുതുതായി ജോലി തിരയാൻ ആരംഭിക്കാം. സ്വന്തം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സമയം ഉപയോഗപ്പെടുത്താവുന്നതാണ്. അതായത് കൂടുതൽ വായന, പുതിയ ആളുകളെ കണ്ടുമുട്ടൽ അല്ലെങ്കിൽ പുതിയ പ്രോജക്റ്റുകളെക്കുറിച്ചുള്ള പഠനം ഇവയൊക്കെ പുതിയ ജോലി കണ്ടെത്തുന്നതിനും ജോലി ചെയ്യുന്നതിനും നിങ്ങളെ സഹായിക്കും.
സംരംഭകരാകാം
ഒരാളുടെയോ ഒരു കൂട്ടം ആളുകളുടെയോ കീഴിൽ ജോലി ചെയ്ത് മടുത്തിട്ടാണ് നിങ്ങൾ ജോലി ഉപേക്ഷിച്ചതെങ്കിൽ സ്വന്തമായ ഒരു സംരംഭത്തെക്കുറിച്ചും നിങ്ങൾക്ക് ആലോചിക്കാവുന്നതാണ്. ജോലിയുടെ തിരക്കുകളിൽ നിന്ന് വിട്ട് നിൽക്കുന്നതോടെ പുതിയ ആളുകളെ പരിചയപ്പെടാനും കണ്ടുമുട്ടാനുമൊക്കെ കൂടുതൽ അവസരങ്ങൾ നിങ്ങൾക്ക് ലഭിച്ചേക്കാം. പുതിയ ആശയങ്ങൾ നേടാൻ ഇത് നിങ്ങളെ സഹായിക്കും.
പുതിയ മേഖല കണ്ടെത്താം
ഓരേ ജോലി വർഷങ്ങളായി ചെയ്ത് ബോറടിച്ച് ആണ് നിങ്ങൾ ജോലി ഉപേക്ഷിച്ചതെങ്കിൽ പുതിയ മേഖല കണ്ടെത്തുന്നതാണ് കൂടുതൽ നല്ലത്. ഇത് നിങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെ ആയിരിക്കും. കൂടാതെ പുതിയ മേഖലയിലെ വിജയിച്ചുകൊണ്ടിരിക്കുന്ന ആളുകളിൽ നിന്ന് നിങ്ങൾക്ക് ഉപദേശവും തേടാവുന്നതാണ്. ഒരു പുതിയ മേഖല ആയതു കൊണ്ട് തന്നെ പുതിയ തൊഴിലുടമ അല്ലെങ്കിൽ കമ്പനിയ്ക്ക് നിങ്ങൾക്ക് എങ്ങനെ മികച്ച സംഭാവന നൽകാമെന്ന് ചിന്തിക്കുക.
ലക്ഷ്യബോധം
നിങ്ങളുടെ അടുത്ത കരിയറിനെക്കുറിച്ച് നിങ്ങൾക്ക് യാതൊരു ധാരണയുമില്ലെങ്കിൽ ജോലിയ്ക്ക് ആവശ്യമായ അടിസ്ഥാന യോഗ്യതയെക്കുറിച്ച് ആലോചിക്കുക. അതായത് ഒരു സോഫ്റ്റ്വെയർ ഡെവലപ്പർക്ക് തീർച്ചയായും അറിയേണ്ട കാര്യം കോഡിംഗ്, ടീം മാനേജുമെന്റ്, പുതിയ സാങ്കേതിക പരിജ്ഞാനം എന്നിവയാണ്. ഇതുപോലെ മിക്ക ജോലികൾക്കും ഒരു അടിസ്ഥാന സ്കിൽ എങ്കിലും ആവശ്യമാണ്. അതുകൊണ്ട് നിങ്ങൾ നേടാൻ ആഗ്രഹിക്കുന്ന ജോലിയ്ക്ക് ആവശ്യമായ അടിസ്ഥാ കഴിവ് ആദ്യം നേടിയെടുക്കാൻ ശ്രമിക്കുക.
വിലയിരുത്തലുകൾ
ഒരു മോശം ബോസ് കാരണം ആണ് നിങ്ങൾ ജോലി ഉപേക്ഷിച്ചതെങ്കിൽ, പുതിയ ജോലിയ്ക്ക് കയറുന്നതിന് മുമ്പ് തന്നെ പുതിയ ബോസിനെക്കുറിച്ചും സഹപ്രവർത്തകരെ കുറിച്ച് ഒരു ഗവേഷണം നടത്തുന്നത് നന്നായിരിക്കും. ഇതുവഴി നിങ്ങൾക്ക് ജോലി ചെയ്യാനുള്ള മികച്ച അന്തരീക്ഷം ഉറപ്പുവരുത്താം.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
