കാശ് ബാങ്കിൽ നിക്ഷേപിച്ചിട്ട് ഇനി എന്ത് കാര്യം? 5 വർഷം കൊണ്ട് നേട്ടമുണ്ടാക്കാൻ ഈ വഴിയാണ് ബെസ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റിസർവ് ബാങ്ക് ഈ വർഷം ഇതുവരെ ബെഞ്ച്മാർക്ക് വായ്പാ നിരക്ക് 1.1 ശതമാനം കുറച്ചതോടെ പല പൊതുമേഖല, സ്വകാര്യ ബാങ്കുകളും എഫ്‍ഡി പലിശ നിരക്കും കുത്തനെ കുറച്ചു. ഈ സാഹചര്യത്തിൽ, ഉയർന്ന സ്ഥിര വരുമാനം പ്രതീക്ഷിക്കുന്ന നിക്ഷേപകർക്ക് അവരുടെ പണം AAA- റേറ്റുചെയ്ത കോർപ്പറേറ്റ് എഫ്‍ഡികളിൽ നിക്ഷേപിക്കുന്നതാണ് കൂടുതൽ ലാഭകരം. അഞ്ച് വർഷത്തെ കാലാവധിക്ക് കോർപ്പറേറ്റ് എഫ്ഡികൾ 9.25% വരെ പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

 

മികച്ച കോർപ്പറേറ്റ് എഫ്ഡികൾ

മികച്ച കോർപ്പറേറ്റ് എഫ്ഡികൾ

ബജാജ് ഫിനാൻസ്, പി‌എൻ‌ബി ഹൗസിംഗ് ഫിനാൻസ്, ശ്രീറാം ട്രാൻ‌സ്‌പോർട്ട് ഫിനാൻസ് എന്നിവയാണ് ഏറ്റവും മികച്ച കോർപ്പറേറ്റ് എഫ്ഡി ഓപ്ഷനുകൾ. ഇവരുടെ നിക്ഷേപ പലിശ നിരക്ക് ഇതുവരെ കുറച്ചിട്ടില്ല. ഉയർന്ന റേറ്റിംഗും ഇതുവരെ നിരക്ക് കുറയ്ക്കാത്തതുമായ കോർപ്പറേറ്റ് എഫ്ഡികളിൽ ഇപ്പോൾ തന്നെ നിക്ഷേപം നടത്തുന്നതാണ് നല്ലത്.

ബാങ്ക് എഫ്ഡിയും കോര്‍പ്പറേറ്റ് എഫ്ഡിയും തമ്മിലുള്ള വ്യത്യാസമെന്ത്?

പലിശ നിരക്കുകൾ

പലിശ നിരക്കുകൾ

AAA- റേറ്റിംഗുള്ള ബജാജ് ഫിനാൻസ് ഇപ്പോൾ 5 വർഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 8.6% പലിശനിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ സെപ്റ്റംബർ 1 മുതൽ പലിശ നിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. അതുകൊണ്ട് ഉടൻ തന്നെ നിക്ഷേപം നടത്തുന്നതാണ് നല്ലത്. പി‌എൻ‌ബി ഹൗസിംഗ് ഫിനാൻസ് 8.45% പലിശയാണ് അഞ്ച് വർഷത്തെ നിക്ഷേപത്തിന് വാഗ്ദാനം ചെയ്യുന്നത്. ശ്രീറാം ട്രാൻസ്പോർട്ട് ഫിനാൻസ് 9.25% വരെ പലിശ നൽകും.

കാലാവധി

കാലാവധി

കോർപ്പറേറ്റ് നിക്ഷേപങ്ങൾ 1,3,5 വർഷത്തെ കാലാവധികളിൽ ലഭ്യമാണ്. പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക, വാർഷിക അടിസ്ഥാനത്തിൽ പലിശ സ്വീകരിക്കുന്നതിനുള്ള ഓപ്ഷനുകളും ഇവിടെയുണ്ട്. ജൂലൈ 5 ന് കേന്ദ്ര ബജറ്റ് പ്രഖ്യാപിച്ചതിന് ശേഷം പല നിക്ഷേപകരും സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപങ്ങളും മറ്റും ഒഴിവാക്കി എഫ്‍ഡികളിൽ നിക്ഷേപം നടത്താൻ തിരക്കു കൂട്ടുന്നതായി സാമ്പത്തിക വിദ​ഗ്ധർ പറയുന്നു.

ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാന്‍ ഇതാ 5 മികച്ച സ്ഥാപനങ്ങള്‍

പലിശ നിരക്ക് കുറച്ച സ്ഥാപനങ്ങൾ

പലിശ നിരക്ക് കുറച്ച സ്ഥാപനങ്ങൾ

ഈ മാസം ആദ്യം മഹീന്ദ്ര ഫിനാൻസ്, എൽഐസി ഹൗസിംഗ് ഫിനാൻസ്, എച്ച്ഡിഎഫ്സി ലിമിറ്റഡ് തുടങ്ങിയ കമ്പനികൾ നിക്ഷേപത്തിന്റെ പലിശ നിരക്ക് 25 മുതൽ 35 ബേസിസ് പോയിൻറ് കുറച്ചിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങി നിരവധി ബാങ്കുകളും നിക്ഷേപ പലിശ നിരക്ക് 10 മുതൽ 35 ബേസിസ് പോയിൻറ് കുറച്ചു.

നിങ്ങൾ സ്വർണം വാങ്ങി സൂക്ഷിക്കാറുണ്ടോ? എങ്കിൽ നിങ്ങൾ ഭാ​ഗ്യവാനാണ്, കാരണങ്ങൾ ഇവയാണ്

മികച്ച നേട്ടം

മികച്ച നേട്ടം

മഹീന്ദ്ര ഫിനാൻസ്, ബജാജ് ഫിനാൻസ്, എൽഐസി ഹൗസിംഗ് ഫിനാൻസ്, ഐസിഐസിഐ ഹോം ഫിനാൻസ്, പി‌എൻ‌ബി ഹൗസിംഗ് ഫിനാൻസ് തുടങ്ങിയവ എ‌എ‌എ-റേറ്റഡ് കമ്പനികളുടെ കോർപ്പറേറ്റ് നിക്ഷേപത്തിന് ആവശ്യക്കാർ ഏറെയാണ്. കാരണം അവർ ബാങ്ക് നിക്ഷേപത്തേക്കാൾ 100 മുതൽ 250 ബേസിസ് പോയിൻറുകൾ ഉയർന്ന റിട്ടേൺ വാ​ഗ്ദാനം ചെയ്യുന്നു.

malayalam.goodreturns.in

English summary

കാശ് ബാങ്കിൽ നിക്ഷേപിച്ചിട്ട് ഇനി എന്ത് കാര്യം? നേട്ടമുണ്ടാക്കാൻ ഈ വഴിയാണ് ബെസ്റ്റ്

Investors looking for higher fixed income are more likely to invest their money in AAA-rated corporate FDs. Read in malayalam.
Story first published: Saturday, August 24, 2019, 17:25 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X