സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കുമ്പോള്‍ — അറിയണം ഇക്കാര്യങ്ങള്‍
സീറോ ബാലന്‍സ് അക്കൗണ്ട്. സാധാരണ സേവിങ്ങ്സ് അക്കൗണ്ടുകള്‍ പോലെ മിനിമം ബാലന്‍സ് നിലനിര്‍ത്തണമെന്ന നിര്‍ബന്ധം സീറോ ബാലന്‍സ് അക്കൗണ്ടുകള്ക്കില്ല. സാധാരണ അക്കൗണ്ടുകളില്‍ ഒരു നിശ്ചിത തുക സൂക്ഷിച്ചില്ലെങ്കില്‍ ബാങ്കുകള്‍ ഉടമസ്ഥരില്‍ നിന്നും പിഴ ഈടാക്കാറുണ്ട്. എന്നാല്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ഈ ഭീഷണിയില്ല. സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് ജനപ്രിയത കൂടാന്‍ കാരണവുമിതുതന്നെ.
ഈ അവസരത്തില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍ ഇവിടെ പരിശോധിക്കാം.
- ആവശ്യക്കാര്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ തുറന്നുനല്‍കാന്‍ ബാങ്കുകള്‍ ബാധ്യസ്ഥരാണ്. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശമുണ്ട്. സാധാരണ സേവിങ്ങ്സ് അക്കൗണ്ടുകള്‍ക്ക് ലഭിക്കുന്ന പലിശ നിരക്കുതന്നെ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്കും ലഭിക്കും. ബാങ്കിന്റെ ശാഖകളില്‍ നേരിട്ടോ എംടിഎം, ചെക്ക് ബുക്ക് സൗകര്യങ്ങള്‍ ഉപയോഗിച്ചോ അക്കൗണ്ട് ഉടമകള്‍ക്ക് പണം നിക്ഷേപിക്കാം; പിന്‍വലിക്കാം.
- നിലവില്‍ പ്രായവും വരുമാനവും അടിസ്ഥാനപ്പെടുത്തിയാണ് പല ബാങ്കുകളും സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ക്ക് യോഗ്യത നിശ്ചയിക്കുന്നത്. എന്നാല്‍ ഇതു പാടില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്.
- സീറോ ബാലന്‍സ് അക്കൗണ്ടുകളില്‍ പ്രതിമാസം നാലുതവണ മാത്രമേ പണം പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. ഇതേസമയം പണം നിക്ഷേപിക്കുന്നതിന് യാതൊരു പരിധിയും നിശ്ചയിച്ചിട്ടില്ല. നാലുതവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ ഒരു നിശ്ചിത തുക ഇടപാടിനുള്ള നിരക്കായി ബാങ്കുകള്‍ ഈടാക്കും. ബാങ്കുകള്‍ ഈടാക്കുന്ന ഈ നിരക്കില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം.
- സീറോ ബാലന്‍സ് അക്കൗണ്ടിന് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ വരെ മാത്രമാണ് വായ്പ ലഭിക്കുക. പണമിടപാടിനുമുണ്ട് പരിധി. പ്രതിമാസം പതിനായിരം രൂപ വരെ മാത്രമാണ് സീറോ ബാലന്‍സ് അക്കൗണ്ടിലൂടെ പിന്‍വലിക്കാന്‍ കഴിയുക. ഒപ്പം അമ്പതിനായിരം രൂപയില്‍ കൂടുതല്‍ പണം അക്കൗണ്ടില്‍ നിക്ഷേപിക്കാനും സാധ്യമല്ല.
- നിലവിലുള്ള അക്കൗണ്ടിനെ സീറോ ബാലന്‍സ് അക്കൗണ്ടാക്കി മാറ്റാന്‍ വ്യവസ്ഥയില്ല. എന്നാല്‍ സീറോ ബാലന്‍സ് അക്കൗണ്ട് പുതുതായി ആര്‍ക്കും തുടങ്ങാം. ഒരു വ്യക്തിക്ക് ഒരു ബാങ്കില്‍ ഒരു തവണ മാത്രമേ സീറോ ബാലന്‍സ് അക്കൗണ്ട് തുറക്കാന്‍ അനുവാദമുള്ളൂ.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
