റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ കുറവു വരുത്തുന്നതിന് അനുസരിച്ച് ബാങ്കുകൾ നിക്ഷേപ പലിശ നിരക്കുകൾ കുറച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ റിപ്പോ നിരക്കിന് അനുസരിച്ച് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് സമീപ ഭാവിയിൽ കുറയാൻ സാധ്യതയില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. റിസർവ് ബാങ്ക് ഈ വർഷം റിപ്പോ നിരക്ക് 75 ബേസിസ് പോയിൻറുകളാണ് കുറച്ചത്. എന്നാൽ
നടപ്പ് സാമ്പത്തിക വർഷത്തിലെ ജൂലൈ-സെപ്റ്റംബർ പാദത്തിൽ സ്മോൾ സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 10 ബേസിസ് പോയിൻറ് മാത്രമാണ് കുറച്ചിട്ടുള്ളത്.
സർക്കാർ ബോണ്ടുകൾ
കഴിഞ്ഞ മൂന്നു മാസത്തിനിടെ ശരാശരി 7.25 ശതമാനമായിരുന്ന 10 വർഷത്തെ സർക്കാർ ബോണ്ടുകളുടെ വരുമാനം. എന്നാൽ ജൂൺ അവസാനത്തിൽ ഇത് 7 ശതമാനത്തിൽ താഴെയായി. ഇതോടെ നടപ്പ് ത്രൈമാസത്തിൽ ചെറുകിട സേവിംഗ്സ് സ്കീം നിരക്കുകളിൽ (30 മുതൽ 50 ബേസിസ് പോയിന്റുകൾ വരെ) വലിയ ഇടിവ് വിപണി പ്രതീക്ഷിച്ചിരുന്നു. എന്നാൽ സർക്കാർ ചെറുകിട സേവിംഗ്സ് സ്കീമുകളുടെ പലിശ നിരക്ക് 10 ബേസിസ് പോയിന്റ് മാത്രമേ കുറച്ചിട്ടുള്ളൂ.
പലിശ നിരക്ക് നിശ്ചയിക്കുന്നതെങ്ങനെ?
സർക്കാർ ബോണ്ടിന്റെ വരുമാനത്തെ അടിസ്ഥാനമാക്കിയാണ് ഓരോ പാദത്തിലെയും ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കുകൾ നിശ്ചയിക്കുന്നത്. വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് സമാനമായ പക്വതയുള്ള സർക്കാർ ബോണ്ടുകളുടെ വരുമാനത്തേക്കാൾ 25 മുതൽ 100 ബേസിസ് പോയിൻറ് കൂടുതലായിരിക്കണമെന്നാണ് ശ്യാമള ഗോപിനാഥ് പാനലിന്റെ റിപ്പോർട്ട്. ബജറ്റ് പ്രഖ്യാപിച്ചതിന് ശേഷം 10 വർഷത്തെ സർക്കാർ ബോണ്ട് വരുമാനം 20 ബേസിസ് പോയിൻറ് കുറഞ്ഞ് 6.80 ശതമാനത്തിൽ നിന്ന് 6.60 ശതമാനമായി കുറഞ്ഞു.
പലിശ നിരക്ക് കുറയ്ക്കുമോ?
നടപ്പു ത്രൈമാസത്തിൽ പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന്റെ പലിശ നിരക്ക് 7.9 ശതമാനമായാണ് കുറച്ചിരിക്കുന്നത്. എന്നാൽ ഇതിന് മുമ്പുള്ള പിപിഎഫ് നിരക്കുകൾ 8 ശതമാനമായിരുന്നു. വിപണിയിൽ പണലഭ്യത മെച്ചപ്പെടുന്നതുവരെ റിപ്പോ നിരക്ക് കുറയ്ക്കുന്നതിന് അനുസരിച്ച് ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ലെന്നാണ് സാമ്പത്തകി വിദഗ്ധരുടെ വിലയിരുത്തൽ.
ജനങ്ങളെ ആകർഷിക്കാൻ കാരണം
മെച്ചപ്പെട്ട പലിശ നിരക്കും നിക്ഷേപത്തിനുള്ള സുരക്ഷയുമാണ് ചെറുകിട നിക്ഷേപ പദ്ധതികൾ ഇടത്തരക്കാരുടെ പ്രിയപ്പെട്ട നിക്ഷേ പ പദ്ധതിയാകാൻ കാരണം. ചില നിക്ഷേപങ്ങൾക്ക് ആദായ നികുതി ഇളവു ലഭിക്കുന്നതും നിക്ഷേപകരെ ആകർഷിക്കുന്നു. ഈ വർഷവും ചെറുകിട നിക്ഷേപങ്ങൾ മെച്ചപ്പെട്ട വരുമാനമുണ്ടാകുമെന്നു തന്നെയാണു വിലയിരുത്തൽ.
malayalam.goodreturns.in
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications