എട്ട് ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഇവയാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളെ അപേക്ഷിച്ച് മികച്ച പലിശ നിരക്ക് വാ​ഗ്ദാനം ചെയ്യുന്ന നിക്ഷേപ മാർ​ഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപം. ഇന്ത്യാ പോസ്റ്റിന്റെ പ്രധാന ഒമ്പത് ചെറുകിട സേവിംഗ്സ് സ്കീമുകളിൽ രണ്ട് പദ്ധതികളായ സുകന്യ സമൃദ്ധി, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം എന്നിവയാണ് എട്ട് ശതമാനത്തിന് മുകളിൽ പലിശ വാ​ഗ്ദാനം ചെയ്യുന്നത്. റിസർവ് ബാങ്ക് പലിശ നിരക്ക് 110 ബേസിസ് പോയിൻറുകൾ വെട്ടിക്കുറച്ചിട്ടും ഈ പദ്ധതികളിൽ കാശ് നിക്ഷേപിച്ചാൽ 8 ശതമാനത്തിലധികം വാർഷിക പലിശ നിരക്ക് ലഭിക്കും.

 

പലിശ നിരക്ക്

പലിശ നിരക്ക്

പെൺകുട്ടിക്ക് വേണ്ടിയുള്ള സുകന്യ സമൃദ്ധി പദ്ധതി 8.6% റിട്ടേണാണ് വാഗ്ദാനം ചെയ്യുന്നത്. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം 8.4% വാർഷിക പലിശ നിരക്കും നൽകുന്നു. സമ്പദ്‌വ്യവസ്ഥയിലുടനീളം പലിശ നിരക്ക് ക്രമാനുഗതമായി കുറയുകയും സമീപഭാവിയിൽ ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നതിനാൽ ഈ പദ്ധതികൾക്ക് ലഭിക്കുന്ന പലിശ നിരക്ക് ആകർഷകമാണെന്നാണ് ധനകാര്യ വിദ​ഗ്ധരുടെ അഭിപ്രായം.

സുകന്യ സമൃദ്ധി യോജന

സുകന്യ സമൃദ്ധി യോജന

പെൺകുട്ടികൾക്കായി 2015 ജനുവരിയിൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. ഗവൺമെന്റിന്റെ പിന്തുണയുള്ള ഈ പദ്ധതി പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് അവരുടെ മകളുടെ ഭാവി വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി പണം സമ്പാദിക്കാൻ അവസരമൊരുക്കുന്നു. ഉയർന്ന പലിശ നിരക്കിനൊപ്പം മാതാപിതാക്കൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം നികുതി ആനുകൂല്യവും ലഭിക്കും.

ഇനി വെറും 20 രൂപ നിക്ഷേപിച്ചും പോസ്റ്റ് ഓഫീസ് സേവിം​ഗ്സ് അക്കൗണ്ട് തുറക്കാം; അറിയേണ്ട കാര്യങ്ങൾ ഇതാ

അക്കൗണ്ട് തുറക്കേണ്ടത് എപ്പോൾ?

അക്കൗണ്ട് തുറക്കേണ്ടത് എപ്പോൾ?

പെൺമക്കളുടെ പേരിൽ മാതാപിതാക്കൾക്കോ ​​നിയമപരമായ രക്ഷാകർത്താക്കൾക്കോ ​​സുകന്യ സമൃദ്ധി അക്കൗണ്ട് തുറക്കാൻ കഴിയും. പെൺകുഞ്ഞിന്റെ ജനനം മുതൽ 10 വയസ്സ് തികയുന്നത് വരെ ഈ അക്കൗണ്ട് തുറക്കാവുന്നതാണ്. ഒരു പെൺകുഞ്ഞിന്റെ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. കൂടാതെ, മാതാപിതാക്കൾക്ക് പരമാവധി രണ്ട് സുകന്യ സമൃദ്ധി അക്കൗണ്ടുകൾ മാത്രമേ തുറക്കാൻ സാധിക്കൂ.

പോസ്റ്റ് ഓഫീസ് റിക്കറിം​ഗ് ഡിപ്പോസിറ്റ്: പുതുക്കിയ പലിശ നിരക്ക് എത്രയെന്ന് അറിയണ്ടേ?

നിക്ഷേപ തുക

നിക്ഷേപ തുക

സുകന്യ സമൃദ്ധി അക്കൗണ്ടിൽ ഓരോ വർഷവും മിനിമം 1,000 രൂപ വീതം നിക്ഷേപിക്കേണ്ടതുണ്ട്. ഓരോ വർഷവും പരമാവധി 1.5 ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്. ഒരു മാസത്തിലോ സാമ്പത്തിക വർഷത്തിലോ നടത്തുന്ന നിക്ഷേപങ്ങളുടെ എണ്ണത്തിന് പരിധിയില്ല.

പോസ്റ്റ് ഓഫീസ് നിക്ഷേപം: കാശ് ഇനി വീട്ടിലിരുന്ന് തന്നെ നിക്ഷേപിക്കാം, ചെയ്യേണ്ടത് എന്ത്?

കാലയളവ്

കാലയളവ്

അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 14 വർഷം വരെയാണ് സുകന്യ സമൃദ്ധി അക്കൗണ്ടിൽ നിക്ഷേപം നടത്തേണ്ടത്. എന്നാൽ അക്കൗണ്ട് ആരംഭിച്ച തീയതി മുതൽ 21 വർഷം പൂർത്തിയാകുമ്പോഴാണ് സുകന്യ സമൃദ്ധി അക്കൗണ്ടിന്റെ കാലാവധി പൂർത്തിയാകൂ.

malayalam.goodreturns.in

English summary

എട്ട് ശതമാനത്തിന് മുകളിൽ പലിശ ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ ഇവയാണ്

The Sukanya Samurdhi and Senior Citizen Savings Scheme offer interest rates above 8%. Read in malayalam.
Story first published: Sunday, August 25, 2019, 14:11 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X