ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ കഫേ കോഫി ഡേ (സിസിഡി) സ്ഥാപകനായ വി.ജി സിദ്ധാർത്ഥയുടെ മരണം അടുത്തിടെ ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കോടികളുടെ ആസ്തിയുണ്ടായിട്ടും എന്തിന് അദ്ദേഹം നദിയിൽ ചാടി മരിച്ചു എന്നത് പലരിലും ചോദ്യ ചിഹ്നമായി അവശേഷിച്ചു. എന്നാൽ അദ്ദേഹത്തിന്റെ മരണത്തിന് പിന്നിൽ ബിസിനസ് പരാജയമാണെന്നും നികുതി സംബന്ധമായ കാരണങ്ങളാണെന്നും, വ്യക്തിപരമായ കാരണങ്ങളാണെന്നും നിരവധി അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. എന്നാൽ പണത്തിന്റെ പേരിൽ ജീവൻ വരെ നഷ്ട്ടപ്പെടാനുള്ള സാധ്യതകളെ എങ്ങനെ മറികടക്കാം എന്ന് പരിശോധിക്കാം.
കടങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക
നിങ്ങളുടെ എല്ലാ വായ്പകളുടെയും തിരിച്ചടയ്ക്കേണ്ട തുകകളുടെയും ലിസ്റ്റ് തയ്യാറാക്കുക. അതുപോലെ തന്നെ നിങ്ങളുടെ പേരിലുള്ളതും പങ്കാളിയുമായോ മറ്റ് കുടുംബാംഗങ്ങളുമായോ സംയുക്തമായുള്ളതുമായി ആകെ ആസ്തികളുടെയും ഒരു പട്ടിക തയ്യാറാക്കുക. കുടിശ്ശികയുള്ള കടം തിരിച്ചടയ്ക്കുന്നതിന് ആസ്തികൾ വിൽക്കേണ്ടതുണ്ടെങ്കിൽ അങ്ങനെയും കടം തീർക്കാം. വായ്പ സംയുക്തമായി എടുത്തിട്ടുണ്ടെങ്കിൽ, തിരിച്ചടയ്ക്കാനുള്ള ബാധ്യത സഹ-വായ്പക്കാരന്റെയും ഉത്തരവാദിത്വമാണ്.
കുടുംബകാര്യങ്ങളും ബിസിനസും
മിക്ക ബിസിനസുകാരും വ്യക്തിഗത, ബിസിനസ് ബാധ്യതകൾ വേർതിരിക്കുന്നില്ല. ബിസിനസിനായി എടുത്ത വായ്പകളുടെ ഇഎംഐ സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് തന്നെ അടയ്‌ക്കും. കൂടാതെ പലരും എല്ലാ മാസവും ബിസിനസ്സ്, ഗാർഹിക ചെലവുകൾ വേർതിരിച്ച് കണക്കാക്കാറുമില്ല. ബിസിനസ്സ് വരുമാനത്തിൽ നിന്ന് തന്നെ ഓരോ മാസവും ശമ്പളം പിൻവലിക്കുകയും അതിന് അനുസരിച്ച് പ്രതിമാസ ചെലവുകൾ നടത്തുകയും ചെയ്താൽ കടക്കെണിയിൽ നിന്ന് സുരക്ഷിതരാകാം.
കടം വാങ്ങി അനാവശ്യ ചെലവുകൾ ഒഴിവാക്കുക
കടമെടുത്ത തുക കൊണ്ട് അനാവശ്യമായ ചെലവുകൾ ഒഴിവാക്കുക. ഉദാഹരണത്തിന് കടം വാങ്ങിയ പണം കൊണ്ട് വസ്ത്രങ്ങൾ, മൊബൈലുകൾ, ഇലക്ട്രോണിക് സാധനങ്ങൾ ഇവ വാങ്ങിയാൽ യാതൊരു വിധ നേട്ടവുമില്ല. കടം വീട്ടാനായി വിൽക്കാൻ പോലും സാധിക്കാത്തവയാണ് ഇത്തരം ആഡംബര വസ്തുക്കളിൽ പലതും. വാങ്ങുന്ന ഉൽപ്പന്നത്തിന്റെ മൂല്യം വർദ്ധിക്കുകയാണെങ്കിൽ മാത്രമേ കടം വാങ്ങിയ പണം കൊണ്ട് നേട്ടമുണ്ടാകുകയുള്ളൂ.
ഭവനവായ്പ
ഭവനവായ്പ ഒറ്റയ്ക്ക് എടുക്കുകയും വ്യക്തി മരിക്കുകയും ചെയ്താൽ, ബാങ്ക് സ്വത്ത് ലേലം ചെയ്ത് കുടിശ്ശിക ഈടാക്കും. സംയുക്തമായി എടുത്ത വായ്പയാണെങ്കിൽ ഭവനവായ്പ തിരിച്ചടയ്ക്കുന്നതിനുള്ള ബാധ്യത വായ്പ ഉടമ്പടി പ്രകാരം സഹ വായ്പക്കാരനോ കുടുംബാംഗത്തിനോ ബാധകമാണ്. കുടിശ്ശികയുള്ള ഭവനവായ്പ തിരിച്ചടയ്ക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക. നിങ്ങളുടെ വായ്പയുടെ നിബന്ധനകൾ മാറ്റുന്നതിനും വായ്പയുടെ കാലാവധി വർദ്ധിപ്പിക്കുന്നതിനും പ്രതിമാസ തവണകൾ കുറയ്ക്കുന്നതിനുമുള്ള നടപടികൾ ബാങ്കുകളോട് സ്വീകരിക്കാൻ ആവശ്യപ്പെടാവുന്നതാണ്.
സുരക്ഷിതമല്ലാത്ത വായ്പകൾ
വ്യക്തിഗത വായ്പകളും ക്രെഡിറ്റ് കാർഡ് കടങ്ങളും സുരക്ഷിതമല്ലാത്ത വായ്പകളാണ്. ഇത്തരം കേസുകളിൽ മരണപ്പെട്ടയാളുടെ നിയമപരമായ അവകാശികളിൽ നിന്ന് കുടിശ്ശികയുള്ള എല്ലാ തുകയും ക്ലെയിം ചെയ്യാൻ ബാങ്കുകൾക്ക് അവകാശമുണ്ട്. നിങ്ങൾ ബാങ്കുകളെ സമീപിച്ച് കുടിശ്ശികയുള്ള ഈ കുടിശ്ശിക ഉടൻ തീർപ്പാക്കണം. ഇല്ലെങ്കിൽ പലിശ സഹിതം കുടിശ്ശിക വർദ്ധിക്കും.
വിൽപ്പത്രം തയ്യാറാക്കുക
വായ്പ എടുക്കുമ്പോൾ ഒരു വിൽപത്രം തയ്യാറാക്കാൻ സാമ്പത്തിക ഉപദേഷ്ടാക്കൾ ശുപാർശ ചെയ്യുന്നു. ഇതുവഴി ഒരു വ്യക്തിയുടെ എല്ലാ സ്വത്തുക്കളും പട്ടികപ്പെടുത്തുകയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അയാളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കുകയും കടങ്ങൾ വീട്ടേണ്ടി വന്നാൽ ഏതൊക്കെ സ്വത്തുക്കൾ ഇതിനായി ഉപയോഗിക്കാമെന്ന് കണ്ടെത്തുകയും ചെയ്യാം.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications