വിസ, മാസ്റ്റര്‍ കാര്‍ഡുകള്‍ക്ക് പകരം റുപേ കാര്‍ഡ് തിരഞ്ഞെടുത്താല്‍ — ഗുണങ്ങള്‍ ഇങ്ങനെ
റുപേ കാര്‍ഡ്. ആഗോള ഭീമന്മാരായ മാസ്റ്റര്‍-വിസ കാര്‍ഡുകള്‍ക്ക് ബദലായി ഇന്ത്യ സ്വന്തമായി ആവിഷ്കരിച്ച പെയ്മെന്റ് കാര്‍ഡ് സംവിധാനം. 2012 -ല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷനാണ് റുപേ കാര്‍ഡ് ആദ്യമായി അവതരിപ്പിച്ചത്.
ഏഴു വര്‍ഷം പിന്നിടുമ്പോള്‍ വിസ, മാസ്റ്റര്‍ കാര്‍ഡുകളുടെ അപ്രമാദിത്വം ചോദ്യം ചെയ്ത് റുപേ കാര്‍ഡ് രാജ്യത്ത് പ്രചാരം നേടിക്കഴിഞ്ഞു. ഈ അവസരത്തില്‍ റുപേ കാര്‍ഡിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം.
- റുപേ കാര്‍ഡ് ഉപയോഗിച്ചുള്ള പണമിടപാടുകള്‍ക്ക് മാസ്റ്റര്‍-വിസ ഡെബിറ്റ് കാര്‍ഡുകളെ അപേക്ഷിച്ച് നിരക്ക് ഏറെ കുറവാണ്. പണമിടപാടുമായി ബന്ധപ്പെട്ട നടപടികള്‍ മുഴുവന്‍ ഇന്ത്യയില്‍ വെച്ച് നടക്കുന്നതിനാല്‍ റുപേ കാര്‍ഡുകള്‍ക്ക് ട്രാന്സാക്ഷന് നിരക്ക് കുറയുന്നു.
- വിസ-മാസ്റ്റര്‍ കാര്‍ഡുകളെ അപേക്ഷിച്ച് റുപേ കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് എളുപ്പം ലഭ്യമാണ്. പരിമിത ബാങ്കിങ് സൗകര്യങ്ങളുള്ള പ്രാദേശിക മേഖലകളിലും റുപേ കാര്‍ഡുകള്‍ക്ക് പ്രചാരമേറെ.
- ഇന്ത്യയുടെ സ്വന്തം പെയ്മെന്റ് കാര്‍ഡായതുകൊണ്ട് റുപേ കാര്‍ഡ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ഇന്ത്യയ്ക്കു വെളിയില്‍ പോകില്ല.
- ഓരോ ഇടപാടു കഴിയുമ്പോഴും റുപേ കാര്‍ഡുടമയുടെ മൊബൈല്‍ നമ്പറിലേക്ക് മുന്നറിയിപ്പ് സന്ദേശമെത്തും.
- സാധാരണ ഡെബിറ്റ് കാര്‍ഡുപോലെ എടിഎം, പിഒഎസ്, ഓണ്‍ലൈന്‍ സെയില്‍സ് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് റുപേ കാര്‍ഡ് ഉപയോഗിക്കാം.
- ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് വിഭാഗത്തില്‍ റുപേ കാര്‍ഡുകള്‍ ലഭ്യമാണ്. ഇതേസമയം, ഇവ ഇന്ത്യയ്ക്ക് പുറത്തു ഉപയോഗിക്കാന്‍ കഴിയില്ല. വിദേശത്തു പോകുന്നവര്‍ക്ക് റുപേ ഗ്ലോബല്‍ കാര്‍ഡ് തിരഞ്ഞെടുക്കാം.
- നിലവില്‍ പതിനായിരത്തില്‍പ്പരം ഇകൊമേഴ്സ് വെബ്സൈറ്റുകളിലും എട്ടു ലക്ഷത്തില്‍പ്പരം പിഒഎസ് മെഷീനുകളിലും റുപേ കാര്‍ഡ് ഉപയോഗിച്ച് ഇടപാടുകള്‍ നടത്താം. 1.8 ലക്ഷത്തില്‍പ്പരം കച്ചവട സ്ഥാപനങ്ങള്‍ റുപേ കാര്‍ഡ് വഴി പണം സ്വീകരിക്കുന്നുണ്ട്. രാജ്യത്തിനകത്ത് വെച്ച് നടപടികള്‍ മുഴുവന്‍ നടക്കുന്നതിനാല്‍ ഇടപാടുകള്‍ അതിവേഗം പൂര്‍ത്തിയാവും. റുപേ കാര്‍ഡ് വഴി ഇടപാട് നടത്തുമ്പോള്‍ തുകയുടെ 0.01 ശതമാനം മാത്രമാണ് കച്ചവടക്കാരന് നല്‍കേണ്ട ട്രാന്സാക്ഷന് നിരക്ക്.
- പൊതു മേഖലാ, സ്വകാര്യ, സഹകരണ ബാങ്കുകളിലും ഇന്ന് റുപേ കാര്‍ഡുകള്‍ ലഭ്യമാണ്. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം റുപേ കാര്‍ഡ് അനുവദിക്കുന്നുണ്ട്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
